മൈലാഞ്ചി

ജാലകം

Thursday 27 January, 2011

ആയുധം

നിരായുധരെ ആക്രമിക്കരുത്..
അത്
യുദ്ധനീതിയല്ല..

ആയുധമെടുക്കാന്‍ അറിയാഞ്ഞല്ല
വെറും കയ്യോടെ നില്‍ക്കുന്നത്

ചരിത്രപുസ്തകങ്ങള്‍
നോക്കിയാലറിയാം
പടപൊരുതി നേടിയ
സ്വാതന്ത്ര്യത്തിന്റെ
വീതംവയ്പ്പ്

എതിര്‍ക്കാനറിയാഞ്ഞിട്ടല്ല
വാ പൊത്തി നില്‍ക്കുന്നത്
ഭയന്നിട്ടുമല്ല

കിട്ടാനുള്ളത്
വാങ്ങിയെടുക്കാനുള്ള
കച്ചവടതന്ത്രം..

16 comments:

  1. നന്നായി, ഒരു ഭീരുവിന്റെ കച്ചവടതന്ത്രം.

    ReplyDelete
  2. കിട്ടാനുള്ളതുമാത്രമല്ല, ഇരട്ടിക്കിരട്ടിയായി തിരിച്ചുവാങ്ങാന്‍ കഴിയുമോ എന്നാണ് നോട്ടം. വരവിന്റെ കള്ളിനിറയ്കക്കുന്നതിനുള്ള തന്ത്രപരമായ നിലപാട്. ഒരിക്കലും നഷ്ടം വരാത്ത കച്ചവടം. കൈനനയാതെയുള്ള മീന്‍പിടിക്കല്‍ എന്നും പറയാം. അല്ലേ?

    കവിത ഇഷ്ടപ്പെട്ടു ട്ടോ.

    (കുറേനാള്‍ അണ്ടര്‍ഗ്രൌണ്ടിലായിരുന്നു, ഇപ്പോള്‍ തിരിച്ചെത്തി. ഇനി കാണാം)

    ReplyDelete
  3. ചോര വീഴ്ത്തി നേടിയിട്ട് പങ്കു വെച്ചു പോകുന്നതിനേക്കാള്‍ എളുപ്പം..കൊള്ളാം തന്ത്രം..

    ReplyDelete
  4. കിട്ടുവാനുള്ളത് എത്ര കൂടുതലായാലും കുഴപ്പമില്ല. അതുകാരണം മിണ്ടാതിരിക്കുന്നു എന്ന് മാത്രം.

    ആ വഴി വരുമല്ലോ. http://pularveela.blogspot.com

    ReplyDelete
  5. നേട്ടം മാത്രം കൊയ്യാൻ പറ്റിയ തന്ത്രം

    ReplyDelete
  6. കൊടുക്കാം ഒരു കയ്യടി. ജീവിക്കാൻ പഠിച്ചോനുള്ള കയ്യടി..

    (അണ്ടർഗ്രൌണ്ടിൽ പോകരുത്, സുപ്രിയ. ഇനിയും പലരേയും കാണുന്നില്ല. അണ്ടർഗ്രൌണ്ടിലാവും. എപ്പോഴെങ്കിലും പൊങ്ങി വരും. പിന്നെ വിടരുത് നമ്മൾ..)

    ReplyDelete
  7. ചിരിച്ചു കൊണ്ട് കഴുത്ത് അറക്കുക

    ReplyDelete
  8. വെറുതെ പറഞ്ഞു പോവുന്നുവെന്ന തോന്നലിലും ഈ വരികള്‍ക്ക്
    ചില രാഷ്ട്രീയ തലങ്ങളുണ്ട്.
    ഇന്ത്യന്‍ സ്വാതന്ത്യ്ര സമരം അടക്കമുള്ള കുറേ റഫറന്‍സസ്.
    പൊരുതി നേടിയ സ്വാതന്ത്യ്രത്തിന്റെ വിലയിടിച്ചില്‍.
    ഓഛാചിച്ചു നിന്ന് കാര്യം നേടാനുള്ള പുതുകാലത്തിന്റെ
    കൌശലം.

    ഒന്നോര്‍ത്തു പോയി, വെറുതെ നിന്നു കാര്യം കാണാമെന്ന
    പുതുകാലത്തെ തോന്നല്‍ സ്വാതന്ത്യ്ര സമരകാലത്ത് വ്യാപകമായിരുന്നെങ്കില്‍ ഇന്ന് എന്തായേനെ, സ്ഥിതി.
    ഇത്രയും ബുദ്ധി അന്നാര്‍ക്കും ഇല്ലാതിരുന്നതിനാലാവാം
    നമുക്ക് ഇങ്ങനെ വലിയവായില്‍ പറയാനാവുന്നത്.

    ReplyDelete
  9. അതു കൊള്ളാമല്ലോ... ഇങ്ങനൊക്കെ പറയാനറിഞ്ഞാല്‍ കുഴപ്പമില്ല :)

    ReplyDelete
  10. കവിത മനസ്സിലായി കേട്ടൊ,
    പക്ഷെ ഒരു കുഴപ്പം, എന്റെതാരിക്കും.
    ഒരൊറ്റക്കവിതയായ് വായിക്കുമ്പോള്‍ ആശയങ്ങളുടെ അടിപിടി എന്റെ തലേല്‍ നടക്കുന്നു, ആ സാരമില്ല, അതവിടേരിക്ക!

    ReplyDelete
  11. കൊള്ളാമല്ലോ ഈ തന്ത്രം.. ഞാനും ഒന്ന് പയറ്റി നോക്കിയാലോ ?? ;)

    ReplyDelete
  12. ചരിത്ര പുസ്തകങ്ങള്‍ നോക്കിയാലറിയാം..

    ReplyDelete
  13. ആക്ച്വലി ഇത് എഡിറ്റ് ചെയ്ത് ഇടാനുള്ള ക്ഷമ കാണിക്കാത്തേന്‍റെ എല്ലാ കൊഴപ്പങ്ങളും ഉള്ള വരികളാ.. അതെനിക്ക് ബോധ്യമുള്ളതുകൊണ്ട് വിമര്‍ശനങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു.. നല്ല വാക്കുകള്‍ അല്പം അത്ഭുതത്തോടെയും (സന്തോഷത്തോടെയും.. )

    എല്ലാര്‍ക്കും നന്ദി..

    ReplyDelete

കൂട്ടുകാര്‍