പണ്ട് ഞാനുണ്ടാക്കുന്ന കാപ്പി
എത്ര ശ്രദ്ധിച്ചാലും
അധികമാധുര്യത്താല്‍
മറ്റുള്ളവരെ ചെടിപ്പിച്ചുകൊണ്ടിരുന്നു..
അമ്മക്ക് മധുരം വേണമെന്നേയില്ല,
ഉണ്ടെങ്കിലും കുഴപ്പവുമില്ല
മറ്റുള്ളവരുടെ പാകം കൃത്യമായിരുന്നു
അമ്മയുടെ പാചകത്തില്‍..
അമ്മമ്മക്ക് പാലു കുറഞ്ഞ ചായ..
അച്ഛന് മല്ലിക്കുത്തെടുക്കാത്ത സാമ്പാര്‍..
കൂട്ടന് തേങ്ങാപ്പാലൊഴിച്ച ഓലന്‍ ..
അമ്മക്ക്...?
സ്വന്തം രുചികളുടെ പാകം
മനപ്പൂര്‍വം മറന്നുവച്ചതിനാലാവണം
അമ്മക്ക് രുചിഭേദങ്ങളില്‍
നഷ്ടബോധമില്ലാത്തത്..
എത്ര ശ്രദ്ധിച്ചാലും
അധികമാധുര്യത്താല്‍
മറ്റുള്ളവരെ ചെടിപ്പിച്ചുകൊണ്ടിരുന്നു..
അമ്മക്ക് മധുരം വേണമെന്നേയില്ല,
ഉണ്ടെങ്കിലും കുഴപ്പവുമില്ല
മറ്റുള്ളവരുടെ പാകം കൃത്യമായിരുന്നു
അമ്മയുടെ പാചകത്തില്‍..
അമ്മമ്മക്ക് പാലു കുറഞ്ഞ ചായ..
അച്ഛന് മല്ലിക്കുത്തെടുക്കാത്ത സാമ്പാര്‍..
കൂട്ടന് തേങ്ങാപ്പാലൊഴിച്ച ഓലന്‍ ..
അമ്മക്ക്...?
സ്വന്തം രുചികളുടെ പാകം
മനപ്പൂര്‍വം മറന്നുവച്ചതിനാലാവണം
അമ്മക്ക് രുചിഭേദങ്ങളില്‍
നഷ്ടബോധമില്ലാത്തത്..
സ്വന്തം രുചികള്‍ മറന്നുപോയ എല്ലാ അമ്മമാര്‍ക്കും
ReplyDeleteഎന്‍റെ ഇന്നും ഇന്നലെയും നാളെയുമൊക്കെ അമ്മയിലൂടെയുള്ളതാണ്..... അങ്ങനെ ഒരു ചര്‍ച്ചയില്‍ അമ്മമാരുടെ പാചകത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ എന്‍റെ ഒരു ഫെമിനിസ്റ്റ് കൂട്ടുകാരി പറയുകയുണ്ടായി അമ്മയുടെ പാചകം പോലും നിങ്ങളുടെ പുരുഷത്വ മനസ്സിന്‍റെ സ്ത്രീ വിരുദ്ധ കോണില്‍ നിന്ന് വന്നതാണെന്ന്....... മൈലാഞ്ചിയുടെ ഈ കവിത അമ്മയുടെ നഷ്ടബോധത്തില്‍ നിന്നല്ല മറിച്ച് സ്നേഹമുള്ള ഒരു മനസ്സില്‍ നിന്നാണെന്ന് ഞാന്‍ വിശ്വസിക്കുന്നു
ReplyDeleteശരിയാണ്, ഒരിയ്ക്കലും ഓർമ്മിയ്ക്കാതിരുന്ന ഒരു കാര്യം.......എല്ലാം സമ്മതമെന്ന, രുചികരമെന്ന ആ തലയാട്ടലിൽ എന്തെല്ലാം മറന്നു വെച്ചിട്ടുണ്ടാവും......
ReplyDeleteനല്ല വരികള്‍
ReplyDeleteകാരുണ്യം ദൈവത്തിന്റെയും സഹനം അമ്മയുടെയും പര്യായമാണല്ലോ..
ഒരുപാടിഷ്ടായി ..ആശംസകള്‍
ReplyDeleteഅമ്മയെ ഇത്രയും മനോഹരമായി വരച്ചു കാട്ടിയതിന് അഭിനന്ദനങ്ങള്‍
ReplyDeleteതനിക്കായി ഒരിഷ്ടവും ഉണ്ടാവില്ല അമ്മമാര്‍ക്ക്... അല്ലെങ്കില്‍ എല്ലാവരുടെയും ഇഷ്ടങ്ങള്‍ തന്റെയും ഇഷ്ടമായി മാറുന്നു...
ReplyDeleteഅമ്മസ്നേഹം ഓര്‍മിപ്പിക്കുന്ന കവിത, ഒരുപാടിഷ്ടായി ...
സ്വന്തം രുചികളുടെ പാകം
ReplyDeleteമനപ്പൂര്‍വം മറന്നുവച്ചതിനാലാവണം
അമ്മക്ക് രുചിഭേദങ്ങളില്‍
നഷ്ടബോധമില്ലാത്തത്..
ചുരുങ്ങിയ വാക്കുകളില്‍ പറയാതെ പറയുന്ന കാര്യങ്ങള്‍... പറഞ്ഞതിനേക്കാള്‍ ഏറെ...
കവിത നന്നായിരിക്കുന്നു........
ReplyDeleteഎല്ലായിടത്തും അമ്മമാര്‍ ഇങ്ങനെയൊക്കെ തന്നെ ആണല്ലേ?
ReplyDeleteകവിത നന്നായി, ചേച്ചീ.
അമ്മ മഴാകാറിനു കണ്‍ നിറഞ്ഞു, ആ കണ്ണിരില്‍ ഞാന്‍ അലിഞ്ഞു..........
ReplyDeleteകവിത ഒരുപാട് ഇഷ്ട്ടമായി .......
മറന്നു വെച്ച ഈ രുചി ഭേദങ്ങള്‍ ഇഷ്ടായി ട്ടോ .. ആശംസകള്‍
ReplyDeleteകൊളളാം...
ReplyDeleteകവിത നന്നായി, ചേച്ചീ.
ReplyDeleteചേച്ചി പാപ്പൂന്റെ ബ്ലോഗിൽ updates ഒന്നും ഇല്ലല്ലോ.. എന്തേ?
ReplyDeleteഎല്ലാര്‍ക്കും നന്ദി ട്ടോ...
ReplyDeleteപിന്നെ കണ്ണാ... പാപ്പൂന്റെ ബ്ലോഗ് ചുമ്മാ കിടക്കുന്നത് അവള്‍ ബെയ്സിക്കലി അല്പം മടിച്ചിയായോണ്ട്.. ഇപ്പോ വേണെങ്കില്‍ പത്താംക്ലാസിന്റെ തിരക്കാന്ന് പറയുമായിരിക്കും...!!!
ഓഹ് പത്തിലായോ ആള്... വർഷങ്ങൾ എത്ര പെട്ടെന്നാ പോകുന്നത്..
Deleteസ്വന്തം രുചികളുടെ പാകം
ReplyDeleteമനപ്പൂര്‍വം മറന്നുവച്ചതിനാലാവണം
അമ്മക്ക് രുചിഭേദങ്ങളില്‍
നഷ്ടബോധമില്ലാത്തത്..
അത് വല്ലാതിഷ്ടമായി
Amma hide sneham ...
ReplyDelete