മൈലാഞ്ചി

ജാലകം

Friday, 3 December, 2010

ഏതു പേരും അപൂര്‍ണമാവുന്നു...

ചാപ്പ കുത്തിയിട്ടില്ലെന്നേയുള്ളൂ
ചങ്ങലയിട്ടില്ലെന്നേയുള്ളൂ
പേരുമാറിയിട്ടുണ്ടെന്നേയുള്ളൂ
അവര്‍ നോക്കുന്ന നോട്ടം
ഇന്നും പഴയതു തന്നെ...

നിലത്തുനോക്കി
കുനിഞ്ഞുനിന്ന്
നടുവളഞ്ഞ നമ്മളും
പഴയതു തന്നെ...

എങ്കിലും
എനിക്കുവേണ്ടി
കണ്ണേ
നിന്റെ കണ്ണു നിറയുമ്പോള്‍
നടുനിവര്‍ന്ന സുഖം...

16 comments:

 1. എഴുതിയിട്ട് ഏറെ നാളായി.. പേരിടാന്‍ കഴിയാതെ എടുത്തുവച്ചിരിക്കുകയായിരുന്നു.. ഇന്ന് ഇത് പോസ്റ്റ് ചെയ്യാനെടുത്തപ്പോഴും എത്ര പേരുകള്‍ ആലോചിച്ചിട്ടും ഒന്നും തൃപ്തിയാവുന്നില്ല.. ഏത് പേരിട്ടാലും അപൂര്‍ണമാണെന്ന് തോന്നുന്നു...

  ReplyDelete
 2. വായിച്ചു, പക്ഷെ ഒന്നും അങ്ങട് പിടി കിട്ടിയില്ല.. :-)

  ReplyDelete
 3. നന്നായിട്ടുണ്ട്.

  ReplyDelete
 4. "എങ്കിലും
  എനിക്കുവേണ്ടി
  കണ്ണേ
  നിന്റെ കണ്ണു നിറയുമ്പോള്‍
  നടുനിവര്‍ന്ന സുഖം..."

  നിനക്കു വേണ്ടി കണ്ണു നിറയ്ക്കാന്‍ ഒരാളെങ്കിലും ഉണ്ടായല്ലോ? നടുനിവര്‍ന്ന സുഖത്തോടെ കിടന്നുറങ്ങാന്‍ കഴിയുന്നുണ്ടല്ലോ? ആഴമുള്ള കവിത. ഇഷ്ടമായി.

  ReplyDelete
 5. ധ്വന്യാത്മകമായ വരികളും ആശയവും.

  ReplyDelete
 6. ഇപ്പോഴെന്നല്ല എപ്പോഴും ഒരു കണക്കിന് നമ്മളൊക്കെ അടിമകള്‍ തന്നെ അല്ലേ? പിന്നെ, സ്നേഹിയ്ക്കുന്നവര്‍ക്ക് വേണ്ടിയല്ലേ... കുറച്ചു താണു കൊടുത്താലും കുഴപ്പമില്ല.

  ReplyDelete
 7. എങ്കിലും
  എനിക്കുവേണ്ടി
  കണ്ണേ
  നിന്റെ കണ്ണു നിറയുമ്പോള്‍
  നടുനിവര്‍ന്ന സുഖം...

  ReplyDelete
 8. പേരെടുത്തു നന്ദി പറയുന്നില്ല ഇത്തവണ.. ഏറെ വൈകി ഈ വഴി വീണ്ടും വരാന്‍ ..
  എല്ലാവര്‍ക്കും നന്ദിയും സന്തോഷവും..

  പുതുവല്‍സരാശംസകള്‍....

  ReplyDelete
 9. എല്ലായിടത്തും എന്ന പോലെ ഈ പോസ്റ്റിലും വൈകിയാണെത്തിയത്.. വളരെ വളരെ നന്നായിട്ടുണ്ട്

  ReplyDelete
 10. എങ്കിലും
  എനിക്കുവേണ്ടി
  കണ്ണേ
  നിന്റെ കണ്ണു നിറയുമ്പോള്‍
  നടുനിവര്‍ന്ന സുഖം...

  ഈ വരികള്‍ വായിക്കുമ്പോഴും ഒരു സുഖം..ഇഷ്ടമായി

  ReplyDelete
 11. പേരു മാറിയിട്ടുണ്ടെന്നതു ഒരു വിശ്വാസം മാത്രമല്ലേ ...

  ReplyDelete

കൂട്ടുകാര്‍