മൈലാഞ്ചി

ജാലകം

Sunday 28 March, 2010

വിപ്ലവകാലമായിരുന്നു..

വിപ്ലവകാലമായിരുന്നു..
ഓര്‍മകള്‍ക്കു പോലും
ചുവപ്പു നിറം കലര്‍ന്നിരുന്നു.

‘നാളെ’യെക്കുറിച്ചുള്ള
പ്രതീക്ഷകളായിരുന്നു
നയിച്ചിരുന്നത്..

(ഇന്ന് വിതക്കുന്നത്
ഇന്നു തന്നെ കൊയ്യാനായെങ്കില്‍
എന്ന സ്വപ്നവും
വെറുതെ കണ്ടിരുന്നു)

നമ്മള്‍ കൊയ്യുന്ന വയല്‍
നമ്മുടേതാവില്ലെന്ന്
ചിലപ്പോഴെങ്കിലും
തിരിച്ചറിഞ്ഞിരുന്നു..

(എങ്കിലും
പ്രതീക്ഷകള്‍
നഷ്ടമാകാതെ
കാത്തുസൂക്ഷിച്ചിരുന്നു)

വിപ്ലവകാലമായിരുന്നു..
പ്രണയം അസാധ്യമെന്ന്
പറഞ്ഞു പഠിപ്പിച്ചിരുന്നു.

പക്ഷേ,
മറ്റുള്ളവര്‍ പഠിപ്പിക്കുന്നതിന്റെ
അപ്പുറത്താണല്ലൊ
(നമ്മുടെ)ജീവിതം..

9 comments:

  1. നമ്മള്‍ കൊയ്യുന്ന വയല്‍ നമ്മുടേതാവില്ലെന്ന് തോന്നുമ്പോഴും വിതക്കാനും കൊയ്യാനും ആവാതിരിക്കുന്ന അവസ്ഥകള്‍ക്ക്.....

    ReplyDelete
  2. നമ്മുടെ ജീവിതമെന്തെന്ന് നമ്മള്‍ തന്നെയാണ് തീരുമാനിക്കുന്നത് എന്ന് ഇപ്പോ മനസ്സിലായില്ലേ?

    ReplyDelete
  3. നമ്മൾ കൊയ്യും വയലുകളെല്ലാം ജന്മി തമ്പ്രാക്കളുടേതല്ലേ.. ജന്മിതമ്പ്രാക്കളുടേതല്ലേ...

    നന്നായി

    ReplyDelete
  4. നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ................എത്ര നല്ല നടക്കാതെ പോയ സ്വപ്‌നങ്ങള്‍! ഹേ നാ?( ഹേ നാ ഹിന്ദിയില്‍ വായിക്കണേ)

    ഇവിടെ ആദ്യമാണ്. സൗകര്യം പോലെ ഇനിയും വരാം. പതിയെ പഴയ പോസ്റ്റുകള്‍ കൂടി വായിക്കണമെന്നുണ്ട്.

    ReplyDelete
  5. വിപ്ലവകാലത്ത് പ്രണയം അസാധ്യമായിരുന്നോ?
    എന്തായാലും എല്ലാത്തിനും അപ്പുറത്ത് നാളെകളെ കുറിച്ചുള്ള പ്രതീക്ഷകള്‍ അല്ലേ ജീവിതം.

    ഷാജി ഖത്തര്‍.

    ReplyDelete
  6. “വിപ്ലവകാലമായിരുന്നു..
    പ്രണയം അസാധ്യമെന്ന്
    പറഞ്ഞു പഠിപ്പിച്ചിരുന്നു“


    അങ്ങനെ പഠിപ്പിക്കാറുണ്ടോ?
    അതോ സ്വയം ഉണ്ടായ തോന്നലോ?

    ReplyDelete
  7. തകര്‍പ്പന്‍... പലപ്പോഴും ജീവിതത്തെ നിര്‍ണയിക്കാന്‍ നമുക്ക് കഴിയാതെ പോകും.. ആരെയും കുറ്റം പറയാന്‍ പോലും പറ്റാത്ത അവസ്ഥകളില്‍... എന്നാലും പ്രതീക്ഷകള്‍ ബാക്കി.. എന്നും..

    മനോജ്.. തിരിച്ചറിവുണ്ടാവുക എന്നതു തന്നെ ഏറ്റവും പ്രധാനം...

    മൈത്രേയി.. സ്വാഗതം.. നടക്കാതെ പോയ നല്ല സ്വപ്നങ്ങളില്‍ ചിലതാണ് നമുക്ക് ഇന്നിനെ സമ്മാനിച്ചത്.. ഹേ ന? (പഴയ പോസ്റ്റുകളും വായിക്കൂ.അഭിപ്രായങ്ങള്‍ തുറന്ന് പറയൂ..)

    ഷാജി..സുനില്‍... വിപ്ലവകാലത്ത് പ്രണയം അസാധ്യമെന്നത് പൊതു ബോധം.. മൃദുലവികാരമാണ് പ്രണയം എന്നാണല്ലോ പലരുടെയും ധാരണ... എന്തായാലും നാളെകളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തന്നെ ജീവിതം.

    ReplyDelete
  8. ഈ വിപ്ലവത്തെ എനിക്കു സംശയമുണ്ട്......

    ReplyDelete
  9. സുപ്രിയാ... ഫോളോ ചെയ്തതിന് ആദ്യം തന്നെ നന്ദി.. പിന്നെ എന്താ സംശയം? അത് വിപ്ലവം അല്ലെന്നോ?

    ReplyDelete

കൂട്ടുകാര്‍