മാനത്തതാ കുഞ്ഞേ
അമ്പിളിമാമന്‍...
ഭൂമിയെ ചുറ്റുകയാണു ധര്‍മം..
വേലിയേറ്റങ്ങളുടെയും
ഇറക്കങ്ങളുടെയും
ഭാരം
ഏറ്റെടുക്കണം...
ഇനിയുമടുക്കാനോ
പിണങ്ങിയകലാനോ
കഴിയാതെ
എന്നും ചുറ്റിക്കൊണ്ടേയിരിക്കണം...
ഏതു കറുത്തവാവു കഴിഞ്ഞാലും
മെല്ലെ മെല്ലെ പുഞ്ചിരിച്ച്
പൂര്‍ണചന്ദ്രനാവണം...
മറ്റൊരാളുടെ
സൌജന്യത്തില്‍ വേണം
ഒന്നു പ്രകാശിക്കാന്‍ പോലും...
എങ്കിലും കുഞ്ഞേ,
അമ്പിളിയമ്മാമന്‍
എത്ര ഭാഗ്യവാന്‍ !
ഒരൊറ്റ ഭൂമിയെ മാത്രം
ചുറ്റിക്കൊണ്ടിരുന്നാല്‍ മതിയല്ലോ...
അമ്പിളിമാമന്‍...
ഭൂമിയെ ചുറ്റുകയാണു ധര്‍മം..
വേലിയേറ്റങ്ങളുടെയും
ഇറക്കങ്ങളുടെയും
ഭാരം
ഏറ്റെടുക്കണം...
ഇനിയുമടുക്കാനോ
പിണങ്ങിയകലാനോ
കഴിയാതെ
എന്നും ചുറ്റിക്കൊണ്ടേയിരിക്കണം...
ഏതു കറുത്തവാവു കഴിഞ്ഞാലും
മെല്ലെ മെല്ലെ പുഞ്ചിരിച്ച്
പൂര്‍ണചന്ദ്രനാവണം...
മറ്റൊരാളുടെ
സൌജന്യത്തില്‍ വേണം
ഒന്നു പ്രകാശിക്കാന്‍ പോലും...
എങ്കിലും കുഞ്ഞേ,
അമ്പിളിയമ്മാമന്‍
എത്ര ഭാഗ്യവാന്‍ !
ഒരൊറ്റ ഭൂമിയെ മാത്രം
ചുറ്റിക്കൊണ്ടിരുന്നാല്‍ മതിയല്ലോ...

