മൈലാഞ്ചി

ജാലകം

Tuesday, 23 November, 2010

വോയ്സ് റെസ്റ്റ്

കുട്ടിക്കാലം
ശബ്ദങ്ങളാണ്..

കൂട്ടുകാരോടൊത്തുള്ള
കൂക്കിവിളി..

ഇഷ്ടപ്പെട്ടതിനു വേണ്ടി
നിലത്തുവീണുരുണ്ട്
വാശി..

താന്‍ നില്‍ക്കുന്ന മൂലയിലേക്ക്
അമ്മ വരാന്‍ വേണ്ടി
ഉറക്കെ ഉറക്കെ അലറല്‍..

ശ്രുതിയും സംഗതിയും നോക്കാതെ,
വരികള്‍ പോലും വേണ്ടാതെ,
അസമയമെന്തെന്നറിയാതെ
വായില്‍ത്തോന്നുന്ന പാട്ട്..

സങ്കല്പ വളയം തിരിച്ച്
ആഞ്ഞുനിന്ന് ഗിയറു മാറ്റി
പി പീ.. ബ്രും ബ്രൂം...

അച്ചൂ..

വരികളില്‍
ഗൃഹാതുരത്വം നിറച്ചാല്‍
തീര്‍ക്കാവുന്നതല്ലല്ലോ
വോയ്സ് റെസ്റ്റിന്‍റെ
ക്രൂരത....

ഓളിയിടാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച്
റസ്സല്‍ പറഞ്ഞെന്നു കരുതി
അവസ്ഥകള്‍
മാറുന്നുമില്ലല്ലോ....

16 comments:

 1. പാട്ടും വര്‍ത്തമാനവുമായി എപ്പോഴും ശബ്ദങ്ങളില്‍ നിറയുന്ന അച്ചൂന്....

  അച്ചൂന് വോയ്സ് റെസ്റ്റ് വേണമെന്ന് കേട്ടപ്പോ ബെര്‍ട്രന്‍‍ഡ് റസലിനെ ഉദ്ധരിച്ച് ക്രൂരമായ ചികിത്സയെന്ന് പറഞ്ഞ ഹരിക്ക്...

  ReplyDelete
 2. കുട്ടിക്കാലം ഇന്ന് തിരിഞ്ഞു കുത്തുന്നു അല്ലെ...
  നന്നായി..!

  ReplyDelete
 3. അതെന്തു പറ്റി? കുട്ടികളായാല്‍ അങ്ങനെ കുറച്ച് ഒച്ചയും ബഹളവുമൊക്കെ വേണമല്ലോ.

  ReplyDelete
 4. അച്ചൂ, മോന്‍ ആ ഡാക്കിട്ടര് പറഞ്ഞതൊന്നും കാര്യമാക്കണ്ടാട്ടാ..എന്നോട് ഇതു പോലെ എത്ര പേര്‌ പറഞ്ഞിരിക്കുന്നു! അവരൊക്കെ അങ്ങിനെ വെറുതെ ഓരോന്ന് പറഞ്ഞ്‌ നമ്മളെ പേടിപ്പിക്കും. ചുമ്മാ..:)

  ReplyDelete
 5. നന്നായി കവിത. കുഞ്ഞിന്റെ കാര്യത്തിൽ ശരിക്കും വിഷമം തോന്നുന്നു. ഈ പ്രായത്തിലും കൂവിവിളിക്കാനാണ് എനിക് താത്പര്യം!

  ReplyDelete
 6. വോയ്‌സ് റെസ്റ്റൊക്കെ ദാ ഠിം ന്നങ്ങു കടന്നുപോകില്ലേ!

  ഒച്ച നേരേയായാലേ കൂകിത്തെളിയാനാവൂ!

  ബ്രാവോ, അച്ചൂസ്!

  ReplyDelete
 7. അതിപ്പോ തീരും .പിടീന്ന്. പിന്നെ നല്ലോണം ഒച്ച വെയ്ക്കാം.
  വിഷമിയ്ക്കേണ്ട ട്ടൊ.

  ReplyDelete
 8. ആദ്യം പറഞ്ഞ കാര്യങ്ങളൊക്കെ ഞമ്മളെത്തര കാട്ടിയതാ..

  ലാസ്റ്റ്‌ പറഞ്ഞ ആ..ഓലിയിടലും,,റസ്സലും..
  അത് ഞമ്മക്കങ്ങട്ടു തിരിഞ്ഞില..!!

  ReplyDelete
 9. വരികളില്‍
  ഗൃഹാതുരത്വം നിറച്ചാല്‍
  തീര്‍ക്കാവുന്നതല്ലല്ലോ
  വോയ്സ് റെസ്റ്റിന്‍റെ
  ക്രൂരത....

  ReplyDelete
 10. Kutti kkaalam oru pidi ormmakal. Madhuram ee smruthikal.

  ReplyDelete
 11. സലീം.. തിരിഞ്ഞുകുത്തുന്നില്ല.. മക്കളുടെ ലോകത്തിലൂടെ ഞാനത് വീണ്ടും ആസ്വദിക്കുന്നു...

  ജാസ്മിക്കുട്ടി.. സന്തോഷം..

  ശ്രീ.. കുറച്ചല്ല നല്ലോണം ഒച്ചേം ബഹളോം വേണം .. അച്ചൂന് വോയ്സ് നോഡ്യൂളായോണ്ട് റെസ്റ്റ് പറഞ്ഞതാ...

  വായാടീ.. വായാടീടെ കൂട്ടാ അവനും.. ഇതൊക്കെ ഞാനെത്ര കേട്ടിരിക്കുന്നു എന്ന മട്ടിലാ പോക്ക്..

  ശ്രീനാഥന്‍.. വിഷമം കുറച്ചുമതി.. അവന്‍ റെസ്റ്റൊന്നും എടുക്കുന്നില്ല.. പിന്നെ എനിക്കും കൂവിവിളിക്കാനിഷ്ടാ.. ഒരുമിച്ചു കൂക്കിയാലോ..?

  ജയന്‍.. ഇവന്‍റെ റെസ്റ്റ് ഇങ്ങനെ പോയാ തീരില്ല.. റെസ്റ്റെടുത്താലല്ലേ..(താങ്കള്‍ ഡോക്റ്ററാണെന്ന് വായിച്ച ഓര്‍മ.ശരിയാണോ?)

  എച്ചുമുക്കുട്ടീ.. അത് തീര്‍ന്നതായി പ്രഖ്യാപിച്ചു..

  നൌഷാദ്.. ഹാവൂ..സമാധാനായീീീീീ

  എക്സ് പ്രവാസിനി.. റസലും മറ്റും ഒരു ഗമക്ക് അവടിരുന്നോട്ടെ.ചുമ്മാ.

  മൊയ്തീന്‍.. നന്ദി..

  സുജിത്.. സന്തോഷം നിറഞ്ഞ ഓര്‍മകള്‍ തന്നെ..

  ജുവൈരിയ.. :)

  ReplyDelete
 12. കവിത വളരെ നന്നായി.വ്യക്തിപരമായ വിഷമതകളില്‍ നിന്നാണ് നല്ല സാഹിത്യം പിറന്നിട്ടുള്ളത്.ഇവിടെ കുട്ടിയെ സംബന്ധിച്ച സാഹചര്യം അങ്ങേയറ്റം വിഷമകരമാണെങ്കിലും അതില്‍ നിന്ന് പ്രചോദനമാവാഹിച്ച് താങ്കള്‍ പറയുന്ന ആശയം സാഹിത്യത്തിന്‍റെ യാഥാര്‍ത്ഥ ധര്‍മ്മം ഏറ്റെടുക്കുന്നു.അതിനാല്‍ പല വായനകള്‍ ഈ കവിത അര്‍ഹിക്കുന്നുണ്ട്.
  വോയ്സ് റെസ്റ്റ് മികച്ച രചനയാണ്.അഭിനന്ദനങ്ങള്‍.

  ReplyDelete

കൂട്ടുകാര്‍