മൈലാഞ്ചി

ജാലകം

Friday, 15 October 2010

പ്രണയായനം

നിന്‍റെ പ്രണയം
കാര്‍ ഡ്രൈവിംഗ് പോലെ.....

നിന്റെ ലക്ഷ്യം..
നിന്റെ സ്പീഡ്..
നീ നിശ്ചയിക്കുന്ന വഴികള്‍..

സ്റ്റീരിയോയില്‍ നിന്നുയരുന്ന
നിന്‍റെ ഇഷ്ടഗാനത്തില്‍ മുങ്ങി
ദൂരെയെങ്ങോ കേള്‍ക്കാതാവുന്നു
എന്‍റെ പ്രിയഗീതം..

ഞാന്‍ കാണേണ്ട കാഴ്ചകള്‍
പിന്നിലേക്കോടി മറയുന്നു..
ഞാന്‍ തിരിയാന്‍ കൊതിച്ച തിരിവുകള്‍
പൊടിയില്‍ മുങ്ങുന്നു...

എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നെന്ന്
ഞാന്‍ മറന്നുതുടങ്ങുന്നു...

വിവാഹം പ്രണയത്തെ
ഒരു തീവണ്ടിയാക്കുന്നു..
ഒറ്റ എഞ്ചിന്റെ പിറകില്‍
ട്രാക്കുതെറ്റാതെ അങ്ങനെ..

ഒറ്റലക്ഷ്യത്തിലേക്ക്
ഒരുമിച്ചു തുഴഞ്ഞാല്‍ മാത്രം
മുന്നോട്ടുനീങ്ങുന്ന
വഞ്ചിയാവണം പ്രണയം..

21 comments:

  1. ഹേനച്ചേചീ..നല്ല രസമുണ്ടായിരുന്നു.(യുറീക്കയിലെ ലേഖനം വായിച്ചതിനു ശേഷം മൈലാഞ്ചിച്ചെടി തപ്പിയിറങ്ങിയതാ...കണ്ടു,സന്തോഷമായി.)

    ReplyDelete
  2. Ettavum sincere aayittulla pala pranayangalum vivaahathil ethicheraarilla. valare apoorvamaayittallengil polum yadhaartha pranayam vivaahathinu (pranaya vivaham) sesham maathram kandethiyavarum undu.
    Kshamikkanam, pranayathinte otta lakshyam endaanennu parayaanavumo. May be I am wrong,but...
    If there were opportunities for making love, many lovers eloping's and love marriages in our country would have never happened.

    ReplyDelete
  3. എന്നിട്ടും ചിലപ്പഴൊക്കെ തീവണ്ടി പാളം തെറ്റുന്നു ...കുറ്റം എഞ്ചിന്റെ ആണോ ?അതോ ബോഗിയുടെതോ..?

    നമുക്കേതായാലും പാളങ്ങളെയും വഴിതെറ്റിക്കുന്ന സിഗ്നലുകളെയും പഴിക്കാം അല്ലേ

    ReplyDelete
  4. ചുരുക്കത്തില്‍ ഈ ജീവിതം ഒരു വണ്ടിയായോ..
    പ്രണയം car driving ആയോ....
    നമ്മെ boggy ആയോ....
    നമ്മുടെ സ്വന്തം ആളെ ;) engine ആയോ
    ജീവിതത്തെ ഒഴുക്കിനെതിരെ തുഴയുന്ന വഞ്ചിയായോ കാണാം അല്ലെ??
    നല്ല ഉപമ...

    well written.. congrats...

    ReplyDelete
  5. ഞാന്‍ ഇതിന്റെ ഒരു കന്നട തര്‍ജ്ജുമ എടുക്കുന്നുണ്ട്? എന്തിനു ? എന്റെ എറ്റവും പുതിയ മൂന്നു പോസ്റ്റുകളില്‍ അതിന്റെ മറുപടിയുണ്ട്!!!

    ReplyDelete
  6. "ഒറ്റലക്ഷ്യത്തിലേക്ക്
    ഒരുമിച്ചു തുഴഞ്ഞാല്‍ മാത്രം
    മുന്നോട്ടുനീങ്ങുന്ന
    വഞ്ചിയാവണം പ്രണയം..."

    നല്ല അര്‍ത്ഥവത്തായ വരികള്‍, ചേച്ചീ.
    ഇഷ്ടമായി :)

    ReplyDelete
  7. ഇഷ്ടപ്പെട്ടു. നല്ല ചിന്ത. നല്ല വരികള്‍. ഒറ്റലക്ഷ്യത്തിലേക്ക് ഒരുമിച്ചു തുഴയാനുള്ള മനസ്സ് ഉണ്ടാവുമോ എന്നറിഞ്ഞ് വിവാഹം കഴിക്കാന്‍ പറ്റുമോ എന്നുള്ളതാണ് സംശയം.

    വിവാഹം പ്രണയത്തെ
    ഒരു തീവണ്ടിയാക്കുന്നു..
    ഒറ്റ എഞ്ചിന്റെ പിറകില്‍
    ട്രാക്കുതെറ്റാതെ അങ്ങനെ..

    അഡീഷണല്‍ ഒരു എഞ്ചിന്‍ പിടിപ്പിച്ച് പുഷ്‌-പുള്‍ ട്രെയിനാക്കിയാലോ?
    (അങ്ങനെ പറഞ്ഞാലും ഈ വരികള്‍ എനിക്ക് വല്ലാണ്ടങ്ങിഷ്ടപ്പെട്ടു ട്ടോ. ഇനീം പറയാനുണ്ട്, അത് നേരില്‍ പറയാം)

    ReplyDelete
  8. വിവാഹം പ്രണയത്തെ ഒരു തീവണ്ടി
    ആക്കുന്നു നല്ല വരികള്‍, ആശംസകള്‍
    എന്റെ ബ്ലോഗിലേക്ക് സ്വാഗതം ..........

    ReplyDelete
  9. പ്രിയ മൈലാഞ്ചി,
    പ്രണായായനം ആ വാക്ക്‌ വല്ലാതങ്ങിഷ്ടപ്പെട്ടു.
    കവിതയും നന്ന്‌.

    ReplyDelete
  10. മൈലാഞ്ചിയെ ആദ്യായിട്ടാണ് കാണുന്നത്
    ഇഷ്ട്ടപ്പെട്ടു.

    പണ്ടത്തെപോലെ കൂകു കൂകു തീവണ്ടിയല്ലിപ്പോള്‍.
    കരിയും പുകയും ഇല്ലെങ്കിലും
    വേഗത കൂടുതലാണ്.
    പാളം തെറ്റും...??

    ReplyDelete
  11. ചേച്ചി നല്ലവരികള്‍ ആണ് ഇഷ്ടപ്പെട്ടു

    ReplyDelete
  12. രാഗസാന്ദ്രമാമീ പ്രണയം.

    ReplyDelete
  13. കാവ്യ...മൈലാഞ്ചിച്ചെടി എങ്ങനെ? ഇഷ്ടപ്പെട്ടോ?

    രാജേഷ്.. താങ്കള്‍ ഉദ്ദേശിച്ചത് എനിക്കത്ര വ്യക്തമായില്ല.. പ്രണയത്തിന് ഒറ്റ ലക്ഷ്യമേ ഉള്ളൂവെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്നാണ് വിശ്വാസം... പ്രണയികള്‍ക്ക് ഒരേ ലക്ഷ്യമാവണം എന്നാണ് ഉദ്ദേശിച്ചത്..

    മധൂ..പഴിക്കേണ്ടത് പാളങ്ങളെയും സിഗ്നലുകളെയും തന്നെയാണെന്ന് തോന്നുന്നു.. അവയില്ലെങ്കില്‍ പാളം തെറ്റുക എന്ന അവസ്ഥ തന്നെ ഉണ്ടാവില്ലല്ലോ..

    ജയരാജ്.. നന്ദി..

    പദസ്വനം.. അങ്ങനേം കാണാം... താങ്ക്സ്..

    പുവര്‍മി.. ഏറ്റവും പുതിയ പോസ്റ്റുകളില്‍ മറുപടി തിരഞ്ഞിട്ട് കണ്ടില്ല..കന്നട തര്‍ജമ എനിക്കുകൂടി അയച്ച് തരണേ..

    ReplyDelete
  14. ശ്രീ.. നന്ദി.. സന്തോഷം..

    സുപ്രീ.. ഒറ്റ ലക്ഷ്യത്തിലേക്ക് തുഴയാനുള്ള മനസുണ്ടോ എന്നറിയാനുള്ള സാവകാശം കൊടുത്താല്‍ മതി... പുഷ്പുള്‍ ട്രെയ്ന്‍ സ്വയം അങ്ങ് പരീക്ഷിച്ചാല്‍ മതി.. എനിക്ക് ഒരു എഞ്ചിന്‍തന്നെ ധാരാളം...

    അനസ്.. നന്ദി.. ബ്ലോഗില്‍ വന്നിരുന്നുട്ടോ.. പുതുമുഖമാണല്ലേ.. ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ..

    സുസ്മേഷ്ജി.. പ്രണയായനം ഇഷ്ടമായതില്‍ വളരെ സന്തോഷം...

    എക്സ്-പ്രവാസിനി.. വേഗത കൂടിയതുകൊണ്ട് മാത്രമാണോ പാളം തെറ്റുന്നത്..?

    അനുരാഗ്.. നന്ദി..

    യൂസുഫ്പ.. രാഗസാന്ദ്രം തന്നെയാകണം പ്രണയം.. നന്ദി..

    ReplyDelete
  15. പുവര്‍മി.. ഏറ്റവും പുതിയ പോസ്റ്റുകളില്‍ മറുപടി തിരഞ്ഞിട്ട് കണ്ടില്ല..കന്നട തര്‍ജമ എനിക്കുകൂടി അയച്ച് തരണേ..

    I have already sent to "HIM"..now you can expect some lightning and thunder in karnataka!!!

    ReplyDelete
  16. കവിതകള്‍ കണ്ടാല്‍ ട്യൂണിട്ടു പാടാന്‍ കഴിയുന്ന തരം അല്ലെങ്കില്‍ സാധാരണ നോക്കാറില്ല.

    പക്ഷെ
    "ഞാന്‍ കാണേണ്ട കാഴ്ചകള്‍
    പിന്നിലേക്കോടി മറയുന്നു..
    ഞാന്‍ തിരിയാന്‍ കൊതിച്ച തിരിവുകള്‍
    പൊടിയില്‍ മുങ്ങുന്നു..."

    ഇതുപോലുള്ള വരികള്‍ എഴുതി മൈലാഞ്ചി എന്നെ വായിപ്പിച്ചേ അടങ്ങൂ അല്ലേ
    നന്നായിരിക്കുന്നു

    ReplyDelete
  17. പ്രണയായനം എന്ന വാക്ക് ഒരുപാടിഷ്ടമായി.

    ReplyDelete
  18. മനോഹരം! വളരെ വൈകി ഇവിടെ എത്താന്‍.

    ReplyDelete
  19. ഒറ്റലക്ഷ്യത്തിലേക്ക്
    ഒരുമിച്ചു തുഴഞ്ഞാല്‍ മാത്രം
    മുന്നോട്ടുനീങ്ങുന്ന
    വഞ്ചിയാവണം “വിവാഹജീവിതം..
    കരയാവണം പ്രണയം”

    എന്നെ തല്ലരുത് ട്ടൊ.
    അനുഭവങ്ങളിലൂടെയല്ലെ മറക്കാനാവാത്ത കാര്യങ്ങൾ പഠിക്കണത്!

    ReplyDelete
  20. കവിത ലളിതം, സുന്ദരം.
    @ നിശാസുരഭി - ആ കമാന്‍റങ്ങു പിടിച്ചു :)

    ReplyDelete

കൂട്ടുകാര്‍