മൈലാഞ്ചി

ജാലകം

Sunday, 9 February, 2014

ഓം ശാന്തി ഓശാനമൂന്നു റിവ്യൂ വായിച്ച് നല്ല അഭിപ്രായം കണ്ടപ്പോ കണ്ടേക്കാം എന്ന് കരുതി.. ഇത്തിരി പേടിയുണ്ടായിരുന്നു 1983 കണ്ടേന്റെ സുഖം കളയുമോ ന്ന്...

കളഞ്ഞില്ല, ഒട്ടും.. രണ്ടും രണ്ടുതരം സിനിമകളാണ് എന്നതിനാല്‍ത്തന്നെ താരതമ്യം അനാവശ്യം...

ഓംശാന്തി ഓശാന ഒരു സിംപിള്‍ സോഫ്റ്റ് ഫിലിം ആണ്.. പക്ഷേ അത്ര നിസ്സാരമല്ലാത്ത ചില കാര്യങ്ങള്‍ കൂളായി പറഞ്ഞുപോകുന്നുമുണ്ട്.... കണ്ടിരിക്കാവുന്ന പടം.. തെളിഞ്ഞ മനസുമായി കാണാം, തിരിച്ചുപോരാം...

എല്‍സമ്മയെ ആണ്‍കുട്ടിയായി ചിത്രീകരിച്ചപ്പോള്‍ നഷ്ടമായത് ഇവിടെ ഇത്തിരിയെങ്കിലും തിരിച്ചെടുത്തിരിക്കുന്നു എന്ന് തോന്നുന്നു.. അമ്മക്ക് ഇവള്‍ ആണ്‍കുട്ടിയാണെന്ന തോന്നലും കാലടുപ്പിച്ചിരിക്ക്, ചൂളം വിളിക്കരുത് തുടങ്ങിയ കല്പനകള്‍ നല്‍കുന്നുണ്ടെങ്കിലും അതൊന്നും അവളെ നിയന്ത്രിക്കാന്‍ പ്രാപ്തമാവുന്നുമില്ല... അമ്മ പിന്നെ അതൊട്ട് തുടരുന്നുമില്ല (സാധാരണ സിനിമകളില്‍ കാണുന്നപോലെ അന്നേ ഞാന്‍ പറഞ്ഞതല്ലേ അവളെ കയറൂരി വിടരുതെന്ന്, നിയന്ത്രിക്കണമെന്ന് തുടങ്ങിയ പരമബോറന്‍ ഡയലോഗുകളും ഇല്ല..) ..

ആണ്‍കുട്ടിയെപ്പോലെ എന്നത് സമൂഹത്തെ ബോധിപ്പിക്കാന്‍ പറഞ്ഞ ഡയലോഗായിട്ടേ എനിക്ക് തോന്നുന്നുള്ളൂ... സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിച്ചാല്‍ - സ്വതന്ത്രമായി ചിന്തിക്കാനും അനുവദിച്ചാല്‍ - ഏതു കുട്ടിയും (ആണും പെണ്ണും) ചെയ്യുന്ന കാര്യങ്ങളേ ഇതിലെ പൂജ എന്ന കഥാപാത്രവും ചെയ്യുന്നുള്ളൂ..

മക്കള്‍ക്ക് സ്വാതന്ത്ര്യം കൊടുത്ത് (കൊടുക്കേണ്ട വസ്തുതന്നെ സ്വാതന്ത്ര്യം!!!!! അവകാശമല്ലേയല്ല !!!!!) വളര്‍ത്തുന്ന അച്ഛനമ്മമാരും കല്യാണക്കാര്യത്തില്‍ മക്കള്‍ തീരുമാനമെടുക്കുമ്പോള്‍ പറയാറുള്ള സ്ഥിരം വാചകം "നിനക്കിത്ര സ്വാതന്ത്ര്യം തന്നത് തെറ്റായിപ്പോയി" എന്ന മട്ടിലാണ്.. അതിവിടെ ഇല്ല എന്നതിന് ഇതിന്റെ സൃഷ്ടികര്‍ത്താക്കള്‍ക്ക് ഒരു സല്യൂട്ട്....

പെണ്‍കുട്ടികളുടെ ചന്തിക്കുപിടിച്ച് ആഘോഷിക്കുന്ന ഒരുത്തനെ തല്ലാന്‍ നായിക പോകുന്നതും അയാള്‍ തിരിച്ച് ഉപദ്രവിക്കാറാവുമ്പോള്‍ നായകന്റെ പ്രവേശവും പതിവുപോലെയാണല്ലോ എന്ന് കരുതിയപ്പോഴാണ്, അതിന്റെ പേരില്‍ കരയാത്ത നായികയെയും പെണ്ണുങ്ങള്‍ക്ക് അടക്കവും ഒതുക്കവും ഇല്ലെങ്കില്‍ ഇങ്ങനെരിക്കും എന്നു തുടങ്ങുന്ന വീരരസപ്രധാനമായ ഡയലോഗൊന്നും അടിക്കാതെ ചുമ്മാ പോകുന്ന നായകനെയും കണ്ടത്... ഹാ... അവടന്നങ്ങോട്ട് ഈ സിനിമ എടുത്തവരെ ആരാധിച്ചുതുടങ്ങി ഞാന്‍...

പറയാനാണെങ്കില്‍ കുറേയുണ്ട്... തല്ക്കാലം നിങ്ങള്‍ പോയി സിനിമ കാണൂ....

നസ്രിയ ആദ്യഭാഗത്ത് അല്പംകൂടി നിയന്ത്രിച്ച് അഭിനയിക്കാമായിരുന്നു എന്ന് തോന്നി.. ചില ഇടങ്ങളില്‍ മാത്രം... "ഇഷ്ടമുള്ളവരെ കാണുമ്പോ അടിവയറ്റില്‍ മഞ്ഞുകോരിയിടുന്ന" കാര്യം പറയുന്ന ഡയലോഗ് പറഞ്ഞ രീതി വളരെ ഇഷ്ടപ്പെട്ടു... വല്ലാത്ത ഒരു നിഷ്കളങ്കതയും കുസൃതിയും ഉണ്ട് പൂജ എന്ന നസ്രിയക്ക്...ആണിനെ വളയ്ക്കുന്ന പെണ്ണ് എന്ന ത്രെഡ് പരസ്യത്തില്‍ തന്നെ ഉപയോഗിച്ചപ്പോള്‍ സ്ഥിരം കുറേ അലവലാതിത്തരങ്ങള്‍ പ്രതീക്ഷിച്ചു.. അതില്ലാത്തതിന്, വളയ്ക്കലിന്റെ പോസിറ്റീവ് സൈഡ് കാണിച്ചുതന്നതിന് താങ്ക്സ്...

നിവിന്‍ പോളി അല്ലെങ്കിലും എനിക്കിഷ്ടപ്പെട്ട നടനാണ്.. ഇതിലും നന്നായിട്ടുണ്ട്....

എടുത്തുപറയേണ്ടുന്ന ഒരാള്‍ രണ്‍ജിപണിക്കരാണ്.. പൂജയുടെ അപ്പനായി വളരെ നല്ല പ്രകടനമാണ് രണ്‍ജിയുടേത്.. ഹരിതാഭയും ഊഷ്മളതയുമെല്ലാം കുറച്ചുനാളേക്ക് പറഞ്ഞുരസിക്കാന്‍ വകുപ്പുണ്ട്..

വിനീത് ശ്രീനിവാസന്‍, ലാല്‍ജോസ് തുടങ്ങിയ അതിഥിതാരങ്ങളും നന്നായിട്ടുണ്ട്.. വിനീതിന്റെ ടേയ്ക്ക് വണ്‍ നല്ല സന്ദര്‍ഭമാണ്....

ചുരുക്കത്തില്‍ ഇത് പൂജയുടെ കഥയാണ്, അവളുടെ കഥ അവളുടെ കാഴ്ച്ചപ്പാടിലൂടെ രസകരമായി പറയുന്നു.... കുഞ്ഞിക്കുഞ്ഞി പടങ്ങള്‍ ആസ്വദിക്കാനാവുമെങ്കില്‍ തീര്‍ച്ചയായും കാണൂ....

11 comments:

 1. കേരളത്തില്‍ വന്നിട്ട് കാണാം.. ചെന്നൈയിലിരുന്ന് കാണാന്‍ ഒരു വകുപ്പുമില്ല..

  ReplyDelete
 2. Someone mentioned - oh 22FK has the boldest Malayaalee heroine ever bla bla and went for that one with hope. Got very disappointed when this so called brave new young generation writer/drector uses the same age old cliche for the heroine's past experience - abadham pattippoyi..

  So, not hoping for anything revolutionary in a Malayalam heroine. At least if they will avoid - nee penkuttiyalle - dialogue it would be a change.

  ReplyDelete
  Replies
  1. ഇതിന് അത്തരം വിശേഷണങ്ങളുടെ ഭാരമൊന്നുമില്ലാതെ പോയി കാണൂ... ഒരു കുഞ്ഞിക്കഥ.. മുന്‍വിധികളില്ലാതെ കാണൂ... (മനസില്‍ നിഷ്കളങ്കപ്രണത്തിന്റെ ഇത്തിരി ബാക്കികൂടി ഉണ്ടെങ്കില്‍ നല്ലത്... - ഇത് ചുമ്മാ :) )

   റെവല്യൂഷനറി ഒന്നുമല്ല.. പക്ഷേ, നിന്നെ വളര്‍ത്തിയേന്റെ കുഴപ്പമാണ് എന്നു പറയാതിരിക്കുന്നത് ഒരു മാറ്റമാണെന്ന് ഞാന്‍ കരുതുന്നു..... വെറുതെ ഒരു സന്തോഷം...

   Delete
  2. I am IN love, even on the 9th year of marriage, so there is lot of love left and can enjoy all love stories, provided its good cinema...
   and thats the problem, I cant enjoy our movies anymore - which are dialogue driven and are kind of drama with some camera movements (motion theatre!) .
   Nammude okke cheruppathil ee cinema shabdareksha cassettes irangumaayirunnu. oru nalla cinema engineya shabdathil koode anubhavikkunnathu - ippozhalle ithokke manssilaavunnathu.

   Delete
 3. നല്ല അഭിപ്രായങ്ങളാണ് രണ്ടു ചിത്രങ്ങളെ കുറിച്ചും (1983 & OSO) കേള്‍ക്കുന്നത് എന്നത് സന്തോഷം തരുന്നു.

  മലയാളത്തില്‍ സ്ഥിരം ഫോര്‍മാറ്റില്‍ നിന്നു മാറി നല്ല ചിത്രങ്ങള്‍ ഇനിയും വരട്ടെ

  ReplyDelete
 4. prekshakar ishtappedunna nalla chithrangal undaavatte,,,,,,,

  ReplyDelete
 5. The movie has all the problems of a 'Malayalee man' written heroine oriented movie, ji. Except that, the love is told from the female view point, it is all the same stuff. The most disappointment aspect was the writer couldnt have anything else than the age old way - maochismo hero saving heroine from bad guys -, for the heroine to get acquainted with the hero, who once again is the embodiment of GOOD. You look closely, and you wonder, isnt this again the same maochist crap, carefully disguised by a heroine's narration.

  Years back, when Innale released, there were people who said they enjoyed watching it even if they didnt like it , because it was nice to look at the beautiful Shobana. I think it is repeating here again with the cutie child Naziriya.

  ReplyDelete
  Replies
  1. ശരിയാണ് പറഞ്ഞത്.. ആ നിലയ്ക്കുള്ള എല്ലാ പ്രശ്നങ്ങളും നിലനില്‍ക്കുമ്പോള്‍ത്തന്നെ സ്ഥിരം കാണാറുള്ള ഡയലോഗുകളില്‍നിന്നുള്ള മോചനം ഒരു നല്ല മാറ്റമായി കാണാനാണ് എനിക്കിഷ്ടം.. ഇനിയും ഏറെയേറെ ദൂരം പോകാനുണ്ടെങ്കിലും ആദ്യചുവടിന്റെ ആഹ്ലാദം തോന്നി.. പതിവു ഇമേജുകളുടെ ഭാരത്തില്‍നിന്ന് രക്ഷപ്പെടുന്നില്ലെങ്കിലും കുഞ്ഞുകുഞ്ഞുമാറ്റങ്ങള്‍ പോലും എനിക്ക് എന്തുകൊണ്ടോ ഇഷ്ടപ്പെടുന്നു.. വളരെ ലൈറ്റായി ഇത്തരം സിനിമകളെ കാണുന്നതുകൊണ്ടാവാം...

   Delete
 6. This comment has been removed by the author.

  ReplyDelete
 7. ഇന്നലെയാണ് ഓം ശാന്തി ഓശാന കണ്ടത്.. കണ്ടിറങ്ങിയപ്പോൾ പൂജ പറയുന്ന പോലെ " അടിവയറിൽ മഞ്ഞു കോരിയിട്ട ഒരു സുഖം.." ഒരു നല്ല കുഞ്ഞു പടം. ഓരോ കഥാപാത്രങ്ങളും അതിന്റെ ഭംഗി ചോരാതെ നന്നായി ചെയ്തു.. ഇഷ്ടായി.. ഇഷ്ടായി..

  ReplyDelete
 8. പടം ഇപ്പോഴാണ് കണ്ടത്... വളരെ ഇഷ്ടമായി

  ReplyDelete

കൂട്ടുകാര്‍