മൈലാഞ്ചി

ജാലകം

Monday, 13 February, 2012

മറന്നുവച്ച രുചികള്‍

പണ്ട് ഞാനുണ്ടാക്കുന്ന കാപ്പി
എത്ര ശ്രദ്ധിച്ചാലും
അധികമാധുര്യത്താല്‍
മറ്റുള്ളവരെ ചെടിപ്പിച്ചുകൊണ്ടിരുന്നു..

അമ്മക്ക് മധുരം വേണമെന്നേയില്ല,
ഉണ്ടെങ്കിലും കുഴപ്പവുമില്ല
മറ്റുള്ളവരുടെ പാകം കൃത്യമായിരുന്നു
അമ്മയുടെ പാചകത്തില്‍..

അമ്മമ്മക്ക് പാലു കുറഞ്ഞ ചായ..
അച്ഛന് മല്ലിക്കുത്തെടുക്കാത്ത സാമ്പാര്‍..
കൂട്ടന് തേങ്ങാപ്പാലൊഴിച്ച ഓലന്‍ ..
അമ്മക്ക്...?

സ്വന്തം രുചികളുടെ പാകം
മനപ്പൂര്‍വം മറന്നുവച്ചതിനാലാവണം
അമ്മക്ക് രുചിഭേദങ്ങളില്‍
നഷ്ടബോധമില്ലാത്തത്..
കൂട്ടുകാര്‍