മൈലാഞ്ചി

ജാലകം

Saturday, 23 October, 2010

വിവാഹിതയുടെ പ്രണയം

വിവാഹിതയുടെ പ്രണയം
ആത്മഹത്യയേക്കാള്‍
കഷ്ടമാണ്..
ജയിച്ചാലും തോറ്റാലും
പഴികേള്‍ക്കണം...

ജയില്‍പ്പുള്ളിയുടെ
ജീവിതം പോലെയാണ്,
എന്നു മതില്‍ ചാടുമെന്ന്
ഏതോ കണ്ണുകള്‍
തേടിക്കൊണ്ടിരിക്കും...

പുറത്തു കടന്നാലും
ജയില്‍പ്പുള്ളിയെന്ന
നോട്ടം
ബാക്കിയാകും...

എന്നാണിനി വീണ്ടും
ജയിലിലേക്കെന്ന്
ചോദിക്കില്ലെന്നു മാത്രം.....

42 comments:

 1. ബന്ധങ്ങളെ പ്രതിയുള്ള നമ്മുടെ കാഴ്ചപ്പാടുതന്നെ മാറിവരണം. പ്രത്യേകിച്ച് പ്രണയത്തിന്റെ കാര്യത്തില്‍.

  പ്രണയത്തിന് വിവാഹിതയെന്നോ വിധവയെന്നോ ഉണ്ടോ? എനിക്കുതോന്നുന്നില്ല. (വിവാഹിതന്റെ പ്രണയത്തെ ആരും അസ്വാഭാവികമായി കാണുന്നുമില്ലല്ലോ...)
  പ്രണയിക്കുക എന്നത് ഒരു തെറ്റാണെന്നു കരുതുന്നില്ല.

  മൈലാഞ്ചിക്കു നന്ദി..

  ReplyDelete
 2. പ്രണയം ഒരു തെറ്റല്ല
  അസ്ഥാനാത്തുള്ള പ്രണയം ചിലപ്പോള്‍ സയനൈഡിനേക്കാള്‍ അപകടകരമായിരിക്കും .

  ReplyDelete
 3. വിവാഹിതയുടെ പ്രണയം
  ആത്മഹത്യയേക്കാള്‍
  കഷ്ടമാണ്..
  ജയിച്ചാലും തോറ്റാലും
  പഴികേള്‍ക്കണം..

  ‘വിവാഹിതരുടെ’ എന്ന് മാറ്റണമെന്ന് താല്പര്യപ്പെടുന്നു..:)

  ReplyDelete
 4. Vivaahithar (aano penno), kudumbathinu purathu pranayichaal athu theerchayaayum vivaaha jeevitathe baadhikkum. Pakshe vivaahathinu purathu little physical affairs - for the sake of physical pleasure only - is not suicidal for both men and women. Pakshe kuzhappam endaachaal pala sthreekalum ingineyulla affairsil thangalude manassu koodi ariyaathe kudukkiyidum. Purushanmaarkku manassu veettil vechittu ingine olla relation keep cheyyaan anaayasam saadhikkum. Anaayaasam ithu saadhikkunna sthreekalum undu, and they do enjoy.

  But an excellent couple would not require anything outside. They will ideally manage their mind and body within them. These couples are those who would have understood the importance of both love and sex in married life.

  Kashtakaalathinu nammude naattil vivaaha jeevithathil sexinulla praadhanyam aarum uyarthi kaattunnilla. Adutha kaalathu how to have a good married life ennokke paranju oru posthakam irangeettundu. Oru South Indian aamchiyudethu. Athil muzhuvan adjustmentine pattiyaa ezhuthu. Only a page or so about sex.

  ReplyDelete
 5. പൊള്ളുന്ന പ്രമേയം, പ്രണയം വിവാഹിതർക്ക് (ആണെന്നു പെണ്ണെന്നുമുണ്ടോ) തീയും മഞ്ഞും ചേർന്ന അനുഭവമാണ്- ജയിൽ, മതിൽ നല്ല പ്രതീകങ്ങളായി, കവിതയായി!

  ReplyDelete
 6. ആദ്യമെ പറയട്ടെ, കവിത ഇഷ്ടപ്പെട്ടു!

  വിവാഹിതയുടെയായാലും, വിവാഹിതന്റെയായാലും പ്രണയം ഉള്ളിലുള്ളതാണെങ്കിൽ ഒരു കുഴപ്പവുമില്ല.

  മറിച്ച് പ്രദർശിപ്പിച്ചു നടന്നു കുളമാക്കാതിരുന്നാൽ മതി!

  കൌമാരത്തിലും യൌവനത്തിലും നമ്മളിൽ ഭൂരിഭാഗത്തിനും പ്രണയം ഉള്ളിലെരിയുന്ന ഒരു കനൽ മാത്രമാണ്.
  വിജയകരമായി പ്രണയിച്ചവർ ന്യൂനപക്ഷം മാത്രം.

  ആ കാലത്തും ‘ഓവർ’ ആയി നടക്കുന്നവർ വിമർശിക്കപ്പെടുന്നു, കളിയാക്കപ്പെടുന്നു. ഇന്നും.

  പിന്നെ പ്രണയിക്കപ്പെടുന്ന ആളെക്കുറിച്ച് ശരിക്കും അറിയുമ്പോൾ ഒരു പക്ഷെ നമ്മൾ അകന്നേക്കാം!
  കൌമാരകാലത്തും അങ്ങനെ തന്നെ!

  അതല്ല ഒരു വിവാഹിത(ൻ)ശരിക്കും അറിഞ്ഞ് ഒരാളെ പ്രണയിക്കുന്നു എങ്കിൽ പേടിക്കുന്നതെന്തിന്?

  പ്രണയം ഭീരുക്കൾക്കുള്ളതല്ല!
  (കൌമാരത്തിലായാലും മധ്യവയസ്സിലായാലും വാർദ്ധക്യത്തിലായാലും!)

  ഇനി അതുമല്ല വിവാഹിത(ൻ)ആയ ശേഷവും, പരാജയം പ്രശ്നമല്ല എന്ന മട്ടിൽ പ്രണയങ്ങൾ വേണമെങ്കിൽ അതും ആവാം. അതിനുള്ള ചങ്കൂറ്റം വേണം.

  നോ പെയ്‌ൻസ്; നോ ഗെയ്‌ൻസ്!

  ReplyDelete
 7. മുൻപൊക്കെ ഒരു വിവാഹിതയ്ക്ക്/ന് തന്റെ പ്രണയം അറിയിക്കാൻ മാർഗങ്ങളില്ലാതെ കഷ്ടപ്പെടണമായിരുന്നു.

  ഇന്നിപ്പോ ഇ മെയിൽ ഉണ്ട്, മൊബൈൽ ഉണ്ട്, സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ ഉണ്ട്.

  അതൊക്കെ ഉപയോഗിക്കാമല്ലൊ.

  നാലാൾ അറിഞ്ഞേ തീരൂ എന്നെന്തിനു നിർബന്ധം പിടിക്കണം!?

  അപ്പോ പ്രണയിക്കേണ്ടവർ പ്രായഭേദമെന്യേ പ്രണയിച്ചോളൂ!

  ഒരു കാലത്തും സമൂഹം പ്രണയപക്ഷത്തായിരുന്നില്ല എന്ന തിരിച്ചറിവോടെ!

  ReplyDelete
 8. എന്താപ്പൊ വയസ്സു കാലത്ത് ഇങനെ ഒരു വേണ്ടാ വിചാരം? എനു ബേഡാ...

  ReplyDelete
 9. പ്രണയത്തിന് ഇങ്ങനെ ഒരു ഡെഫനീഷൻ അരുതേ...

  ReplyDelete
 10. ആകെ കൊതിയാകുന്നു !!!!

  ReplyDelete
 11. കാര്യം എന്താണെന്നു പുടികിട്ടാത്തതു കൊണ്ടു ഒന്നും പറയാ‍ൻ പറ്റുന്നില്ല.

  ReplyDelete
 12. പൊന്നു മോളേ.. കല്യാണത്തിന് മുമ്പ് ഇജ്ജാരെ വേണേലും പ്രണയിച്ചോ.കല്യാണം കഴിഞ്ഞിട്ട് പിന്നെ നിന്നെ മാത്രം പ്രണയിക്കുന്ന ഈ പാവത്തെ പറ്റിക്കരുതേ.പെണ്ണു കാണാന്‍ പോകുമ്പോ കുട്ടിയോട് ഇങ്ങനെ അപേക്ഷിക്കേണ്ടി വരുമോ?(മൈലാഞ്ജിയുടെ കുത്തിക്കുറിക്കല്‍ വായിച്ചപ്പോ ഇങ്ങനൊരു തോന്നല്‍)

  ReplyDelete
 13. പ്രണയത്തിനു കണ്ണും കാതും ഇല്ലാ എന്നല്ലേ...എപ്പോള്‍, എവിടെ ,ആരോട് തോന്നും എന്നൊന്നും പറയാനും ആവില്ല....
  കവിത അസ്സലായി, പിന്നെ പറയാന്‍ വന്നതൊക്കെ ജയന്‍ പറഞ്ഞു കഴിഞ്ഞു.

  ReplyDelete
 14. മൈലാഞ്ചി നല്ല കവിത. പ്രണയിക്കുന്നവര്‍ പ്രണയിക്കട്ടെ. ഒരു ജീവിതമല്ലേയുള്ളൂ. ആ ജീവിതമെന്ന് സ്ലേയ്‌റ്റില്‍ എന്താണ്‌ എഴുതേണ്ടത് എന്ന് ഓരോ വ്യക്തിയും തീരുമാനിക്കട്ടെ. അതെല്ലാം ഓരോ വ്യക്തിയുടേയും ഇഷ്ടങ്ങളല്ലേ. വിവാഹം കഴിഞ്ഞാല്‍ പ്രണയിക്കാന്‍ പാടില്ലാ എന്ന് എവിടേയും എഴുതി വെച്ചിട്ടില്ല. അതിന്റെ പ്രത്യാഘാതങ്ങള്‍ അതായത് നല്ലതായാലും ചീത്തയായാലും അവര്‍ സ്വയം അനുഭവിക്കട്ടെ. ബന്ധങ്ങളുടെ ബന്ധനങ്ങളാല്‍ അവരെ നാം തടവിലാക്കാതിരിക്കുക.

  "പ്രണയം നിങ്ങളെ വിളിക്കുമ്പോള്‍
  അവനെ അനുഗമിക്കുക.
  അവന്റെ വഴികള്‍ കഠിനവും ചെങ്കുത്തായതും
  ആണെങ്കിലും.
  അവന്റെ ചിറകുകള്‍ നിങ്ങളെ പൊതിയുമ്പോള്‍
  അവന് കീഴ്വഴങ്ങുക.
  അവന്റെ തൂവലുകള്‍ക്കിടയില്‍
  ഒളിപ്പിച്ച ഖഡ്ഗം
  നിങ്ങളെ മുറിവേല്‍പ്പിക്കുമെങ്കിലും ..."

  .................. ഖലില്‍ ജിബ്രാന്‍

  ReplyDelete
 15. പൊള്ളുന്ന (പ്രണയ)കവിത

  ReplyDelete
 16. കവിത ഇഷ്ടപ്പെട്ടു.

  ReplyDelete
 17. കവിത നന്നായി..(പ്രാവര്‍ത്തികമാക്കാന്‍ പാടാണേ:)

  ReplyDelete
 18. പ്രണയം വിപ്ലവമാണ്. അത് നിലനില്കുന്ന വ്യവസ്ഥാപിത സമൂഹത്തെ നിരാകരിക്കലാണ്. അതിനു ചങ്കൂറ്റ മില്ലാത്ത്തവര്‍ പ്രണയിക്കരുത്.

  ReplyDelete
 19. പ്രിയ മൈലാഞ്ചി,
  നല്ല കവിത.ആശയത്തിന്റെ ആവിഷ്‌കരണം നന്ന്‌.
  പിന്നെ,മലയാളിക്ക്‌ ഒരു കുഴപ്പമുണ്ട്‌.എഴുത്തുകാ(രി)രന്‍ എഴുതുന്നത്‌ സ്വന്തം അനുഭവത്തെയും ആഗ്രഹത്തെയുമാണെന്ന്‌ ഗവേഷണം നടത്തി കണ്ടുപിടിച്ചുകളയും.അതിനാല്‍ പിന്നാലെ അപേക്ഷകള്‍ പ്രവഹിക്കാനാണ്‌ സാദ്ധ്യത.

  ReplyDelete
 20. വിവാഹിതയുടെ പ്രണയം


  ജയില്‍പ്പുള്ളിയുടെ
  ജീവിതം പോലെയാണ്,
  എന്നു മതില്‍ ചാടുമെന്ന്
  ഏതോ കണ്ണുകള്‍
  തേടിക്കൊണ്ടിരിക്കും...

  ReplyDelete
 21. chechiyano eurekayil blog parichayapeduthiya hena chandran? anengil chechiyude lekhanam kandu njan pandengand ondakkiya oru blog thappippidicheduthittunde. nandiyunde.pinne e malayalathil ezhuthan koodi onnu padippichu tharuvo?atho adutha eureka vare kathirikkano?

  ReplyDelete
 22. വിവാഹത്തിനു ശേഷവും പ്രേമിച്ചോളൂ...
  ഭര്‍ത്താവിനെ..

  ReplyDelete
 23. വിവാഹ മോചനത്തിനു ശേഷമെങ്കിലോ?
  ;)

  വേറൊരു കവിതയ്ക്ക് സ്കോപ്പുണ്ട്, ഞാനും ഒന്ന് ശ്രമിക്കാം :)

  ReplyDelete
 24. http://kaalamaapini.blogspot.com/2010/06/blog-post_12.html

  ഇവിടൊന്ന് നോക്കിക്കോളൂ, ചിലപ്പൊ ഇഷ്ടാകും

  ReplyDelete
 25. കവിത ഇഷ്ടപ്പെട്ടു. കമന്റുകള്‍ പലതും ഇഷ്ടപ്പെട്ടില്ല.

  ReplyDelete
 26. Anas Usmanജി,
  കമന്റുകള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ നല്ലൊരു കമന്റിട്ട് കഴിവുതെളിയിച്ചു കൂടെ ?!!ഒരു കൈ നോക്കിന്‍.

  ReplyDelete
 27. samayam undenkil ithuvazhi varumallo.
  http://niracharthu-jayaraj.blogspot.com

  ReplyDelete
 28. @നിസ്സഹായന്‍,

  അഭിപ്രായം അറിയിക്കുക മാത്രമാണ് ഉദ്ദേശം, അതില്‍ കയറി പിടിച്ചോ :)

  ReplyDelete
 29. വിവാഹം എന്തിനു വേണ്ടിയാണു .വിവാഹിത പ്രണയം തേടി പോകുമ്പോള്‍ പിന്നെ വിവാഹം
  എന്തിനായിരുന്നു .പ്രണയിക്കുന്നവര്‍ വിവാഹം കഴിക്കട്ടെ ...

  വളരെ നന്നായിട്ടുണ്ട്

  ReplyDelete
 30. കവിത ഇഷ്ടപ്പെട്ടു!

  ReplyDelete
 31. എന്നും പ്രണയിക്കുക .........ഓരോ ഇടര്‍ച്ചയും പ്രണയത്തിന്റെ തീവ്രത കൂട്ടും

  ReplyDelete
 32. സുപ്രീ.. പ്രണയത്തിന് അങ്ങനെ ഒന്നും ഇല്ലെങ്കിലും നമുക്കുണ്ടല്ലോ, പ്രണയമേ ശരിയല്ല, ചിലരുടെ പ്രണയം ഒട്ടും ശരിയല്ല.. അങ്ങനെയല്ലേ? മാറ്റം വരണം.. വന്നേ പറ്റൂ.. മാറും...

  ഹംസ.. അസ്ഥാനത്തുള്ള പ്രണയം എന്നാല്‍ എന്താ? ഏതാണ്ട് ഇതിനുള്ള മറുപടിയാണ് ആദ്യവരികള്‍ എന്ന് കരുതുന്നു..

  ഹരീഷ്.. വിവാഹിതയുടെ എന്നുതന്നെയാണ്.. കാരണം അത് ഒരുപോലെയാവില്ലെന്നാണ് ഞാന്‍ കരുതുന്നത്.. വിവാഹിതന്‍റെ പ്രണയവും അല്പം അലോസരങ്ങളുണ്ടാക്കിയേക്കുമെങ്കിലും വിവാഹിതയുടേതിന്‍റെ അത്ര ഇല്ലെന്ന് തോന്നുന്നു..

  രാജേഷ്... പ്രണയത്തെ വെറും സെക്സായി കാണുന്ന താങ്കളുടെ കാഴ്ചപ്പാടിനോട് ശക്തമായിത്തന്നെ വിയോജിക്കാതെ വയ്യ.. വിവാഹിതരോ അല്ലാത്തവരോ പ്രണയിക്കുന്നത് സെക്സിനുവേണ്ടിയാണെന്ന് കരുതുന്നത് ഒരുതരം അസുഖമാണ്... ശരീരം മാത്രമായി എങ്ങനെ പങ്കുവക്കാനാവും എന്ന് എനിക്കറിയില്ല.. പറ്റുന്നവരുണ്ടാകാം.. അതുകൊണ്ടാണല്ലോ വ്യഭിചാരവും ബലാല്‍സംഗവും ഒക്കെ ഉണ്ടാവുന്നത്.. പ്രണയം എന്നത് താങ്കളുടെ തിരിച്ചറിവുകള്‍ക്കും അപ്പുറത്താണ് എന്ന് കരുതിക്കൊണ്ട് കൂടുതല്‍ പറയുന്നില്ല...

  ശ്രീനാഥന്‍. ആണും പെണ്ണും എന്നുണ്ട് എന്നുതന്നെയാണ് വിശ്വാസം.. ഇഷ്ടമായതില്‍ സന്തോഷം.

  ജയന്‍..പ്രദര്‍ശിപ്പിക്കുന്നതിന്‍റെയോ ധൈര്യമില്ലായ്മയുടെയോ പ്രശ്നത്തേക്കാള്‍ ഇത്തരമൊരു സംഗതി സമൂഹം എങ്ങനെ കാണുന്നു എന്നതാണ് എന്‍റെ വിഷയം.. എന്തുകൊണ്ട് മറച്ചുവക്കേണ്ടിവരുന്നു?
  പിന്നെ ഒരു കാര്യം ശരിയാണ്.. ഇന്ന് രഹസ്യമായി പ്രണയിക്കാന്‍ കുറേക്കൂടി സുരക്ഷിതമായ വഴികളുണ്ട്..
  പിന്നെ പ്രണയം പരാജയമാകുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് എനിക്ക് തോന്നിയിട്ടുള്ളത്.. ഒന്ന്, പരസ്പരം നല്ല കുട്ടികളാവാന്‍ ശ്രമിക്കുമ്പോള്‍.. (ഈ അഭിനയം കുറച്ചുകഴിയുമ്പോ മടുക്കും.. അപ്പോഴാണ് തനിനിറം മനസിലായെന്നും പറഞ്ഞ് പ്രണയം പെട്ടിയും തൂക്കി പോകുന്നത്.. ) രണ്ടാമത്തേത്, അനാവശ്യമായ പൊസസീവ്നെസ്... (ഈ മനോരോഗം ചെറിയ രീതിയില്‍ തുടങ്ങുകയും ആദ്യഘട്ടത്തില്‍ ആസ്വാദ്യകരമായി തോന്നുകയും, പിന്നീട് കെട്ട് മുറുകി മുറുകി ശ്വാസം മുട്ടിക്കുകയും ചെയ്യും..)
  കവിത ഇഷ്ടമായതില്‍ വളരെ സന്തോഷം..

  ReplyDelete
 33. പുവര്‍മി... എഴുതുന്നതിലെല്ലാം ആത്മാംശം തേടുന്നത് ടിപ്പിക്കല്‍ മലയാളി സ്വഭാവം... നോ കമന്‍റ്സ്..

  യൂസുഫ്പ.. എന്താ ഇത്ര പേടിക്കാന്‍? ഇതൊരു യാഥാര്‍ഥ്യമല്ലേ

  നിസ്സഹായന്‍.. എനിക്ക് സഹായിക്കാനാവില്ല, സോറി

  മുകില്‍.. സാരല്യ വിട്ടുകള..

  ജിപ്പൂസ്... ഇതൊരു പറ്റിക്കലാണെന്ന് കരുതാതിരുന്നാല്‍ മതി...

  കുഞ്ഞൂസ്.. പ്രണയത്തിന് കണ്ണും കാതും ഒന്നൂല്യ.. സമൂഹത്തിന് അതേയുള്ളു

  വായാടീ..അതിന്റെ പ്രത്യാഘാതങ്ങള്‍ അതായത് നല്ലതായാലും ചീത്തയായാലും അവര്‍ സ്വയം അനുഭവിക്കട്ടെ. അതുതന്നെയാണ് എന്‍റെയും തോന്നല്‍
  ..അവന്റെ തൂവലുകള്‍ക്കിടയില്‍
  ഒളിപ്പിച്ച ഖഡ്ഗം
  നിങ്ങളെ മുറിവേല്‍പ്പിക്കുമെങ്കിലും .. ജിബ്രാന് ഒരുപാട് നന്ദി.

  ലിഡിയ.. ആര്‍ക്കെങ്കിലുമൊക്കെ പൊള്ളുമ്പോള്‍ കവിത ലക്ഷ്യം കണ്ടെന്നര്‍ഥം..

  എച്മുക്കുട്ടി.. സന്തോഷം

  ജാസ്മിക്കുട്ടി.. പ്രാവര്‍ത്തികമാക്കാന്‍ പാടാണ് പലതും.. പക്ഷേ ജയന്‍ പറഞ്ഞതുപോലെ പ്രണയം ഭീരുക്കള്‍ക്കുള്ളതല്ല..

  ഭാനു.. തീര്‍ച്ചയായും ശരി..

  ഇട്ടിമാളു.. എന്തേ ആ സിനിമയില്‍ ഇതാണോ വിഷയം?

  സുസ്മേഷ്ജി.. അതൊക്കെ പ്രതീക്ഷിച്ചുതന്നെയാ എഴുതിയത്.. അവര്‍ക്ക് വേറെ പണിയില്ലെങ്കില്‍ അങ്ങനെ ചെയ്യട്ടെന്നേ.. എനിക്കെന്തായാലും വേറെ ജോലിയുണ്ട്..

  അനൂ.. സന്തോഷം..

  മണ്ണുണ്ണീ.. ആ ഹേന തന്നെ ഈ ഹേന.. പിന്നെ ആദ്യ ലക്കത്തിലേ ഉണ്ടായിരുന്നല്ലോ മലയാളത്തില്‍ എഴുതുന്നതിനെക്കുറിച്ച്.. കണ്ടില്ലേ? മുകളില്‍ ഒരു ബോക്സായി കൊടുത്തിരുന്നു.. ബ്ലോഗ് പൊടിതട്ടി എടുത്തതില്‍ സന്തോഷം.. ആദ്യാക്ഷരി എന്ന ബ്ലോഗ് നോക്കൂ.. ഉപകാരപ്രദമായിരിക്കും..http://bloghelpline.cyberjalakam.com/2008/05/blog-post_04.html

  മെയ്ഫ്ലവേഴ്സ്.. ഇതുതന്നെയാണ് ഞാന്‍ പറഞ്ഞ പ്രശ്നവും

  നിശാസുരഭീ.. കവിത എഴുതിയാല്‍ അറിയിക്കണേ..മറ്റേ ലിങ്ക് കണ്ടിരുന്നു മുമ്പേ..

  അനസ്.. കവിത ഇഷ്ടമായതില്‍ സന്തോഷം..

  ജയരാജ്.. താങ്ക്സ്

  ശ്രീരേഖ.. എല്ലാ വിവാഹങ്ങളിലും പ്രണയം ഉണ്ടോ? പോട്ടെ, സ്നേഹം പോലും..? പ്രണയിക്കുന്നവര്‍ എല്ലാം വിവാഹം കഴിക്കണമെന്ന് ഞാന്‍ കരുതുന്നില്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ..

  ലക്ഷ്മി.. സന്തോഷം

  മൈഡ്രീംസ്.. നന്ദി..

  ReplyDelete
 34. പ്രണയം മാംസനിബന്ധമല്ലെന്നു പറഞ്ഞ മഹാന്‍ ജീവിച്ചത് ഈ കാലത്തല്ല ...

  ReplyDelete
 35. പ്രണയം ഇല്ലാത്ത ലോകത്തെ കുറിച്ച് സങ്കല്‍പ്പിക്കാനെ വയ്യ.
  ലോകം നിലനില്‍ക്കുന്നത് തന്നെ പ്രണയ സങ്കല്‍പങ്ങള്‍ക്കനുസരിച്ചല്ലെ.
  പ്രണയം എന്നാല്‍ ആകര്‍ഷണം എന്ന് തന്നെ യല്ലെ.
  ഭൂമി, ചന്ദ്രന്‍, ഗോളങ്ങള്‍ ഇവയെല്ലാം ഇത്തരത്തില്‍ പ്രണയിനികള്‍ തന്നെ.
  (ക്ഷമിക്കണം, പ്രണയത്തിന്റെ ആരും പറയാത്ത ഒരു വശം ഞാന്‍ പറഞ്ഞു എന്ന് മാത്രം)

  മൈലാഞ്ചീ കുറെ ആയി ഈ വഴി വന്നിട്ട്, അതിനിടയില്‍ ഒരു പാടെഴുതി കൂട്ടിയല്ലോ. പുതിയ പോസ്റ്റുകള്‍ക്ക് മെയില്‍ ഇട്ടാല്‍ അറിയാന്‍ എളുപ്പമാവുമായിരുന്നു.

  ReplyDelete
 36. This comment has been removed by the author.

  ReplyDelete
 37. വിവാഹിതയുടെ പ്രണയം


  ജയില്‍പ്പുള്ളിയുടെ
  ജീവിതം പോലെയാണ്,
  എന്നു മതില്‍ ചാടുമെന്ന്
  ഏതോ കണ്ണുകള്‍
  തേടിക്കൊണ്ടിരിക്കും...

  ReplyDelete
 38. Nashtapettu ennui karuthiya mayilanchiye thedukayayirunnu. Eppol kitty, Kure kalla gal eduthengilum. 9633445749

  ReplyDelete

കൂട്ടുകാര്‍