മൈലാഞ്ചി

ജാലകം

Monday, 1 March, 2010

വഴിയോരത്തെ വെയില്‍ ...

വഴിയോരത്തെ വെയില്‍ മാത്രം..
വാകമരച്ചോടും
നീര്‍മാതളവും
ഒന്നും ഇല്ലായിരുന്നു...

- പ്രണയവും
ഇല്ലായിരുന്നല്ലോ-

പക്ഷേ,
ഉള്ളതെന്തെന്ന്
തിരിച്ചറിഞ്ഞില്ല ...

ഇതല്ല പറയേണ്ടിയിരുന്നത്
ഇതല്ല പറയാന്‍ വന്നത്
എന്ന്
വാക്കിനടിയില്‍ എന്തോ
ഒളിച്ചുകളിച്ചു ...


നിന്റെ ബസ് വന്നു...
പോകാതെ വയ്യ-
നിനക്കും
എനിക്കും-

ഒരു മാത്ര നിന്റെ കണ്ണില്‍ വിരിഞ്ഞ
ആ ഭാവം മാത്രം മതി
നൂറു വിരഹങ്ങളുടെ ദാഹമകറ്റാന്‍ ...


എന്നിട്ടും.........

4 comments:

 1. കൊള്ളാം...
  എന്നെ പിന്‍തുടറ്‍ന്നത് വളരെ നന്നായി...
  ഇനി ചിത്രങ്ങള്‍ കണ്ട്, കണ്ട്...

  ReplyDelete
 2. ഒരു മാത്ര നിന്റെ കണ്ണില്‍ വിരിഞ്ഞ
  ആ ഭാവം മാത്രം മതി
  നൂറു വിരഹങ്ങളുടെ ദാഹമകറ്റാന്‍ ...

  Nice

  ReplyDelete

കൂട്ടുകാര്‍