മൈലാഞ്ചി

ജാലകം

Tuesday 4 May, 2010

വാണിഭം

കൈവെള്ളയിലൊതുങ്ങി
ഉയര്‍ന്നപ്പോള്‍
അറിഞ്ഞിരുന്നില്ല
ഒറ്റപ്പെടുത്തി
മടങ്ങുമെന്ന്..
കടിച്ചു കീറപ്പെടുമെന്ന്..
ഒരിക്കലും തിരിച്ചുവരാത്ത വിധം
ആഴത്തിലേക്ക്
തള്ളപ്പെടുമെന്ന്..

ഒടുവില്‍,
വെറും
ചണ്ടിയായി
പുറം തള്ളപ്പെടുമെന്ന്.....

28 comments:

  1. സ്ഥലപ്പേരുകളില്‍ അറിയപ്പെടാന്‍ വിധിക്കപ്പെട്ട നൂറുകണക്കിന് പെണ്‍കുട്ടികള്‍ക്ക്...

    ReplyDelete
  2. കൊള്ളാം .....

    ആശംസകള്‍

    ReplyDelete
  3. അത് നല്ലതല്ലേ ...?

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ചണ്ടിയാവരുത് പെങ്ങളെ...
    തിരിച്ചു വീണ്ടും വന്നു
    തിരിച്ചു കടിച്ചു കീറണം
    ആ കറുത്ത കീചകന്മാരെ....

    ഇഷ്ടപ്പെട്ടു ...പക്ഷെ ഈ പരാജയം എന്നെ പേടിപ്പിക്കുന്നു...

    ReplyDelete
  6. ഇനിയെങ്കിലും ഒരു പെണ്‍കുട്ടിയും അങ്ങനെ ചണ്ടിയാകാതിരിയ്ക്കട്ടെ

    ReplyDelete
  7. നമ്മുടെ സാംസ്കാരിക കേരളത്തിലെ പല സ്ഥലങ്ങളും ഈ വിധത്തിലാണ് അറിയപ്പെട്ട്ത്. ഇനി ഇതുപോലെ ഒരു സ്ഥലവും അറിയപ്പെടരുതെ എന്നു പ്രാര്‍ത്ഥിക്കുന്നു.!!

    ReplyDelete
  8. നിശാഗന്ധീ... നന്ദി

    ടോംസ്.. എനിക്ക് മനസിലായില്ല...ഏതാ നല്ലത് എനുദ്ദേശിച്ചത്?

    പ്രവീണ്‍... ചണ്ടിയാവാന്‍ ആരും ആഗ്രഹിക്കില്ല.. ആയിപ്പോകുമ്പോള്‍ പലപ്പോഴും പ്രതികരിക്കാന്‍ ആവാതെ പോകും പലര്‍ക്കും....ഇതെന്നേയും പേടിപ്പിക്കുന്നു.

    ശ്രീ, ഹംസ... ആ പ്രാര്‍ത്ഥന എല്ലാവരുടെ ഉള്ളിലും ഉണ്ടാവട്ടെ...


    എല്ലാര്‍ക്കും നന്ദി..

    ReplyDelete
  9. Thanks for visiting my blog. ഞാന്‍ പണ്ട് തന്റെ "കര്‍ണ്ണാടക വിശേഷങ്ങള്‍" എന്ന ബ്ലോഗില്‍ വന്നിട്ടുണ്ട്. പരിചയപ്പെട്ടതിലും, എന്റെ കൂട്ടികാരിയാകാന്‍ തോന്നിയതിലും ഒരുപാട് സന്തോഷം. :)

    ഈ കവിത വായിച്ചു. കൊള്ളാം. ഇക്കാര്യത്തില്‍ എനിക്ക് പറയാനുള്ളത് സ്ത്രീകള്‍ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം എന്നാണ്‌.

    ReplyDelete
  10. ആദ്യകമന്റ് കവിതയെ വഴിനയിച്ചു, അല്ലെ?

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. സ്ഥലപ്പേരുകളില്‍ അറിയപ്പെടാന്‍ വിധിക്കപ്പെട്ട നൂറുകണക്കിന് പെണ്‍കുട്ടികള്‍....

    അവർ ഇനിയുമുണ്ടാവും....

    ഇത്രയൊക്കെ ആയിട്ടും കുട്ടികൾ കബളിപ്പിക്കപ്പെടുന്നുണ്ടല്ലോ, ഇപ്പോഴും...!

    അവർ ഇതൊന്നും വായിക്കുന്നുണ്ടാവില്ല... ഇതെന്നല്ല ഒന്നും വായിക്കാൻ ഇപ്പോഴത്തെ തലമുറയ്ക്കു താല്പര്യമില്ല.ഒരു പക്ഷേ അതുകൊണ്ടാവും ചതിക്കുഴികളിൽ വീഴുന്നത് അറിയാൻ കഴിയാത്തത്.

    ReplyDelete
  13. sthala perukal aavathe
    swanthamaya 'edam'- 'thantedam' nedan kuthikunna oru penkalathinayi pratyaasayode....

    ReplyDelete
  14. പ്രതികരിയ്ക്കുന്നവരേയും പ്രതിഷേധിയ്ക്കുന്നവരെയും ഒറ്റപ്പെടുത്താതിരിയ്ക്കാനെങ്കിലും കഴിയുന്ന ഒരു തലമുറ വരട്ടെ.......
    ആശംസകൾ.

    ReplyDelete
  15. ഗ്രേറ്റ്
    എല്ലാം ഈ വരികളിലുണ്ട് :)

    ReplyDelete
  16. :-)..ariyappedan perinte koode sthalapperukal polum illatha lakshakkanakkinu penkuttikalkkum samrppikkamayirunnu.

    ReplyDelete
  17. ആണും പെണ്ണും ഉള്ളിടത്തോളം കാലം പീഡനവും നടക്കും, മുന്നും പിന്നും നോക്കാതെയുള്ള എടുത്ത് ചാട്ടങ്ങൾ എപ്പോഴും ചണ്ടികളെ സ്രഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് എല്ലാവരും തിരിച്ചറിയുക, അതല്ലാതെ മറ്റെന്ത് പോംവഴി,
    നല്ല വരികൾ., നന്നായിട്ടുണ്ട്,അഭിനന്ദനങ്ങൾ..

    ReplyDelete
  18. മാധ്യമങ്ങള് കൊണ്ടാടുമെന്ന്

    ReplyDelete
  19. സംഗതിയൊക്കെ ശരി തന്നെ. പക്ഷെ.. എന്നിട്ടുമെന്തേ ഇതുല്‍സവമാക്കി മാറ്റുന്ന ചാനലുകല്കും പത്രക്കാര്‍കുമെതിരെ ആരുമോന്നുരിയാടാതിരുന്നത്..
    കടിച്ചു കീരപ്പെട്ടിട്ടും, ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് ഇവരുടെ കണ്ണില്‍ പെടാതെ രക്ഷപ്പെട്ടവരെ.... നിങ്ങള്‍ ഭാഗ്യവതികള്‍...
    നശിപ്പിക്കപ്പെടുന്നതിനെക്കാള്‍ ക്രൂമായി മറ്റൊന്നില്ല.. എന്നാല്‍ അതിനേക്കാള്‍ ക്രൂമല്ലേ ഇവരുടെ ചെയ്തികള്‍....... പ്രതികരിക്കണ്ടേ അതിനെതിരെ.....

    ReplyDelete
  20. പിന്നെ പഴി ചാരപ്പെടുന്ന അവള്‍ക്ക്‌ മുന്നില്‍ മാര്‍ഗ്ഗരേഖയായ്‌ 'പ്രവാചകരെ'ത്തുമെന്നും....ചിന്തിപ്പിക്കുന്നു വരികള്‍.. പെണ്ണിണ്റ്റെ രാഗവും ദിവ്യമല്ല പലപ്പെൊഴും ചേചീ.. ആദ്യ കമണ്റ്റും നന്നായിരിക്കുന്നു.

    ReplyDelete
  21. ഇവിടെ ആദ്യമാണ്.

    കൊള്ളാം

    ചെറിയ ചെറിയ കവിതകള്‍
    വലിയ വലിയ ആശയങ്ങള്‍

    ആശംസകളോടെ!!!

    ReplyDelete
  22. കവിത വായിച്ചു. കൊള്ളാം നല്ല പ്രതികരിക്കണം !

    ReplyDelete
  23. കമന്റില്‍ ആദ്യം തന്നെ വിശദീകരിച്ചത് നന്നായി . അല്ലെങ്കില്‍ എന്നെപ്പോലെ ഉള്ളവര്‍ തെണ്ടിപ്പോയേനെ !!

    ReplyDelete
  24. നല്ല ആശയവും വരികളും!

    ReplyDelete
  25. ആശയമുള്ള വരികള്‍

    ReplyDelete
  26. കവിത നല്ലതോ ചീത്തയോ എന്നതിനേക്കാള്‍ ഞാനുദ്ദേശിക്കുന്ന ആശയങ്ങള്‍ സംവേദനം ചെയ്യുന്നുണ്ടോ എന്നതാണ് നോക്കാറ്.. അതിവിടെ സാര്‍ത്ഥകമായെന്ന് കാണുമ്പോള്‍ വളരെ സന്തോഷം.. മനസു നിറഞ്ഞ നന്ദി.. നന്മ ഇനിയും തീരെ വറ്റിയിട്ടില്ല നമ്മുടെ ഉള്ളില്‍ അല്ലേ? പ്രതീക്ഷക്ക് ഇനിയും വകയുണ്ട്... ഈ വരികളിലെ ആശയത്തോട് ഐക്യം പ്രാപിച്ചവര്‍ എങ്കിലും ചൂഷകരാവില്ല എന്നും അവരുടെ വരും തലമുറയെ വഴിനയിക്കും എന്നും ..

    ReplyDelete
  27. ആദ്യത്തെ കമന്റ് കവിതയെ മൊത്തം മാറ്റിക്കളഞ്ഞു. പേരും.

    ReplyDelete
  28. പെൺകുട്ടികൾക്ക് സ്ഥലപേരിട്ടു കൊടുത്തവരെവിടെ?

    ReplyDelete

കൂട്ടുകാര്‍