മൈലാഞ്ചി

ജാലകം

Saturday 15 January 2011

വഴിക്കണക്ക്...

വിജയലക്ഷ്മിട്ടീച്ചറുടെ കണക്കു ക്ലാസ്
നല്ല രസമായിരുന്നു..
വഴിക്കണക്കുകള്‍
വഴിപോലെ ചെയ്ത്
ഒരു പേന സമ്മാനവും
വാങ്ങിയിരുന്നു...

ചിലപ്പോഴെങ്കിലും
ഉത്തരത്തില്‍നിന്ന്
ചോദ്യത്തിലേക്ക്
കുറുക്കുവഴി
മെനഞ്ഞിരുന്നു...


വഴിക്കണക്കിലെ
വഴികളിലെ
പഴുതുകള്‍
ആരും കാണാതെ
ഒളിപ്പിച്ചു വച്ചിരുന്നു...

ഉത്തരത്തിലേക്കെത്തുമെന്ന്
ഉറപ്പില്ലാത്ത ചോദ്യങ്ങള്‍
പാതിവഴിയില്‍
ഉപേക്ഷിച്ചിരുന്നു...

കണക്കു തെറ്റിക്കാത്ത
ചില വഴികളേ കാണൂ
ഒടുക്കം....
നിന്നെപ്പോലെ.......

17 comments:

 1. കണക്കു പറയാനാവാത്ത സ്നേഹത്തിന്....

  ReplyDelete
 2. കണക്കിനെപ്പറ്റി ഓര്‍ക്കുന്പോള്‍ മഷിപ്പച്ചയെ വല്ലാതെ ഓര്‍മ്മ വരും.നനുത്ത മഴയുള്ള പ്രഭാതങ്ങളില്‍ ഞാന്‍ സ്കൂളില്‍ പോയിരുന്നത് ഉത്തരം മുട്ടിയതും തെറ്റിയതുമായ വഴിക്കണക്കുകളുടെ വഴികള്‍ മഷിപ്പച്ചത്തണ്ട്കൊണ്ട് അമര്‍ത്തി അമര്‍ത്തി മായ്ക്കാനായിരുന്നു.സ്ളേറ്റുകളില്‍ കണക്ക് തെറ്റിയപ്പോള്‍ അന്ന് വേദനിച്ചതിനേക്കാള്‍ ഇന്ന് ജീവിതത്തില്‍ കണക്ക് തെറ്റുന്പോള്‍ വേദനിക്കുന്നു,ഭയപ്പെടുന്നു.അതേപോലെ വേദനിച്ചുകൊണ്ട് തെറ്റിയ കണക്കുകള്‍ ഓര്‍ത്ത് ചിരിക്കുകയും ചെയ്യുന്നു.അതെന്താണെന്നോ..സ്ളേറ്റുകളില്‍ തെറ്റിയ കണക്കുകള്‍ക്ക് തെറ്റിയ വഴികള്‍ പറഞ്ഞുതരാന്‍ നുള്ളുമെങ്കിലും സ്നേഹമുള്ള ടീച്ചറുണ്ടായിരുന്നു.ജീവിതത്തില്‍ തെറ്റുന്ന കണക്കുകള്‍ തിരുത്തിത്തരാനും എളുപ്പത്തില്‍ ശരി വങ്ങിക്കാന്‍ പറ്റുന്ന കണക്കുകള്‍ ഇട്ടുതന്ന് ആശ്വസിപ്പിക്കാനും.....
  വഴിക്കണക്ക് മഷിപ്പച്ചയുടെ കാരുണ്യമായിരുന്നു എനിക്ക്.തെറ്റിയാലും തെറ്റിയാലും മായ്ക്കാമായിരുന്നു.ടീച്ചര്‍ വരും വരെ കണക്ക് ശരിയാക്കാന്‍ വെറുതെയെങ്കിലും ശ്രമിക്കാമായിരുന്നു.മഷിപ്പച്ച സാന്ത്വനമായിരുന്നു..വഴികളില്‍ ആര്‍ക്കും വേണ്ടാതെ പടര്‍ന്നു കിടന്നിരുന്ന ആ പാവം മഷിപ്പച്ച ചെടികള്‍...അതിനൊരു ജന്മദൌത്യമുണ്ടായിരുന്നു എന്ന് ഓര്മ്മിച്ചെടുക്കാന്‍ ഈ കവിത പ്രേരണയായി.നന്ദി.

  ReplyDelete
 3. എനിക്ക് തെറ്റിയ കണക്കുകള്‍ക്ക് കണക്കില്ല..
  ഇപ്പോഴും അത് തുടരുന്നു..

  ReplyDelete
 4. കണക്ക് എനിയ്ക്കും പ്രിയപ്പെട്ട വിഷയമായിരുന്നു... :)

  ReplyDelete
 5. എന്റെ കാര്യങ്ങള്‍ എല്ലാം കണക്കായിരുന്നു !!!

  ReplyDelete
 6. വഴികള്‍ തെറ്റിപ്പോകുന്ന കണക്കുകള്‍ ..സ്നേഹപൂര്‍വ്വം തിരുത്തിത്തരുന്ന ടീച്ചര്‍ ... എല്ലാം ഓര്‍മപ്പെടുത്തുന്ന കവിതയുമായി ഈ മൈലാഞ്ചിയും...

  ReplyDelete
 7. "കണക്കു തെറ്റിക്കാത്ത
  ചില വഴികളേ കാണൂ
  ഒടുക്കം...."
  ഇപ്പൊ ബോധ്യായി അല്ലേ...?

  ReplyDelete
 8. വഴിക്കണക്കിന്റെ ഇംഗ്ലീഷ് എന്താ വേ അരിത്മാറ്റിക്സ്? മലയാള മാധ്യമത്തില്‍ പഠിചതു കൊണ്ടു അറിയില്ല!!!

  ReplyDelete
 9. എനിക്കെന്നും പ്രിയപ്പെട്ടവര്‍ കണക്കു അധ്യാപകരായിരുന്നു.
  അവതരണം നന്നായിട്ടുണ്ട്

  ReplyDelete
 10. കണക്കുകള്‍ തെറ്റി പോയ കണക്ക് പുസ്തക്കം പോലെ ഞാനും

  ReplyDelete
 11. കണക്കുകൾ തെറ്റാതിരിക്കട്ടെ.

  ReplyDelete
 12. അതെ.. കണക്കുത്തെറ്റിയ്ക്കാത്ത വഴികള്‍ വളരെ വളരെ കുറവുതന്നെ!!!

  ഹൃദയം നിറഞ്ഞ ആശംസകളോടെ..

  ReplyDelete
 13. എത്ര ചെയ്തിട്ടും ഉത്തരം കിട്ടാത്ത
  കണക്കുകള്‍ ഏറെയായിരുന്നു പണ്ട്.
  എത്ര ഓര്‍ത്താലും മടുക്കാത്ത ഒന്ന്, ഇപ്പോഴതെല്ലാം.
  ഓര്‍മ്മയിലെ വള്ളിച്ചൂരലിന് മാത്രമാണ്
  മധുരം. നേര്‍ക്കു നേരെ അതെന്നും ഉറക്കം കെടുത്തും.

  ReplyDelete
 14. സുസ്മേഷ്ജി.. പോസ്റ്റിനേക്കാള്‍ വലിയ കമന്‍റിന് ഏറെ നന്ദി.. ജീവിതത്തിലെ കണക്കുകള്‍ ഇനി തെറ്റാതിരിക്കട്ടെ...

  എക്സ് പ്രവാസിനി.. തെറ്റില്‍നിന്ന് ശരിയിലേക്കെത്തുമ്പോള്‍ ഇനി തെറ്റില്ല എന്നുറപ്പാവും..

  നിശാസുരഭി.. :)))))

  ശ്രീ.. എന്‍റെ കണക്കിനോടുള്ള പ്രിയം ബിഎസ് സി പഠിച്ചതോടെ തീര്‍ന്നു...!!!

  രമേശ്..എല്ലാരുടെ കാര്യോം അങ്ങനെത്തന്നെ...

  കുഞ്ഞൂസേ... സന്തോഷം.....

  ആത്മാ.. ചില കണക്കുകളെങ്കിലും തെറ്റില്ലെന്ന പ്രതീക്ഷയില്ലെങ്കില്‍ എന്തു ജീവിതം?

  പുവര്‍മി.. ഞാനും മലയാളം മീഡിയമാ..

  ജിധു.. സന്തോഷം..

  മൈഡ്രീംസ്.. എല്ലാ കണക്കുകളും തെറ്റിക്കാണില്ല.. ഓര്‍മിക്കുന്നത് തെറ്റിയവ മാത്രം അല്ലേ.. ശരിയായ കണക്കുകളുടെ കണക്കെടുക്കാനാണ് എനിക്കിഷ്ടം...

  മുകില്‍.. അതെ, കണക്കുകള്‍ തെറ്റാതിരിക്കട്ടെ,ആരുടെയും..

  റിയാസ്.. :))

  ജോയ്.. ശരിക്കും.. എങ്കിലും കുറച്ചുകണക്കുകളെങ്കിലും ഉണ്ടല്ലോ തെറ്റാത്തതായി..

  ഒരില.. പണ്ട് ഉത്തരം കിട്ടാത്ത കണക്കുകള്‍ക്ക് ചിലപ്പോള്‍ പിന്നീട് ശരിയായ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞേക്കാം ഇല്ലേ?

  ReplyDelete
 15. കണക്കു തെറ്റിക്കാത്ത
  ചില വഴികളേ കാണൂ
  ഒടുക്കം....
  നിന്നെപ്പോലെ.......

  ReplyDelete

കൂട്ടുകാര്‍