മൈലാഞ്ചി

ജാലകം

Friday, 4 March 2011

ചൂണ്ട

എന്റെ പെണ്ണേ നോക്കൂ
നമ്മളൊന്നിച്ചുള്ള ഫോട്ടോസ്,
എത്ര മനോഹരമായിരിക്കുന്നു അല്ലേ?

ഉദയസൂര്യന്റെ തുടിപ്പും തിളക്കവും
നിന്റെ കണ്ണിലും കവിളിലും തെളിഞ്ഞുകാണാം.
നിന്റെ പ്രണയം മുഴുവന്‍
പുഞ്ചിരിയിലൊതുക്കി
എനിക്കു നല്‍കുന്നതു കാണാം.
ചുംബനത്തിന്റെ ലഹരിയില്‍
സ്വയം മറന്നു നീ അലിയുന്നതു കാണാം

നീയും ഞാനുമൊത്തുള്ള സുന്ദരനിമിഷങ്ങള്‍
എന്റെ മൊബൈലിന്റെ ഗാലറിയില്‍
ഭദ്രമായിരിക്കും
വിലമതിക്കാനാവാത്ത സ്വത്തല്ലേ പെണ്ണേ ഇതെല്ലാം?

രാത്രിയുടെ ഏകാന്തയാമങ്ങളില്‍
നീ കൂടെയുണ്ടെന്ന തോന്നലിന്,
നീണ്ടയാത്രയിലെ വിരസതയില്‍
ആശ്വാസത്തിന്,
എന്നുമെന്നും  നീ എന്റെയാണെന്ന തോന്നലിന്

ചിലപ്പോഴെങ്കിലും
കൂട്ടുകാര്‍ക്കുമുമ്പില്‍ ഞെളിയുന്നതിന്,

ഒരുപക്ഷേ,
തിരിച്ചറിവിന്റെ ആഴത്തില്‍
ഞെട്ടിയുണര്‍ന്ന്
നീ വഴിമാറി അകന്നുപോയാല്‍
തിരികെ വിളിക്കാനുള്ള ചൂണ്ടക്കൊളുത്തിന്.......

28 comments:

  1. ഫോട്ടോസ്
    നീയും ഞാനുമൊത്തുള്ള സുന്ദരനിമിഷങ്ങള്‍
    എന്റെ മൊബൈലിന്റെ ഗാലറിയില്‍
    ഭദ്രമായിരിക്കും
    ട്രാപ്പ് എന്ന പേര്‌ ചൂണ്ട എന്നതിനേക്കളും നല്ലതായിരുന്നു.
    കൂടുതൽ കൂടുതൽ പേർ ഇത് വായിക്കട്ടെ..

    ReplyDelete
  2. ചൂണ്ട തന്നെ...

    ReplyDelete
  3. ഈ ചൂണ്ടകളുടെ അറ്റങ്ങളിലെല്ലാം കാണും കവിതയിലെ ആദ്യമനോഹരവരികള്‍ പോലെ ചിലതെല്ലാം..കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  4. മനോഹരമായ കവിത.
    അനുയോജ്യമായ ശീര്‍ഷകം.

    ReplyDelete
  5. ഹാ!!
    കെട്ടിപ്പിടിച്ചൊരുമ്മ തരാന്‍ തോന്നുന്നു...
    ശീര്‍ഷകം അനുയോജ്യം
    നല്ല വരികള്‍..
    അഭിനന്ദനങ്ങള്‍..

    ReplyDelete
  6. ippol manasileyille, koodeyirunnu photo eduthal pinne paniyakumennu.
    kavitha nannayirikkunnu.

    ReplyDelete
  7. അതിക്കെ ഫോട്ടോ തകൊള്ളതിക്കെ ഒപ്പ ബേദന്ത ഹേളുവതു ..ഗൊത്താ‍യിത്താ‍

    ReplyDelete
  8. എനിക്കും ഇഷ്ടപ്പെട്ടു...... :)

    ReplyDelete
  9. നല്ല വരികൾ, നിത്യഹരിതമായിരിക്കട്ടേ ഫോട്ടോ, ശക്തമായ അവസാനവരികൾ ചൂണ്ടയായി ചെന്ന് ‘മഞ്ഞ നിറം വാർന്ന് രൂപം മറഞ്ഞതാം നമ്മുടെ ഫോട്ടോ’ എന്ന വിനയചന്ദ്ര വരികളിൽ കൊളുത്താതെയിരിക്കട്ടേ!

    ReplyDelete
  10. Very good poem.very good presentation.
    and the title is excellent.
    regards,

    ReplyDelete
  11. not satisfied..ആശയത്തിന്റെ ശക്തി വരികളില്‍ എത്തുന്നില്ലാ...ഈ കവിതയുടെ ചൂണ്ടയില്‍ ഞാന്‍ കുരുങ്ങിയില്ലാല്ലോ...

    കുറേക്കൂടി നല്ലതു ചെയ്യാന്‍ പറ്റില്ലേ ...
    but not bad...

    ReplyDelete
  12. നിങ്ങളുടെ സ്വകാര്യതയിലേക്ക് ഞങ്ങളുടെ കടന്നുകയറ്റം..... നിങ്ങള്‍ അനുവാദം തന്നിട്ടാ കേട്ടോ...
    എന്തായാലും കൊള്ളാം. തുടരുക

    ReplyDelete
  13. ഒന്ന്
    പൊട്ടിച്ചിരിച്ചതിന്‍-
    ശേഷം
    പൊട്ടിക്കരയാന്‍
    വെമ്പല്‍ കൂട്ടി-
    യെന്മനസ്സ്..

    ReplyDelete
  14. ഈ ചൂണ്ടയില്‍ വീണു പിടയുന്ന കുഞ്ഞുമത്സ്യങ്ങളെയോര്‍ത്തു പോയി!

    ReplyDelete
  15. vindum vayichappol...last line 'chunda koluthinu' ennathinu pakaram...'koluthinu' ennu matram ayal rasam akum ennu oru abhiprayam..)

    ReplyDelete
  16. Kalika prasakthamaya varikal.... Penkuttikal karuthiyirikkuka. Manoharamaya rachana

    ReplyDelete
  17. ഈ കവിതയുടെ ചൂണ്ടയില്‍ ഞാന്‍ കുരുങ്ങിയല്ലോ സുഹൃത്തേ..
    നല്ല കവിത, ഇഷ്ടമായി.

    ReplyDelete
  18. read comment from pratheesh..
    .അവന്‍ ഇതിലെ കവിത കണ്ടെത്തി ...

    ReplyDelete
  19. "വിഷകുംഭം പയോമുഖം" ചാണക്യന്‍ എഴുതിയ ഒരു ശ്ലോകത്തിന്റെ നാലാം പാദം http://bp2.blogger.com/_y9o_VqMiQj4/SIGkmraZ0xI/AAAAAAAAAS0/kRHnvCWL19A/s1600-h/ch2-2.gif

    കുടം നിറയെ വിഷം പക്ഷെ മുകളില്‍ കാണാന്‍ പാകത്തിനു പാല്‍ നിറച്ചിരിക്കുന്നു

    ReplyDelete
  20. ചില കൈത്താങ്ങുകള്‍ അങ്ങിനെ കൊളുത്തു പോലെ.
    ജീവിതത്തിലേക്ക് അമര്‍ത്തിപ്പിടിക്കുന്ന ചൂണ്ടകള്‍...

    ReplyDelete
  21. (എന്റെ പെണ്ണേ നോക്കൂ
    നമ്മളൊന്നിച്ചുള്ള ചിത്രങ്ങള്‍)
    എന്ന് ആയിരുന്നു എങ്കില്‍ കുറച്ചു കൂടി ..........

    ReplyDelete
  22. ആ തിരിച്ചു വിളിയ്ക്കാണല്ലോ!

    നന്നായി, അഭിനന്ദനങ്ങൾ.

    ReplyDelete
  23. അങ്ങനെ ആണോ? എങ്കില്‍ പിന്നെ ഞാനില്ല ഫോട്ടോ എടുക്കാന്‍. അല്ല പിന്നെ.

    ReplyDelete
  24. "തിരിച്ചറിവിന്റെ ആഴത്തില്‍
    ഞെട്ടിയുണര്‍ന്ന്
    നീ വഴിമാറി അകന്നുപോയാല്‍
    തിരികെ വിളിക്കാനുള്ള ചൂണ്ടക്കൊളുത്തിന്...."

    കൊള്ളാം..നന്നായിട്ടുണ്ട്

    ReplyDelete
  25. തലേക്കെട്ട് കിടിലന്‍

    (ആര്‍ക്കെങ്കിലും ശീര്‍ഷകം കണ്ടു ഉമ്മ തരാന്‍ തോന്നുന്നെങ്കില്‍ ദേ ഇങ്ങോട്ട് തന്നോളൂ. കണ്ണൂരാന്‍ റെഡിയാ.)

    ReplyDelete
  26. ethum mattoru choondayalle ennu thonipokunnu

    ReplyDelete

കൂട്ടുകാര്‍