മൈലാഞ്ചി

ജാലകം

Thursday, 30 September, 2010

സോഷ്യലിസം...

നമ്മള്‍ ഒന്നല്ലേ?

നിന്റെ മനസ്
എന്റേതല്ലേ?

എന്റെ മനസും
നിന്റെയല്ലേ?

എന്റെയീ ശരീരം
നിന്റേതല്ലേ?

നിന്റെ എല്ലാം
എന്റെയുമല്ലേ?


എന്റെ സുഖമല്ലേ
നിന്റെ സുഖം?

എന്നിട്ടും
ഞാന്‍
നിന്റെ ശരീരം കൊണ്ട്
ഒരല്പം കൂടുതല്‍
സുഖം തേടിയപ്പോള്‍
നീയെന്തിനാ എന്നെ
ചതിയനെന്ന്
വിളിക്കുന്നത്?

19 comments:

 1. വിശ്വാസം അതല്ലേ എല്ലാം !!!!!

  ReplyDelete
 2. 'pacha paramarham'..ingane parayam adavum sari. nalla kavitha.

  ReplyDelete
 3. ഒരുപാട് കാലത്തിനു ശേഷം ഒരു കവിത ..............കൊള്ളാം ഇഷ്ട്ടായി
  ലളിതം ബട്ട്‌ അര്‍ഥം ഉള്ള വാക്കുകള്‍ .

  ReplyDelete
 4. അതേ അതേ,
  എന്തിനെന്നെ ചതിയനെന്നു വിളിച്ചൂ
  നീ..!

  ReplyDelete
 5. അതൊക്കെയാണ് സോഷ്യലിസം... അല്ലേ?

  ReplyDelete
 6. സുഖമാണ് തെടിയതെങ്ങില്‍ ചതിയനെന്നു വിളിക്കാം, അല്ലെ ? പക്ഷെ അതൊരു 'making love' ആയിരുന്നെങ്ങില്‍ ചതിയനെന്നു വിളിക്കാമോ ?
  pakshe aa title ottum cherunnilla...

  ReplyDelete
 7. പ്രതി..നന്ദി..

  ചെറുവാടി..:)

  മൈഡ്രീംസ്.. ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം

  നിശാസുരഭി.. നന്ദി

  ശ്രീ... അങ്ങനെയും പറയാം (എന്നു തോന്നുന്നു)

  രാജേഷ്... താങ്കളുടെ ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ടല്ലോ..

  ReplyDelete
 8. ആശയം നന്നായിരിക്കുന്നു.
  സുഖത്തിന്റെയും സന്തോഷത്തിന്റേയും സമവാക്യം ഒരിക്കലും ശരിയാവില്ലല്ലോ മൈലാഞ്ചി.
  സ്ത്രീ പുറത്തു സുഖം തേടിയാൽ,വെറും ചതിയത്തിയല്ലല്ലോ, തീർന്നില്ലേ പണി.

  ReplyDelete
 9. എല്ല്ലാത്തിനുമിടയിലൂം സ്വാര്‍ത്ഥതയുടെ ഒരംശം ബാക്കിയുണ്ടാവും, അല്ലേ?

  ReplyDelete
 10. buhahaha ...

  pavamee sukhimaane chathiyanennu vilikkaamo ???

  :P

  ReplyDelete
 11. നിന്റെ ശരീരം കൊണ്ട് എന്നാണോ
  നിന്റെ ശരീരം വിട്ട് എന്നാണോ മൈലാഞ്ചി ....?
  first one ചതി അല്ല
  second one ഒട്ടും അല്ല.......

  ReplyDelete
 12. Avanavanaathma sugham ...!

  Manoharam, Ashamsakal..!!!

  ReplyDelete
 13. മുകില്‍.. വളരെ ശരി... അതോടെ പണി തീര്‍ന്നതുതന്നെ..

  അനില്‍കുമാര്‍.. സ്വാര്‍ഥത ഇല്ലാത്ത ബന്ധങ്ങളും കാണും എന്നാണ് പ്രതീക്ഷ..

  അയ്യേ.. ഞാന്‍ എന്തു വിളിക്കുന്നു എന്ന് നോക്കണ്ട.. നിങ്ങള്‍ക്ക് നിങ്ങളുടേതായ അഭിപ്രായം കാണുമല്ലോ..

  ചാനല്‍ ജി.. സത്യം പറയാലോ, എനിക്ക് മനസിലായില്ല എന്താ ഉദ്ദേശിച്ചേന്ന്. വിശദമാക്കാമോ?

  സുരേഷ്കുമാര്‍.. അപരന്ന് സുഖത്തിനായ് വരേണ്ടുന്ന ആത്മസുഖത്തെയല്ലല്ലോ നാം പലപ്പോഴും കാണുന്നത്...നന്ദി

  ReplyDelete
 14. ഈ കവിതയിലൂടെ മൈലാഞ്ചി, പുരുഷമേധാവിത്വത്തിന്‌ നേരെ നല്ലൊരു കൊട്ട് കൊടുത്തിരിക്കുന്നു.. വായിച്ചു തീര്‍ന്നപ്പോള്‍ ചിരിവന്നു. ഇഷ്ടപ്പെട്ടു. അഭിനന്ദങ്ങള്‍ പറയാതെ എങ്ങിനെയാണ്‌ ഇവിടെനിന്നും പോകുക. അതുകൊണ്ട് അഭിനന്ദനം. :)

  ReplyDelete
 15. nalla varikal.

  ezhuthuka veendum.

  www.ilanjipookkal.blogspot.com

  ReplyDelete
 16. എനിക്കും ഇഷ്ടപ്പെട്ടു. ട്ടോ.

  ReplyDelete
 17. ഇഷ്ടപ്പെട്ടു, കവിത.

  ReplyDelete
 18. സോഷ്യലിസം എന്നപേരില്‍ ഒരു പെയിന്റിംഗ് ഉണ്ട്. വളരെ പ്രശസ്തമായത്‌. അതാണ്‌ ഈ കവിത വായിച്ചപ്പോള്‍ ഓര്‍മ്മയില്‍ വന്നത്.

  ReplyDelete

കൂട്ടുകാര്‍