മൈലാഞ്ചി

ജാലകം

Monday, 15 March, 2010

ഒരു നിമിഷമേയുള്ളൂ

ഒരു നിമിഷമേയുള്ളൂ
ഒരൊറ്റ നിമിഷം..

ആ ഒരു നിമിഷമാണ്
ഇന്നലെ വണ്ടി തെറ്റിച്ചത്..
ഉപ്പേരി കരിയിച്ചത്..
മഷിക്കുപ്പി തട്ടിയിട്ടത്..
കാല്‍തെറ്റി വീഴിച്ചത്..
കുഞ്ഞിക്കാലടികളില്‍
വെള്ളപുതപ്പിച്ചത്..
മോഹങ്ങളില്‍
അഗ്നിഗോളം പെയ്യിച്ചത്...

എന്തിനീ നിമിഷം..?

എങ്കിലും
ഈ ഒരൊറ്റ നിമിഷം തന്നെയല്ലേ
കാലമേറെ കഴിഞ്ഞുള്ള
കണ്ടുമുട്ടലില്‍
ഏറ്റവും മനോഹരമായ വേള സമ്മാനിച്ചത്...
ഒരു നിമിഷം കഴിഞ്ഞു സംഭവിക്കുമായിരുന്ന
അപകടത്തില്‍നിന്നും രക്ഷിച്ചത്..
കണ്ണീര്‍ പൊഴിക്കുന്ന
കുഞ്ഞിന്റെ ചുണ്ടില്‍
പുഞ്ചിരി വിരിയിച്ചത്..
കൂടെയുള്ളവരുടെ കണ്ണുവെട്ടിച്ച്
മുത്തമിട്ടോടിയത്...

ഈ നിമിഷം
ഇല്ലാതെ എങ്ങനെ..?

12 comments:

 1. This comment has been removed by the author.

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ഇനി ഒരു നിമിഷമേയുള്ളൂ......ഒരൊറ്റ നിമിഷം...

  ReplyDelete
 4. ഒറ്റ നിമിഷത്തില്‍ എന്തെല്ലാം സംഭവിക്കുന്നു!
  കവിത ഇഷ്ടമായി.

  ReplyDelete
 5. my dear mylanchi it's simply great
  entha paraya enne enthokayo ormipichu
  orupadu nalla 'aa nimisham'....

  ReplyDelete
 6. ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/
  ഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാം

  ReplyDelete
 7. ശരിയാണ്. ആ ഒരൊറ്റ നിമിഷം മതി ശ്വാസം നിലക്കാന്‍, പിന്നെ ഈ ഭുമിയിലെ സര്‍വതിനോടുമുള്ള ബന്ധങ്ങള്‍ അറ്റുപൊവാന്‍..

  ReplyDelete
 8. അതെ..
  ഒരു നിമിഷം..
  ജീവന്റെ കണിക..
  വിടരുന്നതും..
  വിസ്മൃതിയിലലിയുന്നതും.
  ഒരു നിമിഷം..
  ഒരേയൊരു നിമിഷം!!
  ആശംസകള്‍!!

  ReplyDelete
 9. ഒരു നിമിഷത്തിന്റെ സാധ്യതകളെ പങ്കുവച്ച എല്ലാവര്‍ക്കും നന്ദി..

  ReplyDelete
 10. നിമിഷം... സുവര്‍ണ്ണ നിമിഷം ഞാന്‍ തേടിവന്ന നിമിഷം...

  ReplyDelete
 11. ആ ഒരു നിമിഷമാണ്
  ഇന്നലെ വണ്ടി തെറ്റിച്ചത്..
  ഉപ്പേരി കരിയിച്ചത്..
  മഷിക്കുപ്പി തട്ടിയിട്ടത്..
  കാല്‍തെറ്റി വീഴിച്ചത്..
  കുഞ്ഞിക്കാലടികളില്‍
  വെള്ളപുതപ്പിച്ചത്..
  .......
  haaa....marvellous...bakki pora...

  ReplyDelete
 12. സുപ്രിയ, മധു... താങ്ക്സേ...

  ReplyDelete

കൂട്ടുകാര്‍