മൈലാഞ്ചി

ജാലകം

Tuesday, 6 July 2010

ജബുലാനികള്‍...

ഒന്ന്


ലോകകപ്പായിരിക്കും...
‘ജബുലാനി’യെന്നൊക്കെ
പേരുമിട്ടേക്കും...
വി ഐ പി കള്‍ പുഞ്ചിരിയോടെ
മാറോട് ചേര്‍ത്ത്
ഫോട്ടോക്ക് പോസ് ചെയ്തെന്നുമിരിക്കും...

എന്നിട്ടെന്താ‍...

കാലുകളില്‍നിന്ന്
കാലുകളിലേക്ക്
തട്ടിക്കളിച്ച്,
വലകാക്കുന്നവന്റെ കൈക്കുള്ളിലോ,
വലക്കകത്തോ...

പലപ്പോഴും
കളത്തില്‍നിന്നുതന്നെ
പുറത്തേക്കും....



--------------------------------------



 രണ്ട്



വേണ്ടെന്ന് കരുതിയാലും
പന്തായിപ്പിറക്കും..

പക്ഷേ,
ടെന്നീസ്ബോളാവണ്ട..
ഒരു കോര്‍ട്ടില്‍നിന്ന്
മറ്റേതിലേക്ക്
അടിച്ചുപായിക്കും...

ക്രിക്കറ്റ്ബോളൊട്ടും വേണ്ട..
വിക്കറ്റുകള്‍ക്കിടയില്‍
നില്‍ക്കുന്നവര്‍ക്ക്
വലിച്ചെറിയാനും
വീശിയടിക്കാനും,
അതിര്‍ത്തി കടക്കുമ്പോള്‍
ചിലര്‍ക്കുമാത്രം
ആഘോഷിക്കാനും...

ബാസ്ക്കറ്റ്ബോളാവരുതേ..
ഉയരാന്‍ വിടാതെ
നിലത്തേക്കടിച്ചടിച്ച്
ഒടുവില്‍
കുട്ടയിലേക്ക്
വലിച്ചെറിയും...

ഫുട്ബോളാണു ഭേദം..
എത്രയൊക്കെ
തട്ടിക്കളിച്ചാലും
ജയിച്ചുനില്‍ക്കുമ്പോള്‍
വാരിയെടുത്ത്
ഉമ്മവക്കാനുള്ള
സാധ്യതയെങ്കിലുമുണ്ട്..
ലോകകപ്പുകാലത്തെങ്കിലും
സ്വന്തമായി
പേരുമുണ്ടാവുമല്ലോ...

കളികള്‍ക്കൊടുവില്‍
കറിവേപ്പിലയാകുമെങ്കിലും...

23 comments:

  1. ജബുലാനികളുടെ കാലത്ത് കുത്തിക്കുറിച്ചത്.....

    രണ്ടും 'ജബുലാനി'യുമായി ബന്ധപ്പെട്ടതായതുകൊണ്ട് ഒന്നിച്ചുതന്നെ പോസ്റ്റുന്നു.

    ReplyDelete
  2. ഇതൊരു വെറും പന്ത് മാത്രമല്ലല്ലോ.........
    നന്നായിട്ടുണ്ട്.

    ReplyDelete
  3. ഇതൊരു വെറും പന്തല്ലല്ലോ..........

    ReplyDelete
  4. ബോളുകള്‍ പലവിധ മുലകില്‍ സുലഭം
    കാല്‍ പന്തതതുകളില്‍ ചന്നാഗിദെ!!!

    ReplyDelete
  5. പന്തുകൊണ്ടു പലതരം ജീവിതമുണ്ടാക്കി തട്ടിക്കളിക്കയാണല്ലേ മൈലാഞ്ചിക്കുട്ടി, താലിക്കുരുത്തോല, പീലിക്കുരുത്തോല, താഴ്വരത്തെങ്ങിലെ പൊന്നോല വെട്ടി പൂപ്പന്തുണ്ടാക്കിയിരുന്ന കാലമൊക്കെ പോയി അല്ലേ? നന്നായി, നല്ല ധ്വനികളുള്ള കവിത.

    ReplyDelete
  6. യാവദു ബാളു സിഗിത്തു? അദരല്ലി യോജനെ മാട ബേഡി... ലൈഫല്ലി നാവു ചെന്നഗി ആട്ട ആഡു ബേക്കു. അഷ്ടെ.

    പണ്ട് ബാംഗ്ലൂരില്‍ വച്ചു പഠിച്ച കന്നഡ വച്ചു കാച്ചുവാ... കിടക്കട്ടെ. തെറ്റാണെങ്കില്‍ സഹിച്ചോ, അല്ല ക്ഷമിച്ചോളൂ!

    ReplyDelete
  7. ആ ജബുലാനി പന്തിന്റെ വിളയാട്ടം ബ്രസീലിന്റെ ഒരു കളിയിൽ കണ്ടതല്ലേ..
    എന്തൊരു കൊതിപ്പിക്കുന്ന ഗോളായിരുന്നുവത്..
    വാസിം $ വാഖാർ ന്റെ റിവേർസ്സിങ്ങ് ബോൾ മാതിരി..

    ReplyDelete
  8. ഇതൊരു വല്ലാത്ത പന്തുകളിയായിപ്പോയല്ലോ ന്റെ മൈലാഞ്ചീ..

    "ന്‍യാവദു ബാളു സിഗിത്തു? അദരല്ലി യോജനെ മാട ബേഡി... ലൈഫല്ലി നാവു ചെന്നഗി ആട്ട ആഡു ബേക്കു. അഷ്ടെ."
    ങാ.ഹാ..എനിക്കും കുറച്ച് കന്നടയൊക്കെയറിയാം. ദൈവമേ! ആ JK ഇനി കന്നടയില്‍ മൈലാഞ്ചിയെ വല്ല ചീത്തയും പറഞ്ഞതാണോ? (ഏയ്! പേരുമാറ്റി ഡീസന്റായ സ്ഥിതിക്ക് കുഴപ്പമില്ലായിരിക്കും) ആണെങ്കില്‍ എന്നോട് ക്ഷമിക്കൂ. ഞാനുദ്ദേശിച്ചത് നന്നായിട്ടുണ്ടെന്നാണ്‌ കേട്ടോ. :)

    ReplyDelete
  9. കയ്യുകൊണ്ടും കാലുകൊണ്ടും തട്ടിക്കളിച്ചും താളപിടിച്ചും മാറോടടുക്കിയും മുത്തം കൊടുത്തും പിന്നെ കയ്യുകൊണ്ടും കാലുകൊണ്ടും മനസ്സുകൊണ്ടും കുത്തുവാക്കുകള്‍ കൊണ്ടും തട്ടിത്തെറിപ്പിച്ച് കളത്തിന്നു പുറത്താക്കുവാന്‍ വിധിക്കപ്പെട്ട പന്തുകള്‍ .congrats...

    ReplyDelete
  10. എച്മുക്കുട്ടീ.. ഇത് വെറും പന്തല്ലതന്നെ.. നന്ദി

    പാവം ഞാനേ.. ശരിയാണ്.. പലതരം ബോളുകള്‍....
    നന്ദി

    ശ്രീനാഥന്‍.. വെറും പന്തായിപ്പോകാതിരിക്കാനുള്ള ശ്രമത്തിലാണ്.. നന്ദി


    ജേക്കേ... ശ്ശൊ ഇവിടെ എല്ലാരും കന്നടക്കാരാണോ? എനിവേ... ധന്യവാദഗളു... ലൈഫേ ഒന്ദു ആട്ട.. ഏനു മാഡോണാ?

    ഹരിതം.. താങ്ക്സ്

    ഹരീഷ്.. നന്ദി

    വായാടീ... സന്തോഷംട്ടോ... ജേക്കേ ഡീസന്റായിപ്പോയി... ഏതു ബോളുകിട്ടുന്നു എന്‍ നോക്കണ്ട, ലൈഫില്‍ നന്നായി കളിച്ചാല്‍ മതി എന്നാ പറഞ്ഞത്... ഒന്ന് രണ്ടു വരി കന്നട പഠിച്ചില്ലേ? ജേക്കേക്ക് ദക്ഷിണ വച്ചേക്കൂട്ടോ.. ആ ലാസ്റ്റത്തെ അഷ്ടെ ണ്ടല്ലോ അത് നമ്മടെ അത്രതന്നെ ആണ്.. ഇനി പ്രയോഗിച്ചു തുടങ്ങിക്കോളൂ..

    ജിഷാ‍ദ്... താങ്ക്സ്

    അബ്ദുള്‍ഖാദര്‍... വളരെ വളരെ നന്ദി സന്തോഷം...ഒരു പന്തും പുറത്താക്കപ്പെടതിരിക്കട്ടെ

    ReplyDelete
  11. മാഡോണാ?
    അല്ലേ എന്തിനാ ഈ മഡോണ? അവരു പാട്ടൊക്കെ പാടി നടന്നോട്ടെ.

    ReplyDelete
  12. കൊള്ളാലോ ഈ പന്ത് കളി

    ReplyDelete
  13. ചിന്തകള്‍ കൊള്ളാമല്ലോ ചേച്ചീ...

    ReplyDelete
  14. മൈലു അവരെ,
    നിങളുടെ ജബുലാനിയില്‍ നിന്ന് പ്രേരണ കൊണ്ട് ഞാന്‍ രണ്ടു വരി കുറിച്ചിട്ടുണ്ട് നോക്കിയാലും!!!!

    ReplyDelete
  15. ഫുട്ബോളാണു ഭേദം..
    എത്രയൊക്കെ
    തട്ടിക്കളിച്ചാലും
    ജയിച്ചുനില്‍ക്കുമ്പോള്‍
    വാരിയെടുത്ത്
    ഉമ്മവക്കാനുള്ള
    സാധ്യതയെങ്കിലുമുണ്ട്..

    എന്തോന്ന് ഭേദം. കുറെ നേരം തട്ടികളിച്ചു അവസാനം ഉമ്മവെച്ചിട്ടു വല്യ കാര്യമായി.

    അടിപൊളി... അഭിവാദ്യങ്ങള്‍....

    ReplyDelete
  16. വഷളാ....മോനേ ജേക്കേ... ആ മഡോണാ അഥവാ മാഡോണാ അവിടെ നാട്ടിലെ പ്രയോഗമാണ്.. ഏനു മാഡോണാ എന്ന് വച്ചാൽ എന്തു ചെയ്യാൻ എന്ന്... ബാംഗ്ലൂരിൽ എന്തു പറയും എന്ന് അറിയില്ല.. കർണാടക വിശേഷങ്ങളീലെ പുതിയ പോസ്റ്റിൽ ഞാൻ പറഞ്ഞിട്ടുണ്ട്, ഞാൻ പറയുന്നത് ഹവ്യക കന്നടയാ ന്ന്.. അതിന്റെ പ്രശ്നാണ്.
    പിന്നെ, മഡോണ.. അവര് പാടട്ടെ, ഇനീം ഇനീം പാടട്ടെ..

    ശ്രീ... ചിന്തിച്ചു പോകുന്നതല്ലേ... നന്ദി

    പാവം ഞാനേ.. ചുമ്മാ എനിക്കിട്ടു താങ്ങല്ലേ.. എന്തായാലും പോസ്റ്റ് കണ്ടു.. കൊള്ളാം.. നന്ദിയും സന്തോഷവും...

    ഫിലിം പൂക്കളേ..
    എന്തോന്ന് ഭേദം. കുറെ നേരം തട്ടികളിച്ചു അവസാനം ഉമ്മവെച്ചിട്ടു വല്യ കാര്യമായി.
    ശരിയാണ്.. അതു തിരിച്ചറിയുന്നുണ്ടല്ലോ... നമുക്കൊക്കെ ആശ്വസിക്കാൻ ചില വഴികൾ വേണല്ലോ.. അതു കൊണ്ടാണ് ഏതു നെഗറ്റീവിലും പോസിറ്റീവിനെ തിരയാൻ പ്രേരിപ്പിക്കുന്നേ...
    നന്ദി..

    ReplyDelete
  17. ഹായ് ... കൊള്ളാലോ ഉരുണ്ടുകൂടിയ ഈ ഭാവന !!

    ReplyDelete
  18. മൈലാഞ്ചി..വെറുതെ ഈ വഴി പോയപ്പോള്‍ കയറിയതാണ്‌. സുഖല്ലേ?

    ReplyDelete
  19. ..
    പന്തുകള്‍ക്കൊരു കുഴപ്പമുണ്ട്
    കാറ്റില്‍ നിറയുന്ന
    കൊഴുപ്പുണ്ട്
    അതിന്റെ ഹുങ്കുണ്ട്

    ശ്വാസമാണ് പ്രധാനം
    ഒരെസ്കോബാറും

    കവുങ്ങ് തകര്‍ന്ന്
    ഇങ്ങ് വടക്കും

    പണ്ട് ക്വലാലംപൂരിലും

    പന്തിലെ കാറ്റ്
    പോയത്

    ഒരു പെലെയും
    മറഡോണയും
    വിഴുപ്പലക്കിയോ
    തിരിച്ചെടുക്കാനാവില്ല

    ബാറില്‍ തട്ടി
    ഗോള്‍വരയ്ക്കുള്ളിലെങ്കിലും,

    അതിനപ്പുറം
    സൂയിസൈഡ് പോയിന്റ്
    എന്നറിഞ്ഞപ്പോഴേക്കും
    വൈകിയവര്‍

    അവരെ സ്മരിക്കാം
    വൈകിയെങ്കിലും..
    ..

    ReplyDelete
  20. കഴിഞ്ഞ കുറെ ദിവസങ്ങള്‍ തിരക്കിലായിരുന്നു.
    അങ്കം കഴിഞ്ഞു (ലോക കപ്പ്) ആണ് ഞാനിവിടെ എത്തിയത്. കണ്ടതോ ഒഴിഞ്ഞ അങ്കതട്ടും
    സാരമില്ല. വന്നു ഈ പന്ത് കളി കണ്ടു പോകുന്നു.

    ReplyDelete

കൂട്ടുകാര്‍