മൈലാഞ്ചി

ജാലകം

Thursday 11 November, 2010

സോഷ്യലിസം റീലോഡഡ്

എനിക്കെന്നെഴുതുമ്പോള്‍
നിനക്കെന്നാവുന്നത്
കെ.ജി.എസ് കവിതയില്‍ മാത്രമായിരുന്നു
ഇന്നലെ വരെ..

‘നീ തന്നെ’ എന്നു പറയുമ്പോള്‍
തുറക്കുന്ന വാതിലുകള്‍
സൂഫിക്കഥകളില്‍ മാത്രമായിരുന്നു
ഇന്നലെ വരെ...

എന്റെ വിശപ്പ്
എന്റേതു മാത്രമായിരുന്നു
ഇന്നലെ വരെ...

എന്റെ ശരി
എന്റെ കാഴ്ച
എന്റെ പിഴ
എന്റെ ചിരി
എന്റെ കണ്ണീര്‍

എന്റെ എന്റെ
എന്നെണ്ണിപ്പറയുവാന്‍
ഒന്നുമില്ലാതാകും വിധം
ഞാന്‍
നീയായി മാറുന്നു
ഇന്ന്...

16 comments:

  1. ആണോ..അത് നല്ലതല്ലേ....ആശംസകള്‍!

    ReplyDelete
  2. ഞാൻ ഞാൻ മാത്രമാവുന്ന കാലമല്ലേ

    ReplyDelete
  3. വിവാഹം കഴിഞ്ഞാല്‍ എല്ലാ സ്ത്രീകളും അങ്ങിനെ 'സ്വത്വം' അലിഞ്ഞില്ലാതായി, 'നിന്നില്‍' ലയിക്കുന്നു ല്ലേ...?

    നല്ല വരികളും ചിന്തയും ട്ടോ...

    ReplyDelete
  4. ഇന്ന് എന്നതില്‍ ജീവിക്കുക, അതൊരു വലിയ കാര്യമാണ്-പലരും മറക്കുന്നത്.

    മനസ് നല്ല വരികളായ് ഇനിയും വിടരട്ടെ.

    ReplyDelete
  5. "എന്റെ എന്റെ
    എന്നെണ്ണിപ്പറയുവാന്‍
    ഒന്നുമില്ലാതാകും വിധം
    ഞാന്‍ നീയായി മാറുന്നു ഇന്ന്..."

    നിസ്വാര്‍‌ത്ഥമായ സ്നേഹത്തിലും, പ്രണയത്തിലും ഞാന്‍ ഉണ്ടാകരുത്. അവിടെ നമ്മളേ ഉണ്ടാകാവൂ.

    നല്ല കവിത. ആശംസകള്‍.

    ReplyDelete
  6. ഹാ...
    എന്തേ സോഷ്യലിസം ?(എന്താ ഇതില്‍ ഇത്ര സോഷ്യലിസം എന്നും ചോദിക്കാം..) പക്ഷെ നല്ല കവിതയില്‍ ചോദ്യങ്ങള്‍ ഇല്ലാത്തത് കൊണ്ട് ചോദ്യം വിഴുങ്ങുന്നു....

    ReplyDelete
  7. ഞാൻ നീയാകുന്നത് ഒന്നാകലിന്റെ അപാരലയമാകാം, കീഴടങ്ങലുമാകാം, ആദ്യത്തേതായിരിക്കട്ടേ!

    ReplyDelete
  8. അതു നല്ലതു തന്നെ... അല്ലേ ചേച്ചീ
    :)

    ReplyDelete
  9. നല്ലതുതന്നെ ജാസ്മിക്കുട്ടീ.. എന്നും അങ്ങനെ ആയിരിക്കട്ടെ....

    vavvakkavu .. കളങ്കമില്ലാത്ത സ്നേഹമുണ്ടെങ്കില്‍ ഞാനും നീയുമെല്ലാം അപ്രസക്തമാകില്ലേ?

    കുഞ്ഞൂസേ... വിവാഹം കഴിഞ്ഞ് സ്വത്വം നഷ്ടപ്പെടുന്നതും പരസ്പരം അറിഞ്ഞ് അലിഞ്ഞില്ലാതാവുന്നതും രണ്ടും രണ്ടല്ലേ..?

    സുസ്മേഷ്ജി.. സന്തോഷം

    നിശാസുരഭി.. ഓര്‍ക്കാന്‍ പലപ്പോഴും നഷ്ടങ്ങളുടെ കണക്കാണ് നമ്മള്‍ എടുക്കാറ്.. ഇന്നിലെ മനോഹാരിത കാണാന്‍ കഴിയാത്തതും അതുകൊണ്ടാവണം... സ്വാര്‍ഥം പരമാവധി കുറക്കാനായാല്‍ തീരാവുന്നതേയുള്ളൂ പല പ്രശ്നങ്ങളും.. നന്ദി..

    ശരിയാണ് വായാടീ.. പ്രണയം മാത്രമല്ല, ഏതു സ്നേഹവും അങ്ങനെയാവണം....

    റീനു...നന്ദി

    മധൂ.. എന്താ സോഷ്യലിസം ഇവടെന്ന് ചോദിച്ചാല്‍.. എനിക്കിങ്ങനെയാ തോന്നിയേ..ഇങ്ങനേം ആവാലോ ന്ന് മാത്രേ പറയാനാവൂ...

    വല്യമ്മായീ.. നന്ദി

    ശ്രീനാഥന്‍.. ആദ്യത്തേതുതന്നെ ആയിരിക്കട്ടെ എന്നും..

    നല്ലതുതന്നെ ശ്രീ.. വളരെ നല്ലത്....

    ReplyDelete
  10. ആദ്യമാണിവിടെ, ഇഷ്ടമായി, ഇനിയും വരാം.

    ReplyDelete
  11. sathyam parayatte,nhan anweshichum alanhum nalla kurachu varikal kandethi.ettavum santosham thonnunnu.

    ReplyDelete
  12. സ്മിത.. ഇനിയും വരൂ.. അഭിപ്രായങ്ങള്‍ തുറന്നെഴുതൂ..

    സുജിത്.. വലിയ ഒരു കോംപ്ലിമന്‍റാണ് അത് ..ഏറെ നന്ദി

    ReplyDelete

കൂട്ടുകാര്‍