സ്വാതന്ത്ര്യം എന്നത്
തോക്കിനോടും ലാത്തിയോടും എതിരിട്ട്
ജയിലില്‍ കിടന്നവര്‍
അര്‍ദ്ധരാത്രി സ്വപ്നം കണ്ട
പുതുപുലരി
മാത്രമല്ല...
പുലരും മുന്‍പേ
വിളിച്ചുണര്‍ത്തുന്ന കോഴിയുടെ
മരണമാണ്...
രാത്രി മാത്രം തുറക്കുന്ന
പുസ്തകമാണ്..
വിയര്‍പ്പുചാലില്‍ നിന്നും
ഷവറിനടിയിലേക്കുള്ള
ദൂരമാണ്..
ചിലപ്പോഴെങ്കിലും
അലക്കൊഴിയാതെത്തന്നെ
കാശിയിലേക്കുള്ള
യാത്രയാണ്..
Thursday, 29 July 2010
Subscribe to:
Post Comments (Atom)
സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞ ചില നിമിഷങ്ങൾക്ക്...
ReplyDeleteസ്വാതന്ത്ര്യം
ReplyDeleteപുലരും മുന്‍പേ
വിളിച്ചുണര്‍ത്തുന്ന കോഴിയുടെ
മരണമാണ്...!!
കിടിലന്‍...
പുലരും മുന്‍പേ
ReplyDeleteവിളിച്ചുണര്‍ത്തുന്ന കോഴിയുടെ
മരണമാണ്.
നല്ല കവിത മൈലാഞ്ചി, അലക്കൊഴിഞ്ഞാരും കാശിക്ക് പോയിട്ടില്ല, ഇന്നേവരേ, കണ്ടില്ലെന്നു നടിച്ചു പോയിട്ടുള്ളവരും, ബാക്കി പോയിവന്നിട്ടലക്കാം എന്ന് കരുതിയവരും മാത്രം. സ്വാതന്ത്ര്യം അതിന്റെ വിലയറിയുന്നവർക്കു മാത്രം ലഭിക്കുന്ന വരദാനമാണ്, ഈ കവിതയിലും നിങ്ങളുടെ പോസ്റ്റുകളിൽ പൊതുവെയും സ്വാതന്ത്ര്യത്തിനുള്ള അദമ്യമായ അഭിവാഞ്ഛ തിളങ്ങി നിൽക്കുന്നു.
ReplyDeleteപുലരും മുന്‍പേ
ReplyDeleteവിളിച്ചുണര്‍ത്തുന്ന കോഴിയുടെ
മരണമാണ്..
മനസ്സിലായില്ല മൈലാഞ്ചി ,ഒന്ന് വ്യക്തമാക്കാമോ
കൊള്ളാം!
ReplyDeleteനല്ല വീക്ഷണങ്ങൾ!
വിദ്ദുഷകാ...
കോഴി ഉറങ്ങാനുള്ള സ്വാതന്ത്ര്യം നഷ്ടമാക്കുന്നു.
അതു ചത്താൽ സ്വതന്ത്രമായുറങ്ങാമല്ലോ!
(കോഴി പലതിനെയും പ്രതിനിധീകരിക്കാം!)
സ്വാതന്ത്ര്യം തോക്കിന്‍ കുഴലിലൂടെ
ReplyDeleteചിന്തകള്‍ കൊള്ളാം.
ReplyDeleteസ്വതന്ത്രമായതിനെ
ReplyDeleteസ്വതന്ത്രമാകുന്നതിലെ
സുഖമറിയൂ
എന്നാകും
പാഞ്ഞുവന്ന
വെടിയുണ്ട
അവനോടു
ചെവിയില്‍
പറഞ്ഞ
സ്വകാര്യം.
സ്വാതന്ത്ര്യം വായിച്ചപ്പോള്‍ കുറച്ചു സ്വാതന്ത്ര്യമെടുത്തു...ക്ഷമി.
പ്രചോദനത്തിനു നന്ദി.
സ്വാതന്ത്ര്യത്തേക്കുറിച്ചുള്ള ഈ വ്യത്യസ്ഥ വീക്ഷണങ്ങള്‍ നന്നായി.
ReplyDeleteസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അവസ്ഥ ഒരു തരം മരണമാണ്. നല്ല കവിത.
ReplyDeleteസ്വാതന്ത്ര്യം വിവിധ ഭാവങ്ങളില്‍..
ReplyDeleteനന്നായിരിക്കുന്നു
..
ReplyDeleteഇത്രയ്ക്ക് സ്വാതന്ത്ര്യം കാണിച്ചയാള്‍ടെ ഒരു അസ്വാതന്ത്ര്യ കമന്റിലൂടെ ഇവിടെയാണെത്തിപ്പെട്ടത് ;)
.
വിയര്‍പ്പുചാലില്‍ നിന്നും
ഷവറിനടിയിലേക്കുള്ള
ദൂരമാണ്..
എഴുതിത്തളര്‍ന്ന വിരലിലെ
പേനയില്‍
വിളറിയ നീര്‍ക്കണങ്ങള്‍
പതിയെയണയുമ്പോള്‍
വഴുക്കി വീഴുന്നതും
പണയമാകുന്നതും
വാക്കുകള്‍ മാത്രമല്ല
ഒരിറ്റ് മഷിയെ
കടലാസുകളില്‍ ബന്ദിച്ച്
സ്വാതന്ത്ര്യം വരച്ച
പുസ്തകം തന്നെയാണ്
..
എനിക്ക് തോന്നിയതാവും :D
തോന്നലിനെ തോന്നലായ് മാത്രം കാണാത്തതാണല്ലൊ eccentric എന്നോ മറ്റോ..
..
അനൂപ്, റ്റോംസ്.. നന്ദി
ReplyDeleteശ്രീനാഥൻ.. വളരെ നന്ദി.. താങ്കൾ പറഞ്ഞപോലെ എന്റെ ഉള്ളിൽ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആഗ്രഹം എന്നുമുണ്ട്.. എന്റെ മാത്രമല്ല എല്ലാരുടേയും സ്വാതന്ത്ര്യം...
വിദൂഷകാ.. മറുപടി കിട്ടിക്കാണുമല്ലോ...
ജയൻ.. നന്ദി, സന്ദർശനത്തിനും പ്രചോദനത്തിനും മറുപടിക്കും.
ഒഴാക്കൻ... ‘സ്വാതന്ത്ര്യം തോക്കിൻ കുഴലിലൂടെ മാത്രമല്ല വരുന്നതെന്ന് അമ്മയോട് പറഞ്ഞത് ഇന്നലെയായിരുന്നു...’ ഇത് കഴിഞ്ഞ ദിവസം ഞാനെഴുതിത്തുടങ്ങിയ വരികൾ....
കുമാരൻ.. നന്ദി
പ്രതി.. നന്ദി പറയേണ്ടത് ഞാനാണ്..പ്രചോദനമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം മറച്ചുവക്കുന്നില്ല....ഇനിയും സ്വാതന്ത്ര്യമെടുക്കാം...
അനിൽകുമാർ.. നന്ദി
വായാടീ സന്തോഷം
സ്മിതാ നന്ദി
രവീ.. ഏതു കമന്റിലൂടെയാണ് ഇവിടെ എത്തിയത്? വേറൊരു പോസ്റ്റിലും ഇതു തന്നെ പറഞ്ഞുകണ്ടു..
താങ്കളുടെ എല്ലാ കമന്റുകൾക്കും വെവ്വേറെ മറുപടി പറയുന്നില്ല.. ഇവിടെ നന്ദി അറിയിക്കുന്നു...
വിയര്‍പ്പുചാലില്‍ നിന്നും
ReplyDeleteഷവറിനടിയിലേക്കുള്ള
ദൂരമാണ്..
നല്ലവരി..ഒരു ഓർമ്മപ്പെടുത്തലുമുണ്ട്..
ഷവരിന്റെ വെള്ളച്ചാട്ടത്തിൽ നിന്ന് തിരിച്ചു നടന്നാൽ അകലയല്ല വിയർപ്പെന്ന്..
ലിഡിയാ.. ശരിതന്നെ..ഇപ്പുറം വിയർപ്പ് കാത്തിരിപ്പുണ്ടെങ്കിലും വെള്ളത്തിന്റെ സുഖം കുറയുന്നില്ലല്ലോ..
ReplyDeleteവെടിച്ചില്ല് കവിത...ഉഗ്രന്‍
ReplyDeleteവാക്കേറുകൾക്ക് നന്ദി..
ReplyDeleteതിരക്കു കാരണം ബൂലോകത്ത് വരുന്നത് കുറവാണ്, ചേച്ചീ.
ReplyDeleteഅഡ്വാന്‍സായി ഓണാശംസകള്‍ നേരുന്നു...
അങ്ങകലേ...നീലാകാശകോണില്‍..
ReplyDeleteചിരിയ്ക്കുമൊരു വെണ്‍താരമായ്...
സ്വാതന്ത്ര്യം......
ആശംസകളോടെ..
കൂടാതെ ഓണാശംസകളും..
അതടിപൊള്യായിട്ടുണ്ട്. ഇങ്ങനെയും സ്വാതന്ത്രത്തിനു ഒരു വശം ഉണ്ട് അല്ലെ? തകര്‍ത്തു ഇനിയും എഴുതുക.
ReplyDeleteഎന്തൊക്കെ സ്റ്റൈല് സ്വാതന്ത്ര്യം! വായിച്ചു കമന്റെഴുതാതെ പോകുന്നതും ഒരു സ്വാതന്ത്ര്യം, ഇപ്രാവശ്യം അങ്ങനെ ചെയ്യാന്‍ തോന്നീല :)
ReplyDeleteഇന്‍ട്രൊഡക്ഷന്‍ വരികളില്‍ ഇത്തിരികൂടി ശ്രദ്ധിക്കാമായിരുന്നു എന്നു തോന്നിയതൊഴിച്ചാല്‍ കവിത ഗംഭീരം! സ്വാതന്ത്ര്യത്തിനു നല്‍കിയ നിര്‍വ്വചനങ്ങള്‍ അനിതരസാധാരണം!
ReplyDelete"ചിലപ്പോഴെങ്കിലും
അലക്കൊഴിയാതെത്തന്നെ
കാശിയിലേക്കുള്ള
യാത്രയാണ്.. "- വളരെ നന്നായി...
മൈലാഞ്ചി....കേരളകൗമുദിയിലെ ബ്ലോഗുലകത്തില്‍ വന്നതിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
ReplyDeleteസുന്ദരന്‍ വരികള്‍ . എഴുത്തിന്റെ ഭംഗി കണ്ടിട്ട് അസൂയ തോന്നുന്നു മുത്തെ. നല്ല ഭാവന നല്ല വരികളും.ബ്ലൊഗുലകത്തില്‍ വന്നതിന് ആശംസകള്‍
ReplyDeleteശ്രീ .. ഓണം നന്നായിരുന്നോ? തിരക്കൊഴിയുമ്പോൾ ബൂലോകത്തും എന്റെയീ കൊച്ചുലോകത്തും വരൂ.. (ഞാൻ അലക്കൊഴിയാതെ കാശിക്കുപോകാൻ ഇഷ്ടപ്പെടുന്നവളാണേ..)
ReplyDeleteജോയ്.. നന്ദിയും സന്തോഷവും.. സ്വാതന്ത്ര്യം ആകാശത്തുനിന്ന് താഴെ ഇറങ്ങട്ടെ....
വാക്കേറുകൾക്ക് വീണ്ടും നന്ദി.. സ്വാതന്ത്ര്യത്തിന് ഇനിയും പല വശങ്ങളും കണ്ടേക്കാം..
Aisibi ..(ഉച്ചാരണം അറിയാത്തോണ്ടാട്ടോ കോപ്പി പേസ്റ്റ് ചെയ്തേ..) കമന്റെഴുതാതെ പോകാനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കാഞ്ഞതിന് പ്രത്യേകം നന്ദി...
കുഞ്ഞൂട്ടൻ... നിർദേശത്തിന് നന്ദി.. എഡിറ്റിംഗ് പതിവില്ലാത്തോണ്ട് പറ്റുന്നതാ. ശ്രദ്ധിക്കാം... നല്ല വാക്കുകൾക്ക് വളരെ സന്തോഷം...
വായാടീ.. നന്ദി.. മൈത്രേയിച്ചേച്ചിക്ക് എന്റെ വക വെല്യേ നന്ദി ഇവിടെ പറഞ്ഞേക്കാം ല്ലേ?
ഉഷശ്രീ.. ശ്ശോ.. ഞാനങ്ങ് പൊങ്ങിപ്പോയി.. അസൂയപ്പെടാൻ മാത്രമൊന്നുമില്ലെന്നറിയാമെങ്കിലും ആ വരികൾ ശരിക്കും സന്തോഷിപ്പിച്ചു.. (ആത്മസംതൃപ്തി മാത്രമാണ് എന്റെ ലക്ഷ്യം എന്ന് പറയാൻ ഉള്ളത്ര വിശാലത എന്റെ മനസിന് വന്നിട്ടില്ല.. കഷ്ടം..)
എല്ലാർക്കും ഒരിക്കൽക്കൂടി നന്ദി..
വൈകിയെത്തി ഈ വഴി.
ReplyDelete" ചിലപ്പോഴെങ്കിലും
അലക്കൊഴിയാതെത്തന്നെ
കാശിയിലേക്കുള്ള
യാത്രയാണ്."
കുത്തിക്കുറിക്കലുകള്‍ തീക്ഷ്ണം
സ്വാതന്ത്ര്യം ഇത്ര പ്രശ്നമോ?
ReplyDeleteഅല്ലെങ്കില്‍ തന്നെ എവിടെ സ്വാതന്ത്ര്യം?
ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള പ്രയാണത്തിനിടയില്‍ എവിടെ സ്വാതന്ത്ര്യം. ഇടക്ക് കിട്ടുന്ന നിമിഷങ്ങളില്‍ മാത്രം ആസ്വദിക്കാനുള്ളതായി മാറി ഈ സ്വാതന്ത്ര്യം. അതും വില്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
വരികള്‍ നന്നായി. ഒന്ന് കൂടെ ലളിത വല്‍ക്കരിച്ചു എന്നെ പോലെയുള്ള സാധുക്കള്‍ക്ക് മനസിലാവുമ്പോലെ ആക്കിയാല്‍ ഒന്ന് കൂടെ നന്നായിരുന്നെന്നേ.
വിയര്‍പ്പുചാലില്‍ നിന്നും
ReplyDeleteഷവറിനടിയിലേക്കുള്ള
ദൂരമാണ്..
:) kollamz
വാണീ.. നന്ദി..സന്തോഷം
ReplyDeleteസുൽഫീ.. സ്വാതന്ത്ര്യം ഒരു പ്രശ്നം തന്നെയാണ്. പിന്നെ ഓട്ടപ്പാച്ചിലിനിടയിൽ സ്വാതന്ത്ര്യത്തിനു നേരമില്ലെന്നത് കഷ്ടം തന്നെ.. മനസിന്റെ സ്വാതന്ത്ര്യത്തിന് അതൊരു തടസമാണോ? മാത്രവുമല്ല, എന്തിനു വേണ്ടി ഓടുന്നു, ആർക്കു വേണ്ടി ഓടുന്നു തുടങ്ങിയ തെരഞ്ഞെടുപ്പുകളും കണക്കിലെടുക്കണം.. വരികൾ ലളിതമാക്കാനുള്ള നിർദേശം കണ്ടു..ശ്രമിക്കാം എന്നല്ലാതെ എന്തു പറയാൻ..
മഴ... നന്ദി...
"രാത്രി മാത്രം തുറക്കുന്ന
ReplyDeleteപുസ്തകമാണ്.."
എനിക്ക് വല്ലപ്പോഴും ശ്വസിക്കുന്ന ശുദ്ധവായു ആണ്..
മൈലാഞ്ചി,
ReplyDeleteഅഭിനന്ദനങ്ങള്‍;കേരളകൗമുദിയിലെ ബ്ലോഗുലകത്തില്‍ വന്നതിന്.
ബ്ലൊഗുലകത്തില്‍ വന്നതിന് ആശംസകള്‍.
ReplyDeleteവരികള്‍ നന്നായിട്ടുണ്ട് അഭിനന്ദനങ്ങള് :)
ReplyDeleteസ്വാതന്ത്ര്യം
ReplyDeleteപുലരും മുന്‍പേ
വിളിച്ചുണര്‍ത്തുന്ന കോഴിയുടെ
മരണമാണ്...!!
ചിക്കൻ തിന്നാനുള്ള കൊതി..
അലക്കൊഴിയാണ്ട് തന്നെയാ കാശിയ്ക്ക് പോവാൻ പറ്റാ.
ReplyDeleteഉള്ളത് പറയാമല്ലോ. ഇഷ്ടമായില്ല.
ReplyDelete