മൈലാഞ്ചി

ജാലകം

Tuesday 30 March, 2010

ഞാനും സ്റ്റാറായി ..!!!

അങ്ങനെ ഞാനും ഒരു സംഭവമായി... എന്നു വച്ചാല്‍ എന്നേം കോപ്പിയടിച്ചു ..! ദാ ഇപ്പോ സൈബര്‍ ജാലകം വഴി പുതിയ പോസ്റ്റുകള്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു..അപ്പോള്‍ എന്റെ വരികള്‍ അതാ കിടക്കുന്നു.. ഇതെന്താ വീണ്ടും എന്ന് നോക്കിയപ്പോള്‍ പേര് എന്റെയല്ല...ഒരു ഹാരിസ് ഖാന്‍.. http://hariskhanveliyam.blogspot.com/2010/03/blog-post_9023.html... ഹാരിസിന്റെ പേജ് തുറന്നപ്പോള്‍ കിട്ടിയ അഡ്രസ് ബാര്‍ കോപ്പി ചെയ്തതാ.. ശരിയായോ എന്നറിയില്ല...ലിങ്ക് കൊടുക്കാന്‍ പഠിച്ചിട്ടില്ല..ക്ഷമിക്കൂ..
എന്തായാലും ഇതെഴുതിയതിനു ശേഷം ആ സുഹൃത്തിനു ഞാനൊരു കമന്റിടുന്നുണ്ട്, എന്റെ കൊച്ചിനെ എനിക്കുതന്നെ തന്നേക്കൂ എന്ന്...
കോപ്പിയടിക്കാന്‍ മാത്രമുള്ള ഗുണം അതിനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ആ സുഹൃത്തിനോട് അല്പം നന്ദിയും ആകാം അല്ലെ?
എന്നാലും ദത്തെടുക്കുന്നത് പോലെയല്ലല്ലോ കട്ടെടുക്കുന്നത്....

32 comments:

  1. പറയാന്‍ മറന്നു.. ശ്രീ ഹാരിസ് എന്റെ തലവാചകവും ബ്ലോഗിലേക്ക് അടിച്ചു മാറ്റിയിട്ടുണ്ട്..’മനസില്‍ തോന്നുന്നത് കുത്തിക്കുറിക്കാന്‍ ഒരിടം’ എന്നത്..

    ReplyDelete
  2. മൈലാഞ്ചി,

    മെയിൽ ഫോർവേഡായി കിട്ടുന്നത്‌ മുഴുവൻ തന്റെ പേരിൽ ചാർത്തി ഇവിടെ തളിക്കുന്ന സ്വഭാവം പലർക്കുമുണ്ട്‌. ഒരു വരി എഴുതാൻ എഴുത്തുകാരൻ അനുഭവിക്കുന്ന വേദനയും വിഷമവും ഇവർക്ക്‌ വിഷയമല്ല. എന്തായാലും ഖാൻ അങ്ങിനെ ചെയ്യരുതായിരുന്നു.

    ഇതാ ലിങ്ക്‌. ഹാരിസ് ഖാന്‍

    അങ്ങനെ ചേച്ചി സ്റ്റാറായി. ഇനി എന്നെ എല്ലാരുടെ എപ്പോ സ്റ്റാറാക്കും എന്നറിയില്ലല്ലോ ഇശ്വാര.

    Sulthan | സുൽത്താൻ

    ReplyDelete
  3. എന്റെ ദൈവമേ,

    അവൻ പലതും മോഷ്ടിച്ചിരിക്കുന്നു, പലരിൽനിന്നും.

    ReplyDelete
  4. ഹൊ ഭയങ്കരാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ ഖാനേ!!!!

    ReplyDelete
  5. തലകെട്ട് പോലും മാറ്റിയില്ല അല്ലെ ചേച്ചി

    ReplyDelete
  6. സുല്‍ത്താന്‍..നന്ദന..ഷൈജു.. നന്ദി
    ഞാന്‍ അവിടെ കമന്റിടാന്‍ പോയി..അപ്രൂവലിനു ശേഷമേ കമന്റ് പ്രസിദ്ധീകരിക്കൂ ത്രെ..അപ്പോ എന്റെ കമന്റ് വരാന്‍ വഴിയില്ല.. അതുകൊണ്ട് ഇവിടെ ആ കമന്റ് കോപ്പി ചെയ്യട്ടെ..

    “സുഹൃത്തേ, താങ്കള്‍ ഇവിടെ എഴുതിയ വരികള്‍ താങ്കള്‍ എഴുതാന്‍ ഉദ്ദേശിക്കുന്നതിനും ഒരാഴ്ച മുന്‍പുതന്നെ ഞാന്‍ അടിച്ചുമാറ്റിയ വിവരം വ്യസനസമേതം അറിയിക്കുന്നു..ഇതു നോക്കൂ
    താങ്കളുടെ പോസ്റ്റ് വായിച്ച ശേഷമുള്ള എന്റെ പ്രതികരണം കൂടി വായിക്കും എന്ന് കരുതട്ടെ..ഇവിടെ നോക്കൂ

    ലിങ്ക് ശരിയായാല്‍ ക്രെഡിറ്റ് നന്ദനക്ക്..ശരിയായില്ലെങ്കില്‍ കുറ്റം എന്റേതു മാത്രം..

    ReplyDelete
  7. ഈ കമന്റ് ഇവിടെയിടാന്‍ ഉദ്ദേശിച്ചതല്ല. ഈ കമന്റ് ഇടേണ്ടിയിരുന്ന പോസ്റ്റ് കമന്റ് മോഡറേറ്റ് ചെയ്തിരിക്കുകയാണ് എന്നതുകൊണ്ടും, അതിന്റെ ഉടമസ്ഥന്‍ ഇത്തരമൊരു കമന്റ് അര്‍ഹിക്കുന്നുണ്ട് എന്നതുകൊണ്ടും എന്റെ സഹബ്ലോഗര്‍മാരുടെ ശ്രദ്ധയ്കുവേണ്ടി ഇവിടെ ഇടുകയാണ്. ഈ കമന്റ് ഈപോസ്റ്റിനു താഴെ വായിക്കാന്‍ അപേക്ഷിക്കുന്നു.



    ഹാരിസ് ഖാന്‍,

    ആദ്യമെ പറയട്ടെ, കവിത വളരെ നന്നായിട്ടുണ്ട്. നല്ല ഭാവന. ചുരുങ്ങിയവാക്കുകള്‍. (വെറുതെ കുത്തിയിരുന്നു വായിച്ചു ബോറടിക്കണ്ടല്ലോ) പക്ഷെ ഈ കവിത നിങ്ങള്‍ എഴുതുന്നതിനുമുമ്പ് മൈലാഞ്ചി എന്നൊരു ബ്ലോഗര്‍ സ്വന്തം ബ്ലോഗില്‍ അടിച്ചുമാറ്റി ചേര്‍ത്തിട്ടുണ്ട്. സമയം കിട്ടുമ്പോ അവര്‍ക്കെതിരെ മോഷണക്കുറ്റത്തിന് സൈബര്‍ സെല്ലില്‍ ഒരു പരാതിയും കൊടുക്കേണ്ടതാണ്. ഏതായാലും അതൊന്നു വായിച്ചുനോക്കാന്‍ അപേക്ഷിക്കുന്നു. ലിങ്ക് താഴെ.

    http://mylanchisays.blogspot.com/2010/03/blog-post_30.html

    പിന്നെ നിങ്ങളുടെ കവിത കോപ്പിയടിച്ചതിനെക്കുറിച്ച് മൈലാഞ്ചി ഇട്ടിട്ടുള്ള ക്ഷമാപണക്കുറിപ്പും ഈ ലിങ്കില്‍നിന്നു വായിക്കൂ.

    http://mylanchisays.blogspot.com/2010/03/blog-post_5607.html

    (പ്രത്യുല്പാദനശേഷിയില്ലാതെ വരുമ്പോഴാണ് വല്ലവരുടെയും കുട്ടിയെ ദത്തെടുക്കേണ്ടിവരുന്നത്. സ്വന്തമായി നാലുവരി എഴുതാനറിയില്ലെങ്കില്‍ എഴുതാതിരുന്നാല്‍പ്പോരെ....)

    30 March 2010 8:00 PM

    ReplyDelete
  8. തകര്‍പ്പന്‍ തകര്‍ത്തൂട്ടാ... :)
    ...ഉമ്മ്ഹ..

    ReplyDelete
  9. പരിധി വിട്ട കളികള്‍ ബ്ലോഗില്‍ പലതും നടക്കുന്നു...സുക്ഷിക്കുക :)

    ReplyDelete
  10. ഒരു വരി എഴുതിയുണ്ടാക്കാന്‍ ഉള്ള ബുദ്ദിമുട്ട് അതെഴുതുന്നവര്‍ക്കേ അറിയൂ എന്നുള്ളത് ഒരു ബ്ലോഗ് തുറന്നപ്പ്പ്പോഴാണ് എനിക്ക് മനസ്സിലായത് ഈ പോസ്റ്റില്‍ ഞാന്‍ ഒരു അഭിപ്രായം പറഞ്ഞില്ലാ എങ്കില്‍ അത് ഞാന്‍ എന്നോട് തന്നെ ചെയ്യുന്ന ഒരു തെറ്റാവും. കാരണം പറയാം.

    ഒ നെഗറ്റീവ് http://hasufa.blogspot.com/2010/02/blog-post_27.html എന്ന പേരില്‍ ഞാന്‍ ഒരു ചെറുകഥ എഴുതി .. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ ഫോര്‍വേഡ് മൈല്‍ ആയി ആ കഥ വന്നു മറ്റൊരാളുടെ പേരില്‍ . എഴുതിയുണ്ടാക്കുമ്പോള്‍ ഞാന്‍ അനുഭവിച്ച വേദന അപ്പോഴാണ് എനിക്ക് ശരിക്കും മനസ്സിലായത്. ഞാന്‍ ആ കഥയുടെ ആദ്യ ഭാഗങ്ങള്‍ എടുത്ത് ഗൂഗിളില്‍ ഒന്നു സേര്‍ച്ച് ചെയ്തു നോക്കി ഞാന്‍ നെട്ടിപോയി. അതില്‍ ചില ബ്ലോഗില്‍ ഞാന്‍ കമാന്‍റായി പറഞ്ഞു ഇതു എഴുതിയത് ഞാന്‍ ആണെന്ന് പക്ഷെ ആ കമാന്‍റുകള്‍ ഒന്നും പുറത്ത് വന്നില്ല. അതില്‍ ചില ലിങ്കുകള്‍ ഞാന്‍ താഴെ കൊടുക്കുന്നു.

    http://riyasthescribe.blogspot.com/2010/03/blog-post.html

    http://www.mail-archive.com/newsline@googlegroups.com/msg01076.html

    http://www.google.com/profiles/ppharis?hl=en

    കട്ടെടുക്കാന്‍ തുനിയുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല . നിങ്ങള്‍ അനുഭവിച്ച ആ വേദന ഞാനും അനുഭവിച്ചത് കൊണ്ട് ഈ അഭിപ്രായം ഇവിടെ പറയുന്നു.

    ReplyDelete
  11. സത്യത്തില്‍ ഇപ്പോ ഞാന്‍ ശരിക്കും സ്റ്റാറായി !! ആദ്യായിട്ടാന്ന് തോന്നുണൂ ഇത്രേം കമന്റ്സ്.. എല്ലാര്‍ക്കും നന്ദി ണ്ട് ട്ടോ...

    സുല്‍ത്താന്റെ കമന്റ് അദ്ദേഹം പ്രസിദ്ധീകരിച്ചു അല്ലേ?നന്നായി.

    തകര്‍പ്പന്‍ തകര്‍ത്തു ശരിക്കും..

    കൂതറക്കുംനന്ദി..

    പ്രതി.. ഇത് ഇന്നും ഇന്നലേം തുടങ്ങിയതല്ലല്ലോ..

    രഞ്ജിത്..:)

    ഹംസ... ആദ്യം തന്നെ ‘ഓ നെഗറ്റീവ് ‘ നന്നായിട്ടുണ്ട്..
    പിന്നെ എന്റെ വരികള്‍ കട്ടെടുത്തത് കണ്ടപ്പോള്‍ എനിക്ക് വല്ലാതെ ചിരിയാണ് വന്നത്.. ഒട്ടും വേദന തോന്നിയില്ല.. ഒന്നുമില്ലെങ്കിലും അതെന്റെ വരികള്‍ അത്ര മോശമല്ല എന്നല്ലേ കാണിക്കുന്നേ.. പിന്നെ കഴിഞ്ഞ ആഴ്ച മാത്രം ഞാന്‍ പോസ്റ്റ് ചെയ്ത ആ വരികളെ കക്കാന്‍ കാണിച്ച മണ്ടത്തരം ഓര്‍ത്ത് സഹതാപവും..

    പിന്നെ പ്രതികരിക്കാതിരിക്കാന്‍ വയ്യ.. കാരണം എന്റെ കുട്ടി എന്റെ കുട്ടി തന്നെയാണ്.. വഴിയേ പോകുന്നവര്‍ക്ക് അവകാശപ്പെടാനുള്ളതല്ല...

    ReplyDelete
  12. ഹോ!!..ഭയങ്കര കള്ളന്‍ തന്നെ
    അങ്ങിനെ ചേച്ചിയും ഒരു സ്റ്റാറായി അല്ലേ..

    ReplyDelete
  13. ഇനി ഞങ്ങളൊക്കെ എന്നാ ഒന്ന് സ്റ്റാര്‍ ആകുന്നതു
    ചേച്ചി :)

    ReplyDelete
  14. മാനത്ത് കാണാത്ത തരം താരം!

    :)

    ReplyDelete
  15. മോഷണം സഹിക്കാം ഹേന .പക്ഷെ ..ഒ നെഗറ്റീവ് ബസ്സില്‍ ഇട്ടു നശിപ്പിക്കുന്നത് ഇവിടെ നോക്കൂ കാര്യം പറഞ്ഞിട്ടും മനസ്സിലാകാത്തവര്‍‍. പിന്നെ എങ്ങനെ വേദനയില്ലാതിരിക്കും കൂതറഹാഷിം അവിടെ കാര്യം പറഞ്ഞതിന് ക്ഷണിക്കാത്ത സദ്യയ്ക്ക് വന്നവന്‍ എന്നു പറഞ്ഞ് കളിയാക്കുന്നവര്‍ എത്ര മഹാന്മാര്‍ എന്നു നോക്കൂ..

    ReplyDelete
  16. മോഷണം സഹിക്കാം ഹേന .പക്ഷെ ..ഒ നെഗറ്റീവ് ബസ്സില്‍ ഇട്ടു നശിപ്പിക്കുന്നത് ഇവിടെ നോക്കൂ കാര്യം പറഞ്ഞിട്ടും മനസ്സിലാകാത്തവര്‍‍. പിന്നെ എങ്ങനെ വേദനയില്ലാതിരിക്കും കൂതറഹാഷിം അവിടെ കാര്യം പറഞ്ഞതിന് ക്ഷണിക്കാത്ത സദ്യയ്ക്ക് വന്നവന്‍ എന്നു പറഞ്ഞ് കളിയാക്കുന്നവര്‍ എത്ര മഹാന്മാര്‍ എന്നു നോക്കൂ..

    ReplyDelete
  17. ഞാന്‍ വരുന്നതിന് മുന്‍പു തന്നെ എല്ലാരും കൂടെ അവനെ ഓടിച്ചു അല്ലെ? എങ്കിലും :
    "വെറുമൊരു മോഷ്ടാവായോരവനെ
    കള്ളനെന്ന് വിളിച്ചില്ലെ...?"

    ReplyDelete
  18. കട്ടോ മോഷ്ടിച്ചോ .. എന്തോ ചെയ്യട്ടെ.. പക്ഷെ .. ചേച്ചിയുടെ കവിതകള്‍ ഒക്കെ അടിപൊളി ആണ് :)

    ReplyDelete
  19. fantastic പഠിച്ചു അല്ലേ? 2008മുതൽ ഇത്രയും കാത്തിരിക്കണമായിരുന്നോ? അതല്ല ഇതുവരേ ആവശ്യം വന്നില്ലായിരുന്നോ? നന്ദി നന്മകൽ നേരുന്നു കൂടുതൽ എഴുതുക, ക്രെഡിറ്റ് സ്വന്തം പോക്കറ്റിൽ!!!

    ReplyDelete
  20. യഥാര്‍ത്ഥജീവിതത്തിലെ മോഷ്ടാക്കള്‍ സൈബര്‍ ലോകത്തു വന്നാല്‍ എന്തു ചെയ്യും? ഇപ്പോ ഈ ഖാന്‍ കാണിച്ച പോലെയുള്ള പണി ചെയ്യും...ഇത്തരം പല പല മോഷണങ്ങള്‍ കണ്ടിട്ടുണ്ട്....സ്വന്തമായി ഒന്നും എഴുതാനില്ലെങ്കില്‍ മിണ്ടാതിരുന്നാ‍ല്‍ പോരെ ഇവര്‍ക്കൊക്കെ?

    മൈലാഞ്ചിയുടെ പോരാട്ടത്തിനു എല്ല ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു

    ReplyDelete
  21. a blogere ipo kanunnilla angeru pani niruthi poyenna thonnunne

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. എന്തായാലും നമ്മുടെ ഖാന്‍ ചെയ്തത് തെമ്മാടിത്തരമായിപ്പോയി. സംഭവം കുളമായെന്നുകണ്ടപ്പോള്‍ ബ്ലോഗ് ഡിലേറ്റ് ചെയ്തു.

    സാരമില്ല മൈലാഞ്ചി... ചുളുവില്‍ സ്റ്റാറാകാന്‍ പറ്റിയില്ലേ.. ചെലവു ചെയ്യണേ...

    പിന്നൊരു സംശയം. കവിതയ്ക്കും മാതൃത്വവും പിതൃത്വവുമൊക്കെയുണ്ടോ..?

    ReplyDelete
  24. സിനു, രാധിക, ഒഎബി.. ഞാന്‍ സ്വയം സ്റ്റാറായതല്ലല്ലോ..ആക്കുന്നതല്ലേ.. എന്തു ചെയ്യാം !!

    ഹംസാക്കാ.. താങ്കളുടെ വിഷമം മനസിലാക്കുന്നു.. എന്ത് ചെയ്യാനാ..

    ആത്മാ.. ശരിയാണ് ..അദ്ദേഹം സ്ഥലം വിട്ടു. കാണ്മാനില്ല എന്ന് പരസ്യം ചെയ്താലോ?

    നന്ദന.. പഠിച്ചു.. നന്ദി.. ഇത്ര കാലം വേണ്ടി വന്നിട്ടില്ല.. മാത്രവുമല്ല, ഞാന്‍ സജീവമായിട്ട് അത്രയായില്ല...

    സുനില്‍..ഐക്യദാര്‍ഢ്യത്തിന് നന്ദി..

    ഷൈജു.. നാണവും മാനവും അല്പം ഉള്ള ബ്ലോഗര്‍ ആയിരിക്കും ..അതാ കൂടുതല്‍ പ്രശ്നമാവും മുന്‍പ് പോയത്...

    സുപ്രിയ..ചുളുവില്‍ സ്റ്റാറായത് ഞാന്‍ ശരിക്കും ആഘോഷിക്കുന്നു.. ചെലവു ചെയ്യാം.. ആദ്യം നമ്മള്‍ കാണാന്‍ വല്ല വഴിയും കണ്ടുപിടിക്കൂ..
    പിന്നെ, കവിതക്ക് മാതൃത്വവും പിതൃത്വവും ഉണ്ട്, എന്നെ സംബന്ധിച്ച്.. എന്റെ കുട്ടിയുടെ അച്ഛന്‍ ആരെന്ന് എനിക്കറിയാവുന്നതുകൊണ്ടാണ് വഴിയേ പോകുന്ന എട്ടുകാലിമമ്മൂഞ്ഞുകള്‍ക്ക് അതിന്റെ ക്രെഡിറ്റ് കൊടുക്കാന്‍ മനസില്ലാത്തത്.. അല്ലാതെ അതു ഗംഭീരമാണെന്നോ ഒന്നും കരുതിയല്ല..

    ReplyDelete
  25. oh khan is absconding now!

    ReplyDelete
  26. ചേച്ചിയുടെ കവിതകള്‍ ഒക്കെ അടിപൊളി ആണ് എന്നു പറഞ്ഞ ടോംസിനു നന്ദി പറയാന്‍ മറന്നു. ക്ഷമിക്കൂ.. ഇപ്പോ ദാ പലിശ സഹിതം നന്ദി..

    മൈത്രേയി.. :)

    ReplyDelete
  27. അങ്ങിനെ എല്ലാരും കൂടി ഒരു ബ്ലോഗ് പൂട്ടിച്ചു അല്ലേ!!
    അങ്ങിനെ ഖാനും മൈലാഞ്ചിയും ഒരുമിച്ച് സ്റ്റാറായി...

    എന്തായാലും പൂട്ടിച്ചു എന്ന് പറയുന്നില്ല... ഖാന്റെ റേഞ്ച് പോയി എന്നു പറയാം.. ഈ അറം പറ്റി എന്നൊക്കെ പറയുന്നത് ഇതാണോ? റേഞ്ചില്ലാ മൂലയിലൂടെ ഇപ്പോ സഞ്ചരിക്കുന്നുണ്ടാകും.. പിന്നെ സിമ്മൊക്കെ മാറ്റി വീണ്ടും പ്രത്യക്ഷപ്പെടാനും മതി...

    എന്തായാലും കവിത ഇഷ്ടപ്പെട്ടു...

    ReplyDelete
  28. ടോട്ടോചാന്‍ വന്നത് ഞാന്‍ അറിഞ്ഞില്ലാട്ടോ.. നന്ദി...

    റേയ്ഞ്ചില്ലാമൂലയില്‍ സഞ്ചരിക്കട്ടെ പാവം...

    ReplyDelete
  29. ഹേന...... മനസ്സില്‍ തോന്നുന്നത് കുതിക്കുരിക്കനോരിടം എന്നാ വാക്ക് അടിച്ചു മാറി എന്നൊന്നും പറയാന്‍ പറ്റില്ല.......
    മലയാളത്തിലെ സാധാരണ ഒരു വാക്കല്ലേ.... അത് പറയേണ്ടിടത്ത് അത് തന്നെയല്ലേ പറയേണ്ടത്.... മറ്റൊരു വാക്ക് പറയാന്‍ പറ്റില്ലല്ലോ........
    ഏതായാലും നന്നായി...... കള്ളന്മാര്‍ക്ക് ഇതൊരു പാടമാവട്ടെ.... കട്ടെടുതാല്‍ ഇത് വായനക്കാര്‍ക് മനസിലാവും എന്നറിയാത്ത പാവം.. കാരണം.. ബ്ലോഗു നമ്മുടെ പഴയ പത്ര താളുകളല്ല,
    ലൂകം മുഴുവനുള്ള ഒരു വേദിയാണ്..... എവിടെയെങ്കിലും ഒരാളെങ്കിലും ഉണടാവും അതിന്‍റെ ഒറിജിനല്‍ വായിച്ചതായിട്ടു.....

    ReplyDelete

കൂട്ടുകാര്‍