മൈലാഞ്ചി

ജാലകം

Monday 14 June, 2010

വേനലറുതി

അമ്മാത്തെ കുളം
കൊടും വേനലില്‍
വറ്റിവരളാറൊന്നുമില്ല..
കുളമെന്ന പേരുള്ളതുകൊണ്ടാവും
ചേറുനിറച്ചിട്ടെങ്കിലും
അല്പം വെള്ളം
ബാക്കി നിര്‍ത്തുന്നത്..

എത്ര വേനല്‍മഴപെയ്തിറങ്ങിയിട്ടും
വരള്‍ച്ച മാറാതെ അങ്ങനെ...

കാലവര്‍ഷം തന്നെ വരണം
എല്ലാ ഉറവകളും പൊട്ടി
നിറഞ്ഞൊഴുകാന്‍.....

7 comments:

  1. സുല്‍ഫീ..പ്രണയഗംഗയിലെ പരാതി കണ്ടു.. വേനലായിരുന്നില്ലേ.. മഴ പെയ്യാന്‍ കാത്തിരിക്കുകയായിരുന്നു.....

    ReplyDelete
  2. http://oritam.blogspot.com/2010/06/blog-post.html

    ReplyDelete
  3. വരണ്ടു കിടന്നിരുന്ന പലതും പുതു മഴയത്ത് തളിര്‍ത്തു വരുമ്പോള്‍ ചുമ്മാ ഒരു ഇത്......നാളെ വീണ്ടും വറ്റി വരളും..... എന്നാലും.....

    ReplyDelete
  4. കാലവര്‍ഷമല്ലേ വരുന്നത്..
    അടുത്ത വേനല്‍ക്കാലം വരെ മനസ്സില്‍ പൊന്നോളങ്ങള്‍ തീര്‍ത്തു അമ്മാത്തെ കുളം നിറഞ്ഞൊഴുകട്ടെ എന്ന് ആശംസിക്കുന്നു..

    ReplyDelete
  5. എന്താണ് ഇതിലെ ആശയം. എനിക്കെന്തോ കത്തിയില്ല

    വേനല്‍മഴ ദുര്‍ബലമല്ലേ. അതോണ്ടായിരിക്കും നിറയാത്തെ
    ;-)

    ReplyDelete
  6. Thats true... waiting for the RAIN to filling the pond. may be its taken few days. wait and see.

    ReplyDelete
  7. അതെ ഒടുവില്‍ കാലവര്‍ഷം വന്നൂലോ.
    ഞാനും കരുതി വേനലില്‍ വറ്റി വരണ്ടുവെന്നു.
    "എത്ര വേനല്‍മഴപെയ്തിറങ്ങിയിട്ടും
    വരള്‍ച്ച മാറാതെ അങ്ങനെ.."
    ഭാഗ്യം ആ നീരുറവയെ കാത്തു സൂക്ഷിച്ചതിന്.
    പിടിച്ചു നില്‍കാന്‍ ഒരു നീരുറവ എങ്കിലും വേണ്ടേ.
    ഇല്ലെങ്കില്‍ കുളമെന്ന നാമം തന്നെ അന്യമാവുകയില്ലേ
    പക്ഷെ കാല വര്ഷം വന്നിട്ടും ഇപ്പോഴും നാമമാത്ര ഉറവയെ വന്നുള്ളൂ കേട്ടോ.
    നന്ദി ഈ വേനല്‍ കുഞ്ഞു വരികള്‍ക്ക്.
    പേമാരിക്കായി (അടുത്ത മഴക്കാലം വേണ്ടി വരുമോ?) കാത്തിരിക്കുന്നു.

    ReplyDelete

കൂട്ടുകാര്‍