മൈലാഞ്ചി

ജാലകം

Monday 13 February, 2012

മറന്നുവച്ച രുചികള്‍

പണ്ട് ഞാനുണ്ടാക്കുന്ന കാപ്പി
എത്ര ശ്രദ്ധിച്ചാലും
അധികമാധുര്യത്താല്‍
മറ്റുള്ളവരെ ചെടിപ്പിച്ചുകൊണ്ടിരുന്നു..

അമ്മക്ക് മധുരം വേണമെന്നേയില്ല,
ഉണ്ടെങ്കിലും കുഴപ്പവുമില്ല
മറ്റുള്ളവരുടെ പാകം കൃത്യമായിരുന്നു
അമ്മയുടെ പാചകത്തില്‍..

അമ്മമ്മക്ക് പാലു കുറഞ്ഞ ചായ..
അച്ഛന് മല്ലിക്കുത്തെടുക്കാത്ത സാമ്പാര്‍..
കൂട്ടന് തേങ്ങാപ്പാലൊഴിച്ച ഓലന്‍ ..
അമ്മക്ക്...?

സ്വന്തം രുചികളുടെ പാകം
മനപ്പൂര്‍വം മറന്നുവച്ചതിനാലാവണം
അമ്മക്ക് രുചിഭേദങ്ങളില്‍
നഷ്ടബോധമില്ലാത്തത്..








19 comments:

  1. സ്വന്തം രുചികള്‍ മറന്നുപോയ എല്ലാ അമ്മമാര്‍ക്കും

    ReplyDelete
  2. എന്‍റെ ഇന്നും ഇന്നലെയും നാളെയുമൊക്കെ അമ്മയിലൂടെയുള്ളതാണ്..... അങ്ങനെ ഒരു ചര്‍ച്ചയില്‍ അമ്മമാരുടെ പാചകത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ എന്‍റെ ഒരു ഫെമിനിസ്റ്റ്‌ കൂട്ടുകാരി പറയുകയുണ്ടായി അമ്മയുടെ പാചകം പോലും നിങ്ങളുടെ പുരുഷത്വ മനസ്സിന്‍റെ സ്ത്രീ വിരുദ്ധ കോണില്‍ നിന്ന് വന്നതാണെന്ന്....... മൈലാഞ്ചിയുടെ ഈ കവിത അമ്മയുടെ നഷ്ടബോധത്തില്‍ നിന്നല്ല മറിച്ച് സ്നേഹമുള്ള ഒരു മനസ്സില്‍ നിന്നാണെന്ന് ഞാന്‍ വിശ്വസിക്കുന്നു

    ReplyDelete
  3. ശരിയാണ്, ഒരിയ്ക്കലും ഓർമ്മിയ്ക്കാതിരുന്ന ഒരു കാര്യം.......എല്ലാം സമ്മതമെന്ന, രുചികരമെന്ന ആ തലയാട്ടലിൽ എന്തെല്ലാം മറന്നു വെച്ചിട്ടുണ്ടാവും......

    ReplyDelete
  4. നല്ല വരികള്‍
    കാരുണ്യം ദൈവത്തിന്റെയും സഹനം അമ്മയുടെയും പര്യായമാണല്ലോ..

    ReplyDelete
  5. ഒരുപാടിഷ്ടായി ..ആശംസകള്‍

    ReplyDelete
  6. അമ്മയെ ഇത്രയും മനോഹരമായി വരച്ചു കാട്ടിയതിന് അഭിനന്ദനങ്ങള്‍

    ReplyDelete
  7. തനിക്കായി ഒരിഷ്ടവും ഉണ്ടാവില്ല അമ്മമാര്‍ക്ക്... അല്ലെങ്കില്‍ എല്ലാവരുടെയും ഇഷ്ടങ്ങള്‍ തന്റെയും ഇഷ്ടമായി മാറുന്നു...
    അമ്മസ്നേഹം ഓര്‍മിപ്പിക്കുന്ന കവിത, ഒരുപാടിഷ്ടായി ...

    ReplyDelete
  8. സ്വന്തം രുചികളുടെ പാകം
    മനപ്പൂര്‍വം മറന്നുവച്ചതിനാലാവണം
    അമ്മക്ക് രുചിഭേദങ്ങളില്‍
    നഷ്ടബോധമില്ലാത്തത്..

    ചുരുങ്ങിയ വാക്കുകളില്‍ പറയാതെ പറയുന്ന കാര്യങ്ങള്‍... പറഞ്ഞതിനേക്കാള്‍ ഏറെ...

    ReplyDelete
  9. കവിത നന്നായിരിക്കുന്നു........

    ReplyDelete
  10. എല്ലായിടത്തും അമ്മമാര്‍ ഇങ്ങനെയൊക്കെ തന്നെ ആണല്ലേ?

    കവിത നന്നായി, ചേച്ചീ.

    ReplyDelete
  11. അമ്മ മഴാകാറിനു കണ്‍ നിറഞ്ഞു, ആ കണ്ണിരില്‍ ഞാന്‍ അലിഞ്ഞു..........

    കവിത ഒരുപാട് ഇഷ്ട്ടമായി .......

    ReplyDelete
  12. മറന്നു വെച്ച ഈ രുചി ഭേദങ്ങള്‍ ഇഷ്ടായി ട്ടോ .. ആശംസകള്‍

    ReplyDelete
  13. കവിത നന്നായി, ചേച്ചീ.

    ReplyDelete
  14. ചേച്ചി പാപ്പൂന്റെ ബ്ലോഗിൽ updates ഒന്നും ഇല്ലല്ലോ.. എന്തേ?

    ReplyDelete
  15. എല്ലാര്‍ക്കും നന്ദി ട്ടോ...

    പിന്നെ കണ്ണാ... പാപ്പൂന്റെ ബ്ലോഗ് ചുമ്മാ കിടക്കുന്നത് അവള്‍ ബെയ്സിക്കലി അല്പം മടിച്ചിയായോണ്ട്.. ഇപ്പോ വേണെങ്കില്‍ പത്താംക്ലാസിന്റെ തിരക്കാന്ന് പറയുമായിരിക്കും...!!!

    ReplyDelete
    Replies
    1. ഓഹ് പത്തിലായോ ആള്... വർഷങ്ങൾ എത്ര പെട്ടെന്നാ പോകുന്നത്..

      Delete
  16. സ്വന്തം രുചികളുടെ പാകം
    മനപ്പൂര്‍വം മറന്നുവച്ചതിനാലാവണം
    അമ്മക്ക് രുചിഭേദങ്ങളില്‍
    നഷ്ടബോധമില്ലാത്തത്..


    അത് വല്ലാതിഷ്ടമായി

    ReplyDelete

കൂട്ടുകാര്‍