മൈലാഞ്ചി

ജാലകം

Tuesday, 1 February, 2011

ഉപ'ഗൃ'ഹം

മാനത്തതാ കുഞ്ഞേ
അമ്പിളിമാമന്‍...


ഭൂമിയെ ചുറ്റുകയാണു ധര്‍മം..

വേലിയേറ്റങ്ങളുടെയും
ഇറക്കങ്ങളുടെയും
ഭാരം
ഏറ്റെടുക്കണം...

ഇനിയുമടുക്കാനോ
പിണങ്ങിയകലാനോ
കഴിയാതെ
എന്നും ചുറ്റിക്കൊണ്ടേയിരിക്കണം...

ഏതു കറുത്തവാവു കഴിഞ്ഞാലും
മെല്ലെ മെല്ലെ പുഞ്ചിരിച്ച്
പൂര്‍ണചന്ദ്രനാവണം...

മറ്റൊരാളുടെ
സൌജന്യത്തില്‍ വേണം
ഒന്നു പ്രകാശിക്കാന്‍ പോലും...


എങ്കിലും കുഞ്ഞേ,
അമ്പിളിയമ്മാമന്‍
എത്ര ഭാഗ്യവാന്‍ !
ഒരൊറ്റ ഭൂമിയെ മാത്രം
ചുറ്റിക്കൊണ്ടിരുന്നാല്‍ മതിയല്ലോ...

18 comments:

 1. ശരിയാണ്..പിന്നെ ഭൂമിയിലുള്ളതൊന്നും അതിനു കാണേണ്ടല്ലോ..?
  കവിത ഇഷ്ടപ്പെട്ടു.

  ReplyDelete
 2. അതെയതെ. ഒരൊറ്റ ഭൂമിയെ മാത്രം. പക്ഷേ അതു താങ്ങവുന്നതിലും അപ്പുറം.

  ReplyDelete
 3. മെല്ലെ മെല്ലെ പുഞ്ചിരിച്ച്
  പൂര്‍ണചന്ദ്രനാവണം...

  ReplyDelete
 4. ഒറ്റയൊന്നിനെ ആശ്രയിച്ചാല്‍ പോലും ആശ്രയത്വം ആശ്രയത്വം തന്നെയല്ലേ. അസ്വതന്ത്രത ഏതു സാഹചര്യത്തിലായാലും അസഹനീയം തന്നെ.

  'എത്ര ഭാഗ്യവാന്‍!' എന്നതിലെ വിരുദ്ധോക്തിയും ഇഷ്ടപ്പെട്ടു.
  നല്ലകവിത.

  ReplyDelete
 5. ഭൂമിയിലുള്ളോര് ചുറ്റുകയല്ല, ചുറ്റിക്കയല്ലേ :))

  ReplyDelete
 6. എങ്കിലും കുഞ്ഞേ,
  അമ്പിളിയമ്മാമന്‍
  എത്ര ഭാഗ്യവാന്‍ !
  ഒരൊറ്റ ഭൂമിയെ മാത്രം
  ചുറ്റിക്കൊണ്ടിരുന്നാല്‍ മതിയല്ലോ...

  ReplyDelete
 7. ഈ അമ്പിളി മാമന്റെ ഒരു കാര്യം... :D

  നന്നായിരിക്കുന്നു .....

  ReplyDelete
 8. ഈ പൂന്തിങ്കളല്ലേ നമ്മുടെ “പൂമുഖ വാതില്ക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ”
  നന്നായിട്ടുണ്ട്.

  ReplyDelete
 9. അമ്പിളിയമ്മാവൻ ഒരു ഭൂമിക്കു ചുറ്റുമേ കറങ്ങുന്നുള്ളൂ

  28 നക്ഷത്രകന്യകൾ സ്വന്തമായുണ്ടായിട്ടും!
  അതുകൂടി പറയണ്ടായിരുന്നോ!

  ReplyDelete
 10. 'മറ്റൊരാളുടെ
  സൌജന്യത്തില്‍ വേണം
  ഒന്നു പ്രകാശിക്കാന്‍ പോലും...'

  പാവം അമ്പിളി മാമന്‍!

  ReplyDelete
 11. ഈ കവിത കൊള്ളാല്ലോ...

  ReplyDelete
 12. താരകറാണിമാര്‍ സുന്ദരികള്‍..
  സന്തോഷപുഞ്ചിരി പൊഴിയ്ക്കുന്നവര്‍!!
  പക്ഷെ,ഉള്ളിലെരിയുന്ന തീയുമായി കണ്ണിറുക്കുകയല്ലേ അവരും?
  ജീവിതവും ഇങ്ങയെയൊക്കെത്തന്നെയെന്നു സമാശ്വസിക്കുക.

  ReplyDelete
 13. ഒന്നൂടെ വായിച്ചപ്പോള്‍ പിന്നെയും ഇഷ്ടായി. അതുകൊണ്ടു പിന്നേം വന്നു കമന്റാതെ വയ്യെന്നു തോന്നി.
  പല അടരുകളുള്ള ഈ കവിത മൈലാഞ്ചീടെ ഏറെ മെച്ചപ്പെട്ട കവിതകളിലൊന്നാണ് ട്ടോ

  ReplyDelete
 14. മുഹമ്മദ്.. നന്ദി
  മുകില്‍..സന്തോഷം
  Manickethaar .. :)
  സുപ്രീ..അസ്വാതന്ത്ര്യം അസഹനീയമാണ് ഏതു അളവിലായാലും... ശരിയാണ്..
  നിശാസുരഭീ.. ചുറ്റിക്കുമ്പോള്‍ ചുറ്റിപ്പോകുന്നു..
  അനുരാഗ്.. :)
  എക്സ് പ്രവാസിനി.. :)
  ജിതു.. സന്തോഷം
  കലാവല്ലഭന്‍.. അതുതാനല്ലയോ ഇത് എന്ന്...
  ജയന്‍ ..ശരിയാണ്, അങ്ങനെ ഒരു കാഴ്ചക്കും സാധ്യതയുണ്ട്
  ശ്രീ.. എന്തോ ശ്രീ ഇത് വായിക്കാതെയാണ് കമന്‍റിട്ടത് എന്നൊരു തോന്നല്‍.. തോന്നലാവാം..ക്ഷമിക്കൂ
  കുഞ്ഞൂസേ.. വളരെ സന്തോഷംട്ടോ
  ജോയ്..സത്യം തന്നെ.. ജീവിതം ഇങ്ങനൊക്കെയാണ്
  സുപ്രീ.. ഇനി ഞാനെന്താ പറയുക? രണ്ടാം കമന്‍റിന് ഒരവാര്‍ഡിന്‍റെ വിലയുണ്ട്.. വളരെ സന്തോഷം.

  എല്ലാര്‍ക്കും നന്ദിയും സന്തോഷവും.

  ReplyDelete
 15. സുസ്മേഷ്ജി.. നന്ദിപറയാന്‍ എങ്ങനെയോ വിട്ടു.. ക്ഷമിക്കൂ..

  ReplyDelete
 16. കൊള്ളാം. ചന്ദ്രനില്‍ പോയ ചേട്ടന്‍മാര്‍ കണ്ട കുണ്ടും കുഴിയും നിറഞ്ഞ പ്രതലം ഓര്‍മ്മ വന്നു.

  ReplyDelete

കൂട്ടുകാര്‍