മൈലാഞ്ചി

ജാലകം

Thursday, 17 June, 2010

ഒറ്റ സ്നാപ്പില്‍ ഒതുക്കാവതല്ല................

ഈ പാടം 
ഏതുഫോട്ടോയിലും സുന്ദരമാണ്....

മഴക്കാലത്ത് 
ആഴമില്ലെന്നതു മറച്ചുവച്ച് 
കായല്‍ പോലെ ഏരിയല്‍ വ്യൂ...

പിന്നീടെപ്പോഴോ 
'നാച്വറല്‍ ബ്യൂട്ടി' എന്നു പേരിടാന്‍വേണ്ടി 
പച്ചപുതച്ചു 
വൈഡ്ആംഗിള്‍ വ്യൂ..

കൊയ്തുമാറ്റപ്പെടും എന്നറിഞ്ഞിട്ടും
നിറകതിര്‍ പേറി ലോംഗ് വ്യൂ..... 

കുറ്റികള്‍മാത്രം ബാക്കിനിര്‍ത്തി 
നെടുവീര്‍പ്പോടെ മീഡിയം വ്യൂ....

ഈര്‍പ്പമെല്ലാം വറ്റി 
വിണ്ടുകീറിയ ക്ലോസപ്......

13 comments:

 1. എടുക്കുന്ന ഏതു ചിത്രവും മനോഹരമാക്കാന്‍ കഴിവുള്ള ആത്മന്‍ എന്ന പ്രിയസുഹൃത്ത്-കം-പേഴ്സനല്‍ ഫോട്ടോഗ്രാഫര്‍ക്ക്.....

  ReplyDelete
 2. ഈ പാടം
  ഏതുഫോട്ടോയിലും സുന്ദരമാണ്....

  ReplyDelete
 3. നന്നായിട്ടുണ്ട്..
  പാടത്തെ അവസ്ഥ സാങ്കേതിക പദങ്ങള്‍ ഉപയോഗിച്ച് നന്നായി പറഞ്ഞിരിക്കുന്നു.
  ഉള്ളിലെ കവിതയുടെ ഓളങ്ങള്‍ മാത്രം
  വറ്റി പോകാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു..

  ReplyDelete
 4. kollam. adyathe randu varikal avasanam ezuthiyirunnengil kurachu kude punch undayene.

  alla paranjunne ollu...

  nanayittundu.

  ReplyDelete
 5. അതു പാടത്തിന്റെ പ്രത്യേകതയല്ലേ
  :-)

  ReplyDelete
 6. എന്നെകൊണ്ട്‌ കുറേശെ കവിതകള്‍ വായിപ്പിച്ചു തുടങ്ങി അല്ലെ.
  ആര്‍ക്കും മനസിലാവുന്ന വരികളാ. അതാ ഞാനിവിടെ ഇടയ്ക്കിടെ വന്നു നോക്കുന്നത്. അതൊരു പ്രത്യേക കഴിവാണ്. (സുഖിപ്പിച്ചതല്ല, ശരിക്കും)
  നന്നായി. പാടത്തിന്റെ അവസ്ഥാന്തരങ്ങള്‍. ഓരോ ആങ്കിളും അവയുടെ അവസ്ഥയും. അഭിനന്ദനം. ഈ കണ്ടെത്തലിനു.

  ReplyDelete
 7. സുഖിപ്പിക്കല്ലെ...
  --------------------------
  കവിത ഉഗ്രന്‍...

  ReplyDelete
 8. പച്ചയുടുത്ത്‌ പുഞ്ചിരിക്കുന്ന നിറഞ്ഞ നെല്‍വയലുക്ള്‍ ,മനസ്സിലിന്നും ഒരു കുളിര്‍കാറ്റായി വീശിനില്‍ക്കുന്നു..

  ReplyDelete
 9. കുറേക്കാലമായി ഹേനയുടെ കവിതകള്‍ വായിക്കുന്നു. കവിതകളിലെല്ലാം ആത്മാംശം ഫീല്‍ ചെയ്യുന്നുണ്ട്. ഏതൊക്കെയോ തരത്തില്‍. 'ആത്മകഥ'യാണല്ലോ ഏറ്റവും വലിയ 'കഥ'. ഈ കവിതയും വ്യത്യസ്തമായി വായിക്കാന്‍ തോന്നുന്നില്ല.

  കവിത വളരെ നന്നായി. പലമട്ടില്‍ വായിക്കാന്‍ കഴിയും എന്നുള്ളതാണ് ഹേനയുടെ കവിതയുടെ പ്രത്യേകത എന്നു തോന്നുന്നു. അതുകൊണ്ടുതന്നെ പുതിയ കവിതകള്‍ വരുന്നോ വരുന്നോ എന്ന് കാത്തിരിക്കാറും ഉണ്ട്. എങ്കിലും പല കാരണങ്ങള്‍കൊണ്ട് എല്ലാത്തിനും കമന്റ് ചെയ്യാറില്ല എന്നുമാത്രം.

  പിന്നേം പിന്നേം താങ്ക്സ്.
  അടുത്ത കവിതയ്ക്കായി കാത്തിരിക്കുന്നു.

  ReplyDelete
 10. മൈലാഞ്ചി ഈസ് യുവറ് ലാഞ്ചി!!!

  ReplyDelete
 11. "ഈ പാടം
  ഏതുഫോട്ടോയിലും സുന്ദരമാണ്...."
  തീര്‍‌ച്ചയായും. കുത്തിക്കുറിക്കല്‍/കവിത(എനിക്ക് കവിതയായിട്ടാണ്‌ തോന്നിയത്) കൊള്ളാം.

  ReplyDelete
 12. ..
  സംഗീത് ശിവന്‍ അല്ല, പേര് മാറ്റി

  സംഗീതാ ശിവന്‍ :D
  ..

  ReplyDelete

കൂട്ടുകാര്‍