മൈലാഞ്ചി

ജാലകം

Sunday, 30 November, 2008

സുഖമാണോ?

കുറെ പറയാനുണ്ട്‌.. സമയം പോര..

പിന്നെ ഒരു കാര്യം കൂടി ചോദിച്ചോട്ടെ? ഒരേ ഐഡി ഉപയോഗിച്ചു എങ്ങനെയാ പല ബ്ലോഗുകള്‍ ഉണ്ടാക്കുന്നത്? അതായത് ഇതേ ഐഡി കൊണ്ട് ഞങ്ങള്‍ എല്ലാര്‍ക്കും പറയാനുള്ളത് പല ബ്ലോഗുകള്‍ ആയി പറയാമോ?

ഇത്രയും ഒക്കെ ചോദിച്ചിട്ട് ഞങ്ങള്‍ എപ്പോഴൊക്കെ ആണ് ആവോ വരുക? വരും.. ഇടയ്ക്ക്...

ഒന്നു കൂടി... വേറെ എവിടെയെങ്കിലും ടൈപ്പ് ചെയ്തിട്ട് പിന്നീട് പോസ്റ്റ് ചെയ്യാന്‍ പറ്റുമോ? കാരണം എനിക്ക് സ്പീഡ് കുറവാണ്.. അത്ര നേരം നെറ്റ് കണക്റ്റ് ആവണ്ടല്ലോ എന്ന് കരുതിയാ...

എന്നാ പിന്നെ പറഞ്ഞ പോലെ...

Tuesday, 18 November, 2008

നമസ്കാരം

പലരും നമസ്കാരം പറഞ്ഞു പോയതാണ് ബുലോകത്തില്‍ എന്നറിയാം... ഞാനും കുറെ നാള്‍ മുന്‍പ് ബ്ലോഗ് തുടങ്ങി വച്ചു .. പിന്നെ ഈ വഴി വന്നിട്ടില്ല .....

ഇന്നു വന്നിരിക്കുന്നത് കുറെ സംശയങ്ങളും കൊണ്ടാണ്.... ഇതിന് മറുപടി കിട്ടിയാല്‍ ഇനീം വന്നേക്കും...
ഞാന്‍ ബുലോഗത്തില്‍ പുതിയതാണ്.. നെറ്റ്ഉം അത്ര പരിചയം പോര... മെയില് ചെക്ക് ചെയ്യും, പിന്നെ അത്യാവശ്യം പഠിക്കാനുള്ളത് സേര്‍ച്ച്‌ ചെയ്യും ..അത്ര മാത്രം..... അതുകൊണ്ട് സംയങ്ങള്‍ ബാലിശമായേക്കാം..... സഹകരിക്കുമല്ലോ ....

---- ഞാന്‍ എഴുതുന്നതിനു നിങ്ങള്‍ ഇടുന്ന കമന്റ് എനിക്ക് മെയില്‍ ആയി കിട്ടാന്‍ വഴിയുണ്ടോ?
---- ഞാന്‍ നിങ്ങളുടെ പോസ്റ്റിനു ഇടുന്ന കമന്റിനു നിങ്ങള്‍ മറുപടി എഴുതിയാല്‍ അത് നിങ്ങളുടെ പോസ്റ്റില്‍ വീണ്ടും വരാതെ എനിക്കറിയാന്‍ വഴിയുണ്ടോ?
---- ഇനീം കുറെ ഉണ്ട് .. ഇതിന് മറുപടി കിട്ടിയാല്‍ വീണ്ടും എഴുതാം...

സ്നേഹത്തോടെ
ഹേന

കൂട്ടുകാര്‍