മൈലാഞ്ചി

ജാലകം

Monday, 6 September 2010

മൂത്രപുരാണങ്ങൾ...

അത്ര വലിയ കാര്യങ്ങളൊന്നുമല്ല.. എന്നാലും മറക്കാതിരിക്കാൻ എഴുതിവച്ചേക്കാം ന്ന് വച്ചു.. അത്രേ ഉള്ളൂ..

എന്താ സംഭവം ന്ന് വച്ചാല്, കഴിഞ്ഞ മാസം ആദ്യം ഏട്ടൻ വൈറൽ പനിയുമായി ആസപത്രീലാർന്നു.. ചൊവ്വാഴ്ച വൈകീട്ട് മേലുവേദന, രാത്രി ആയപ്പോ പനി തുടങ്ങി.....  ഈ റേസിംഗ് കാറൊക്കെ സ്റ്റാർട്ടിംഗ് പോയന്റീന്നന്നെ ഹൈ സ്പീഡ് എടുക്കില്ലേ, അതുപോലെയാർന്നു, തൊടങ്ങ്യപ്പഴക്കും അസ്സല് പൊള്ളണ പനി ! അപ്പോ തന്നെ ഡോക്റ്റർടെ അടുത്ത് പോവാം ന്ന് ഞാൻ പറഞ്ഞതാ.. പറഞ്ഞാ കേക്കണ്ടേ? ന്നട്ടെന്ത്ണ്ടായി? പാതിരാത്രി ബാത്ത്‌റൂമില് തലകറങ്ങി വീണ് കുറെ നേരം അവടെ കെടന്നു.. പിന്നെ എപ്പഴോ ബോധം വന്ന് എന്നെ വിളിച്ചപ്പഴാ വീണുകെടക്കണത് അറിഞ്ഞതന്നെ..എന്തായാലും രാവിലെ തന്നെ ഞങ്ങൾ പതിവായി കാണാറുള്ള ഉഷഡോക്റ്ററെ കാണാൻ പോയി.. പക്ഷേ, അവര് അവരുടെ മോളെ ഡോക്റ്ററാക്കാൻ പോയേക്കാർന്നു.. അതോണ്ട് നിവൃത്തില്യാണ്ട് ഹോസ്പിറ്റലിൽ പോയി.. അവടെ കാഷ്വാലിറ്റി, പിന്നെ സ്പെഷ്യൽ ഒബ്സെർവേഷൻ യൂണിറ്റ് എന്നീ പുണ്യസ്ഥലങ്ങളിൽ വിശ്രമം.. ഒടുവിൽ വേണമെങ്കിൽ എലിപ്പനിയിലേക്ക് ട്രാൻസ്ഫർ കൊടുക്കാവുന്ന വൈറൽ ഫീവർ എന്ന് പ്രഖ്യാപിച്ച് ജയിൽ വാസം ..

സ്പെഷ്യൽ ഒബ്സെർവേഷൻ യൂണിറ്റിൽ 8 ബെഡാണുള്ളത്.. അവിടെ ഡ്രിപ്സും കേറ്റി ഏട്ടൻ കിടക്ക്വാർന്നു.. ഡ്രിപ്സ് കേറ്റണേന്റെ ഇഫക്റ്റും പിന്നെ മഴേടെ തണുപ്പും കൂടി ആയപ്പോ ഏട്ടന് മൂത്ര ശങ്ക.. സിസ്റ്ററെ വിളിക്കാം ന്ന് ഞാൻ.. (ഡ്രിപ്സിന്റെ സൂചി അഴിക്കാനാ.. അല്ലാതെ...ശ്ശെ..) ..  വേണ്ട, ഡ്രിപ്സ് തീർന്നിട്ടാവാംന്ന് ഏട്ടൻ,.. പക്ഷേ, അങ്ങനെ പിടിച്ച് നിർത്താൻ ഇത് സ്റ്റാൻലീടെ ഓട്ടോ ഒന്നുമല്ലല്ലോ.. പിന്നേം ശങ്ക.. അപ്പൊ സിസ്റ്ററെ വിളിച്ചു... അവര് മര്യാദക്ക് ചോദിച്ചു, ബെഡ്പാൻ വച്ചുതരട്ടേ ന്ന്.. വേണ്ട, എനിക്ക് നടക്കാം ന്ന് ഏട്ടൻ.. ഉറപ്പാണോന്ന് ഞാൻ.. ആ, എനിക്ക് കൊഴപ്പൊന്നൂല്യ, നടന്നോളാം ന്ന് ഏട്ടൻ ഭയങ്കര കോൺ‌ഫിഡൻസില്.. എന്നാ അങ്ങനെത്തന്നെ എന്ന് ഞാനും..
എണീറ്റ് അല്പ സമയം ഇരുന്ന് ഒന്ന് നോർമൽ ആയി ഏട്ടൻ കട്ടിലിൽ നിന്നിറങ്ങി.. താങ്ങിപ്പിടിക്കാൻ ഞാനും.. മെല്ലെ മെല്ലെ ബാത്‌റൂമിലേക്ക് നടന്നു..(ഏട്ടനെ താങ്ങാൻ ഞാൻ ധാരാളം എന്ന ഭാവം മുഖത്ത് വരുത്താൻ പരമാവധി ശ്രമിച്ചോണ്ട്....).. മൂലക്ക് കാണുന്ന ഒരു വാതിലിലേക്ക് സിസ്റ്റർ ചൂണ്ടിക്കാട്ടി.. ഞാൻ അത് തുറന്നു.. ഏട്ടനെ ഒറ്റക്ക് വിടാൻ ധൈര്യം തോന്നാഞ്ഞോണ്ട് ഞാനും അകത്ത് കടന്നു.. വാതിൽ ഭദ്രമായി കുറ്റിയിട്ടു.. കടന്നയുടൻ വാഷ്ബേസിൻ ഉള്ള ഒരു മുറിയാണ്.. അതിനപ്പുറമാണ് ടോയ്ലറ്റ്.. സ്ലോമോഷനിൽ ഞങ്ങൾ അങ്ങോട്ട് കടന്നു.. മറ്റേ വാതിൽ കുറ്റിയിട്ടതിനാൽ ഇതിന്റെ വാതിൽ ചാരാൻ പോലും നിന്നില്ല...
യൂറോപ്യൻ ക്ലോസറ്റാണ്.. ഏട്ടനെ അതിനടുത്തുനിർത്തി, ഇനി കാര്യം സാധിച്ചോളൂ എന്ന മട്ടിൽ ഞാൻ പിടിവിട്ട് മാറാൻ തൊടങ്ങ്യപ്പോ............... ദാ.. കൊഴഞ്ഞ് കൊഴഞ്ഞ് എന്റെ മേത്തേക്ക് വീഴാൻ പോണൂ.. അന്നാദ്യമായി യൂറോപ്യൻ ക്ലോസറ്റിനെ ഞാൻ ഇഷ്ടപ്പെട്ടു, അതായോണ്ടല്ലെ ഏട്ടനെ സെയ്ഫായി അതിലേക്ക് ചാരി ഇരുത്താൻ പറ്റിയേ..  ക്ലോസറ്റിനു മുകളിൽ ഫ്ലഷ് ടാങ്കിന് അഭിമുഖമായി ആകെ കുഴഞ്ഞ് ഏട്ടൻ.. ഏതോ വിധത്തിൽ ഞാൻ താങ്ങീട്ടുണ്ട്.. ‘ഏട്ടാ.. ഏട്ടാ..‘ ഊഹും അനക്കമില്ല.. എന്തു ചെയ്യണം? അപ്പുറത്ത് ടാപ് ഉണ്ട്.. മുഖത്തു തളിക്കാൻ വെള്ളമെടുക്കാമെന്നു വച്ചാൽ ഏട്ടനെ വിടാതെ പറ്റില്ല...  ‘ഏട്ടാ.. ഏട്ടാ.‘. ഒന്ന് രണ്ട് കുലുക്ക് കുലുക്കി നോക്കി.. നോ രക്ഷ..  ഞാൻ തിരിഞ്ഞ് ഭദ്രമായി അടച്ച വാതിലിലേക്ക് നോക്കി... സിനിമയിലേതു പോലെ വാതിൽ തള്ളിത്തുറക്കാൻ ആരെങ്കിലും വരുമോ? കുറഞ്ഞ പക്ഷം യോദ്ധായിലെ അകോഷോട്ടോവിനെപ്പോലെ കണ്ണുകൊണ്ട് സാധനങ്ങൾ നീക്കാനുള്ള വിദ്യയെങ്കിലും എനിക്ക് കിട്ടുമോ? കുറച്ചു നേരം തുറിച്ച് നോക്കി ....എനിക്ക് തന്നെ എന്നോട് സഹതാപം തോന്നിയപ്പോ ആ ശ്രമം ഉപേക്ഷിച്ചു... റിട്ടേൺ ടു ഏട്ടൻ..പിടിച്ചു പൊക്കാൻ നോക്കി.. ഹൊ! ഈ ബോധം കെട്ടു കിടക്കുന്നോർക്കൊക്കെ എവടന്നാ ഇത്ര ഒടുക്കത്തെ വെയ്റ്റാവോ.... അതും ഉപേക്ഷിച്ചു....
 .. “ഏട്ടാ.. ഏട്ടാ.. ഒന്നുണർന്നേ.. എന്നാലേ എനിക്ക് സിസ്റ്റർമാരെ എങ്കിലും വിളിച്ച് ഇവടന്ന് പുറത്തിറക്കാൻ പറ്റൂ.. ഏട്ടാ.. ഏട്ടാ...“
എവടെ ! പുള്ളി നല്ല ധ്യാനത്തിലല്ലേ...
ഞാൻ ഒന്നൂടെ വാതിലിനെ പ്രത്യാശയോടെ ണോക്കി.. തിരിച്ച് ഏട്ടനെ.. പിന്നെ വെള്ളം ഇറ്റുവീഴുന്ന ടാപ്പിനെ....
രണ്ട് റൌണ്ട് ഈ നോട്ടം കഴിഞ്ഞപ്പോ എന്റെ നിസ്സഹായാവസ്ഥ തികച്ചും ബോധ്യമായി.. പിന്നെ നിയന്ത്രിക്കാനായില്ല.. അറിയാതെ എന്റെ ഉള്ളിൽ നിന്ന് ഒരു പൊട്ടൽ ! ആദ്യം ചെറുതായി തുടങ്ങി.. പിന്നെ നിവൃത്തിയില്ലാതെ കാര്യമായിത്തന്നെ പൊട്ടിപ്പൊട്ടി.....ചിരിച്ചു...!!!
അതേന്നേ.. വേറെ ഒന്നും ചെയ്യാനാവില്ല എന്നറിഞ്ഞപ്പോ ആ കക്കൂസിൽ ഏട്ടനേം താങ്ങി എത്ര നേരം നിക്കേണ്ടി വരും എന്നറിയാത്ത അവസ്ഥ ആലോചിച്ചപ്പോ ചിരി നിയന്ത്രിക്കാനായില്ല... !
ആ സമയം പരിഭ്രമിക്ക്യല്ലേ വേണ്ടേ ന്ന് ആലോചിക്കായ്കയല്ല.. പറ്റണ്ടേ....

(വാൽക്കഷ്ണം: സിനിമാസ്റ്റൈലിൽ തന്നെ മുഖത്ത് പടപടാന്ന് നാലഞ്ച് തട്ടുകൊടുത്തപ്പോ--അടിക്കാൻ കിട്ട്യേ ചാൻസല്ലേ, കളയാൻ തോന്നീല്യ--  ഏട്ടൻ അല്പം ഉണർന്നു.. ആ ഗ്യാപ്പിൽ ഫുൾ ഉണർത്തി കാര്യം സാധിപ്പിച്ച് പുറത്തുകടത്തി.. ഇനി ബോധം കെടുകയോ എന്താന്ന് വച്ചാ ആയിക്കോ എന്നും പറഞ്ഞ്..)


വേറൊരു സംഭവം ണ്ടായത് അതേ യൂണിറ്റിൽ വച്ചന്നെ.. ഏട്ടന്റെ തൊട്ടപ്പുറത്തെ ബെഡിൽ ആദ്യം ഒരു 126കിലോ ഉള്ള അമ്മുമ്മയാർന്നു.....കട്ടിലിന്റെ ദയാഹർജി പരിഗണിച്ച്
അവരെ ഐ സി യൂവിലേക്ക് മാറ്റി.. അല്പം കഴിഞ്ഞപ്പോ മെലിഞ്ഞ മറ്റൊരമ്മാമ്മയെ കൊണ്ടന്നു..... മെലിഞ്ഞ് നീണ്ട പാവം അമ്മാമ്മ.. പക്ഷേ കൂടെ നാലാൾക്കാർണ്ടാർന്നു.. എന്തിനാന്ന് പിന്ന്യല്ലേ മനസിലായേ.. അമ്മാമ്മക്ക് ഒടുക്കത്തെ ശക്തി.. ആരു പിടിച്ചാലും നിക്കില്ല..  ഷുഗർ കുറഞ്ഞതാന്നോ ഓർമക്കുറവുണ്ടെന്നോ ഒക്കെ പറയുന്ന കേട്ടു.. അമ്മാമ്മ ഇടതടവില്ലാതെ പ്രാർഥിക്കുന്ന കാരണം അത്ര ക്ലിയറായില്ല.....‘നന്മ നിറഞ്ഞ മറിയമേ സ്വസ്തി....... ‘

എന്തായാലും ഡോക്റ്റർ വന്നു, ഷുഗർ ഇത്ര കുറയും വരെ കാത്തുനിന്നേന് വീട്ടുകാരെ കുറെ ചീത്ത പറഞ്ഞു.. അമ്മാമ്മേടെ കെട്ട്യോൻ അപ്പാപ്പനും മക്കളും ഒക്കെ പല തവണ പറഞ്ഞു, ഇന്നലെ തന്നെ അവിടെ അടുത്തുള്ള ഡോക്റ്ററെ കാണിച്ച് മരുന്നു കൊടുത്തൂന്ന്.. ഇത് എനിക്ക് പോലും മനസിലായി എന്നട്ടും ആ ഡോക്റ്റർക്ക് മനസിലായില്ല.. അതോ മറ്റേ ഡോക്റ്ററെ കാണിച്ചേന്റെ ദേഷ്യമൊ.. എന്തൊ..
എന്തായാലും ഏതൊക്കെയോ ഇഞ്ചക്ഷൻ അടിയന്തിരമായി കൊടുക്കാൻ പറഞ്ഞ് ഡോക്റ്റർ പോയി.. അല്ലെങ്കിലും ഈ ഡോക്റ്റർമാർക്കൊക്കെ എന്തുമാവാലോ. പറഞ്ഞിട്ട് പോയാപോരേ.. ഇഞ്ചക്ഷൻ എങ്ങനെ കൊടുക്കാൻ.. സൂചി കൊണ്ടുവരുമ്പഴേ അമ്മാമ്മ ഉറക്കെ കരഞ്ഞ് കുതറും... അപ്പാപ്പനും മക്കളും പിടിച്ചിട്ട് നിക്കണില്ല.. കുത്താൻ വന്ന സിസ്റ്റർ ആദ്യം മര്യാദക്ക് പറഞ്ഞു.. അപ്പോ ‘നന്മ നിറഞ്ഞ മറിയമേ‘ ഉറക്കെ ചൊല്ലിക്കേൾപ്പിച്ചു.. സിസ്റ്റർ അല്പം ദേഷ്യപ്പെട്ടു.. ‘ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ..”.. എന്നായി.. സിസ്റ്റർ അവസാനത്തെ അടവായ കെഞ്ചലിലേക്ക് കടന്നു... (ഒരു നഴ്സ് കെഞ്ചുന്നത് ഞാൻ ആദ്യായി കാണുകയാ.എനിക്കിഷ്ടപ്പെട്ടു)..  ‘സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു..’ .... സിസ്റ്റർക്ക് ഗതിമുട്ടി വേറെ ഒരു സിസ്റ്ററേം ഒരു അറ്റൻഡറേം കൂട്ടി വന്ന് ബലമായി പിടിച്ച് കുത്താൻ തുടങ്ങി.. സൂചി കണ്ട വഴി ..’അയ്യോ എനിക്ക് മുള്ളാൻ പോണേ..ഇപ്പ പോണേ...’ എന്നായി അമ്മാമ്മ..“ അമ്മ മിണ്ടാണ്ട്ന്നേ“ ന്ന് മകൾ.. പിന്നെ കേട്ടത് പ്രാർഥനയാർന്നില്യാന്നാണ് എന്റെ വിശ്വാസം...
എന്തായാലും  മനോഹരമായ ഒരു കോമ്പിനേഷനാർന്നു പിന്നീട്..

‘’നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയോടു കൂടെ... എനിക്ക് മുള്ളണം...... സ്ത്രീകളിൽ അങ്ങ്.. അങ്ങ്.... മുള്ളണം......  അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശൊ.....മുള്ളണം....... പരിശുദ്ധ മറിയമെ തമ്പുരാന്റമ്മേ പാപികളായ ഞങ്ങൾക്കു വേണ്ടി... മുള്ളണം...... ഇപ്പോഴും എപ്പോഴും എന്നേക്കും...... മുള്ളണം......പാപികളായ ഞങ്ങൾക്കു വേണ്ടി ... പാപികളായ ഞങ്ങൾക്കു വേണ്ടി ...പാപികളായ ഞങ്ങൾക്കു വേണ്ടി ... ...ഈശോ... ഈശോ.. ഈശോ.... മുള്ളണം.......!    “



‌‌‌‌‌‌‌‌‌‌‌----------------------------------------------------------------------------

35 comments:

  1. ഞാനൊന്നും പറയുന്നില്ല... പറയാനുള്ളതൊക്കെ നിങ്ങൾ തന്നെ പറയൂ... (തെറി വിളിക്കരുത് പ്ലീസ്...)

    ReplyDelete
  2. ആദ്യമായാണിവിടെ.

    ഒരു കാര്യം പറയട്ടെ. nothing serious
    പേര്‌ മൈലാഞ്ചി
    ചിത്രം മണ്ണെണ്ണ വിളക്ക് (അല്ലെ?)..

    mixie ക്കകത്ത് ബൾബിട്ടതു പോലെയും തോന്നി..
    ബന്ധം പിടികിട്ടുന്നില്ല..

    ReplyDelete
  3. പരിശുദ്ധ മറിയമെ തമ്പുരാന്റമ്മേ പാപികളായ ഞങ്ങൾക്കു വേണ്ടി... മുള്ളണം...... ഇപ്പോഴും എപ്പോഴും എന്നേക്കും...... മുള്ളണം......പാപികളായ ഞങ്ങൾക്കു വേണ്ടി ... പാപികളായ ഞങ്ങൾക്കു വേണ്ടി ...പാപികളായ ഞങ്ങൾക്കു വേണ്ടി ... ...ഈശോ... ഈശോ.. ഈശോ.... മുള്ളണം.......! “

    ഹ ഹ ഹ ... അത് കൊള്ളാം. ഒരു പ്രൈവസീ ആക്റ്റ് അല്ലെ? നല്ല രസമുള്ള ശൈലി. തുടര്‍ന്നോളൂ. ദേ വേറെ ഒരു പ്രൈവസീ ആക്റ്റ്‌

    ReplyDelete
  4. sammathichu....thangal oru sambavam tanne.)

    ReplyDelete
  5. അവസാനം കലക്കി

    ReplyDelete
  6. മൈലാഞ്ചി....കൊള്ളാം, കൊള്ളാം പാവം ചേട്ടനെ തന്നെ താങ്ങി അല്ലെ.......സസ്നേഹം

    ReplyDelete
  7. ഹ..ഹ..ഹാ..
    അമ്മക്ക് പ്രാണ വേദന
    മകള്‍ക്ക് വീണ വായന
    പടച്ചോനെ..അങ്ങിനെ തന്നെയല്ലേ പറയാ..?)
    കൊള്ളാം..നന്നായി...

    ReplyDelete
  8. ഇങ്ങനെ ചിരിപ്പിക്കല്ലേ സുഹൃത്തേ..
    ഈ തകര്‍പ്പന്‍ നീരീക്ഷണങ്ങള്‍ക്ക്‌ പ്രത്യേകം ഷേക്ക്‌ഹാന്റ്‌.

    ReplyDelete
  9. ഹഹ..രസകരമായ നിമിഷങ്ങൾ..! ഹൊ ചേട്ടായിയുടെ ബോധം തിരിച്ചുകിട്ടിയില്ലായിരുന്നെങ്കിൽ..

    ReplyDelete
  10. അവസാനമുള്ള മൂത്രപ്രാർത്ഥന കലക്കി.

    ReplyDelete
  11. ഹഹ. ചിരിച്ച് ചിരിച്ച് ഒരു വഴിയ്ക്കായി ട്ടോ :)

    "സിനിമാസ്റ്റൈലിൽ തന്നെ മുഖത്ത് പടപടാന്ന് നാലഞ്ച് തട്ടുകൊടുത്തപ്പോ--അടിക്കാൻ കിട്ട്യേ ചാൻസല്ലേ, കളയാൻ തോന്നീല്യ"

    ഈ ഭാഗം ശരിയ്ക്കങ്ങ് ഇഷ്ടായി

    ReplyDelete
  12. ചിരിച്ചു,,,അവസാനത്തെ പ്രാർത്ഥനകൊള്ളാം.. :)

    ReplyDelete
  13. ഭര്‍ത്താ‍വ് കടം ഇഷ്ടപ്പെടത്ത ആളാണെന്ന് കേട്ടിട്ടുണ്ട് പലിശയോടെ തിരിച്ച് തന്നിട്ടുണ്ടാകും അല്ലെ?

    ReplyDelete
  14. ഹമ്മേ ...ചിരിച്ചു ചിരിച്ചു കുഴഞ്ഞു ...ആ ലാസ്റ്റ് പ്രാര്‍ത്ഥന ..ഹെന്റമ്മേ ...:))

    എന്നാലും ശരിക്കും ഏട്ടനെ താങ്ങിപിടിച്ച് നിന്നപ്പോ ചിരിച്ചോ ? അതെനിക്ക് വിശ്വാസം വന്നില്ല കേട്ടോ...പിന്നെ ഓര്‍ത്താല്‍ ചിരി വരുമാരിക്കും എന്നാലും ബോധമില്ലാതെ ആള്‍ കൈയില്‍ കിടക്കുമ്പോ ചിരി വന്നോ?

    ReplyDelete
  15. എന്റെ ഹേനെ നീ ഒരു സംഭവമല്ല ഒരു ഒന്നൊന്നര സംഭവമാണ് ....പിന്നെ ചിരി അതു എതു ഭാര്യയും ഒന്ന് ചിരിച്ചു പോകും ...
    നിന്നെ കെട്ടിയിട്ടു ഇത്രയും കഴിഞ്ഞിട്ടും ബോധം കെടാനുള്ള ബോധമെങ്കിലും അവശേഷികുന്നു എന്നോര്‍ത്തുള്ള സന്തോഷമല്ലേ .....

    ReplyDelete
  16. ചിരിച്ചു... ഇഷ്ടായി.

    ReplyDelete
  17. Puranangal Palavidham...!

    manoharam, Ashamsakal...!!!

    ReplyDelete
  18. ഹ! ഹ!!
    ഒരൊന്നൊന്നര മൂത്രപുരാണം!

    ReplyDelete
  19. :)

    ഇവിടെ ആദ്യമാ... കൊള്ളാം.

    അമ്മാമ്മയുടെ പ്രാര്‍ത്ഥനയാണ്‌ കലക്കീത്.

    ReplyDelete
  20. ബെസ്റ്റ് കണ്ണാ ... ബെസ്റ്റ്
    അമ്മൂമ്മയുടെ പ്രാര്‍ത്ഥന സൂപ്പറായി...
    ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള വക.

    ഓ.ടോ.:
    യൂറീക്കയിലെ “വരൂ നമുക്കും ബ്ലോഗറാവാം” നന്നായിട്ടുണ്ട്ട്ടോ.
    അവിടെ നിന്നാണിവിടെ എത്തിയത്.

    ReplyDelete
  21. സിസ്റ്റം പണിമുടക്കിയോണ്ടാട്ടോ ഇത്രേം വൈകിയേ...

    ചെറുവാടീ.. :) :)

    സാബു..രണ്ട് ഊഹവും തെറ്റിപ്പോയി.. അത് കട്ടന്‍ചായ എടുത്ത ഗ്ലാസിന്‍റെ അപ്പുറത്തൂടെ ടോര്‍ച്ച് അടിച്ചതാ.. പേരും അതുമായി ഒരു ബന്ധോല്യ..ചുമ്മാ ഒരു രസത്തിന് ഇട്ടതാ.. അടുത്തുതന്നെ മാറ്റും..

    പള്ളിക്കരയില്‍.. :::)))

    മുകില്‍.. സന്തോഷം....

    ഇന്‍ഡ്യാഹെറിറ്റേജ്... :):)

    ക്യാപ്റ്റന്‍.. ചിരിക്കൂ ചിരിക്കൂ

    ആളവന്‍താന്‍... പ്രൈവസീ ആക്റ്റ് എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കല്ലേ.. ജീവിച്ചുപോട്ടെ.. ആ ലിങ്ക് കണ്ടു.. കലക്കീട്ടുണ്ട്

    മൈഡ്രീംസ്... :)

    പ്രതി.. താങ്ക്യു താങ്ക്യു..

    നന്ദന.. ആ അവസാനഭാഗം എഴുതാനാ ഞാനീ പോസ്റ്റിട്ടതുതന്നെ..

    യാത്രികാ.. ഏട്ടനെ ഇങ്ങനെയൊക്കെയല്ലേ താങ്ങാന്‍ പറ്റൂ..

    റിയാസേ... വീണ വായിക്കാന്‍ കിട്ടിയ ചാന്‍സ് കളയാന്‍ തോന്നീല്യ..

    സുസ്മേഷ്ജീ... ഇതെഴുതിയപ്പോ ആള്‍ക്കാര് ചിരിച്ചില്ലെങ്കിലോ എന്ന പേടിണ്ടാര്‍ന്നു.. എന്തായാലും ചിരിച്ചല്ലോ.. അതുമതി. ഷേക്ക്ഹാന്‍ഡിന് പ്രത്യേകം നന്ദി..

    കുഞ്ഞാ.. ബോധം തിരിച്ചുകിട്ടീല്യാര്‍ന്നെങ്കി എന്തു ചെയ്യുമെന്ന് എനിക്കും വലിയ പിടിയില്ല..

    കൃഷ്.. ആ പ്രാര്‍ത്ഥന കേട്ട് അവടെ ഇരുന്ന് ചിരിയടക്കാന്‍ ഞാന്‍ പെട്ട പാട്.!!!

    ശ്രീ.. അതു ശരി. അപ്പോ ഒരാളെ തല്ലീന്ന് കേട്ടാ സന്തോഷാവും ല്ലേ?

    പ്രവീണ്‍.. നന്ദി..

    പാവം ഞാനേ.. പലിശ തീര്‍ത്തു തന്നിട്ടില്ല.. ബാങ്കിലിട്ടേക്കുകയാ...

    മാളൂ.. സത്യായിട്ടും ഞാന്‍ ചിരിച്ചു... അതെന്താ അങ്ങനെന്ന് ചോദിച്ചാല്‍ എനിക്കും അറിഞ്ഞൂട..

    അനു.. ഒരുകാലത്ത് ബോധമുണ്ടാര്‍ന്നൂന്ന് മറക്കാണ്ടിരിക്കാന്‍ ഇത്തിരി ബോധം ബാക്കി വച്ചിട്ടുണ്ട്...

    ജിഷാദ്.. നന്ദി..

    സുരേഷ്കുമാര്‍... സന്തോഷം...

    ജയന്‍... (ഡോക്റ്ററാണല്ലേ..എനിക്കറിഞ്ഞൂടാര്‍ന്നു) ഇഷ്ടമായെന്നതില്‍ സന്തോഷം..

    പൊറാടത്ത്... ഇനിയും വരൂ..

    ഐ.പി.മുരളി.. ഓര്‍ത്തോര്‍ത്ത് ചിരിക്കാമെന്ന് പറഞ്ഞത് വളരെ വളരെ സന്തോഷം.. (ഓ.ടോ.. നന്ദി.. ഒരു പരീക്ഷണം നോക്കീതാ...)

    ReplyDelete
  22. സുസ്മേഷ്ജീ... ഇതെഴുതിയപ്പോ ആള്‍ക്കാര് ചിരിച്ചില്ലെങ്കിലോ എന്ന പേടിണ്ടാര്‍ന്നു.. എന്തായാലും ചിരിച്ചല്ലോ.. അതുമതി. ഷേക്ക്ഹാന്‍ഡിന് പ്രത്യേകം നന്ദി..

    കുഞ്ഞാ.. ബോധം തിരിച്ചുകിട്ടീല്യാര്‍ന്നെങ്കി എന്തു ചെയ്യുമെന്ന് എനിക്കും വലിയ പിടിയില്ല..

    കൃഷ്.. ആ പ്രാര്‍ത്ഥന കേട്ട് അവടെ ഇരുന്ന് ചിരിയടക്കാന്‍ ഞാന്‍ പെട്ട പാട്.!!!

    ശ്രീ.. അതു ശരി. അപ്പോ ഒരാളെ തല്ലീന്ന് കേട്ടാ സന്തോഷാവും ല്ലേ?

    പ്രവീണ്‍.. നന്ദി..

    പാവം ഞാനേ.. പലിശ തീര്‍ത്തു തന്നിട്ടില്ല.. ബാങ്കിലിട്ടേക്കുകയാ...

    മാളൂ.. സത്യായിട്ടും ഞാന്‍ ചിരിച്ചു... അതെന്താ അങ്ങനെന്ന് ചോദിച്ചാല്‍ എനിക്കും അറിഞ്ഞൂട..

    അനു.. ഒരുകാലത്ത് ബോധമുണ്ടാര്‍ന്നൂന്ന് മറക്കാണ്ടിരിക്കാന്‍ ഇത്തിരി ബോധം ബാക്കി വച്ചിട്ടുണ്ട്...

    ജിഷാദ്.. നന്ദി..

    സുരേഷ്കുമാര്‍... സന്തോഷം...

    ജയന്‍... (ഡോക്റ്ററാണല്ലേ..എനിക്കറിഞ്ഞൂടാര്‍ന്നു) ഇഷ്ടമായെന്നതില്‍ സന്തോഷം..

    പൊറാടത്ത്... ഇനിയും വരൂ..

    ഐ.പി.മുരളി.. ഓര്‍ത്തോര്‍ത്ത് ചിരിക്കാമെന്ന് പറഞ്ഞത് വളരെ വളരെ സന്തോഷം.. (ഓ.ടോ.. നന്ദി.. ഒരു പരീക്ഷണം നോക്കീതാ...)

    ReplyDelete
  23. മൈലാഞ്ചി ....ഈതോ ഒരു മൂവിയില്‍ പറഞ്ഞത് പോലെ "എന്നെ അങ്ങ് ചിരിപ്പിച്ചു കളഞ്ഞല്ലോ ".......
    വീണ്ടും എഴുതുക ..
    സ്നേഹപൂര്‍വ്വം....
    ദീപ്

    ReplyDelete
  24. ഇമ്മിണി നാളുകൂടി ബൂലോകത്ത് വന്നിട്ട് ഇപ്പഴാണൊന്നു ചിരിക്കുന്നത്...
    എന്റീശോയേ!.

    എഴ്ത്ത് നന്നായിരിക്കുണു ഇനീം എഴുതുക.

    ReplyDelete
  25. പഞ്ചാരക്കുട്ടാ.. താങ്ക്സേ.. ആരെങ്കിലുമൊക്കെ ചിരിച്ചെങ്കില്‍ ശ്രമം പാഴായില്ലെന്നര്‍ഥം..

    അയ്യേ.. :)

    കാവലാന്‍.. വലിയ ഒരു കോംപ്ലിമെന്‍റാണല്ലോ.. വളരെ സന്തോഷം... ഇനീം എഴുതാന്‍ ശ്രമിക്കാം.. (അതിനുവേണ്ടി പാവം ഏട്ടനെ വീണ്ടും ഹോസ്പിറ്റലില്‍ കിടത്തേണ്ടി വരുമോ?)

    ReplyDelete
  26. ചിരിച്ച് ഒരു വഴിയായി...........

    ReplyDelete
  27. എന്റമ്മേ...ഹ ഹ.. കിടു കിക്കിടു...:-D

    ReplyDelete
  28. മുള്ളല്‍ പുരാണം കൊള്ളാം.
    നര്‍മവും വഴങ്ങും ട്ടോ.
    എന്നാലും അമ്മാമ്മ തെറി ഒന്നും പറയാതിരുന്നത് നന്നായി.
    (കുറെ കാലാമായി ഈ വഴിയൊക്കെ വന്നിട്ട്. തിരക്ക് കാരണം ഒഴിവു കിട്ടിയിരുന്നില്ല. ക്ഷമിക്കുമല്ലോ)

    ReplyDelete
  29. thikachum vyathyasthamaya onnu. nannayittund

    ReplyDelete

കൂട്ടുകാര്‍