മൈലാഞ്ചി

ജാലകം

Sunday, 2 May, 2010

രാഷ്ട്രീയം...

ചെത്തിക്കൂര്‍പ്പിച്ച്
കടുപ്പിച്ചെഴുതണമെന്ന് കരുതും
മുനയൊടിഞ്ഞാലോ എന്ന
പേടി കാരണം
എഴുതാതിരിക്കും..
ചെത്താതെയുമിരിക്കും,
തെളിച്ചെഴുതാന്‍
മുനയില്ലെന്ന്
ന്യായീകരിക്കാലോ...

11 comments:

 1. ആത്മാ...മോഡം ശരിയാക്കി തിരിച്ചെത്തിട്ടോ..

  ReplyDelete
 2. ഈ ന്യായീകരണം എല്ലായിടത്തുമുണ്ടോ.ഒന്നുമെഴുതാത്തൊരു കടലാസും,എന്നെങ്കിലും കൂര്‍പ്പിക്കാതിരിക്കില്ലെന്നു കരുതി ആ പാവം പെന്‍സിലും,കനവു നെയ്തിരുന്നോട്ടെ അല്ലേ.:)

  ReplyDelete
 3. തിരിച്ചുവരവ് മോശമാക്കിയില്ല...

  ReplyDelete
 4. റോസ്.. കനവു മാത്രം ബാക്കി പലപ്പോഴും.

  ആത്മാ.. പേര് വേറെ പറയൂ..കടപ്പാടോടെ തിരുത്താം.

  ReplyDelete
 5. അതെ.. പലപ്പോഴും ആത്മവിമര്‍ശനങ്ങള്‍ നടത്തേണ്ടിടത്ത്‌
  ന്യായീകരണങ്ങള്‍ സ്ഥാനം പിടിയ്ക്കുന്നു!!!
  ജീവിതം പലപ്പോഴും അങ്ങനെയാണ്‌!! അങ്ങനെ ആയിരിയ്ക്കുകയും വേണം!!
  നന്നായിരിയ്ക്കുന്നു...
  എല്ലാ ആശംസകളും!!!

  ReplyDelete
 6. ആത്മാ...പേര് മാറ്റി.. ഭേദപ്പെട്ടോ ആവോ?

  ഇഷ്ടപ്പെട്ടെങ്കില്‍ ആത്മന് കടപ്പാട്.. ഇല്ലെങ്കില്‍ എന്റെ പിഴ എന്റെ പിഴ എന്റെ ചെറിയ പിഴ.. ( വലുതു വരുന്നേയുള്ളൂ)

  ReplyDelete
 7. നമ്മളെല്ലാം ജീവിതം ചെത്തിക്കൂര്‍പ്പിച്ച് കടുപ്പിച്ചെഴുതണമെന്നു കരുതുന്നവരല്ലേ.. അവസാനം തെളിച്ചെഴുതാന്‍ മുനയില്ലെന്ന ന്യായീകരണത്തില്‍ത്തന്നെ അവസാനിക്കുകയും...

  പേര് ആദ്യം ഇട്ടിരുന്നത് 'പെന്‍സില്‍' എന്നായിരുന്നു അല്ലേ..? ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിക്കാം. എന്നാലും ഇവിടെ ചിലതുണ്ടെന്ന് ഈ തലക്കെട്ട് വായിക്കുമ്പോഴറിയാം. നന്നായി എന്തായാലും.ചുരുങ്ങിയവാക്കുകളില്‍ ഫയേണ്ടത് പറഞ്ഞു.

  വളരെ ഇഷ്ടമായി. ചിലവ് നേരില്‍.

  ReplyDelete
 8. Henaa satyam parayattr eshtayi orupadu...
  ariyathe kannadi nokukayum cheythu...

  ReplyDelete
 9. ആഹാ, സത്യം കയ്ക്കുമെന്നോ മറ്റോ കേട്ട പോലെ.
  ഗംഭീരമായിട്ടുണ്ട്. ഇഷ്ടപ്പെട്ടു.

  ReplyDelete
 10. മുനയൊടിഞ്ഞാലോ എന്ന
  പേടി കാരണം
  എഴുതാതിരിക്കും..
  -എല്ലാ മദ്ധ്യവർഗ്ഗ ജീവികളുടേയും ഒരു വല്ലാത്ത ക്രൈസിസാണിത്

  ReplyDelete
 11. തലക്കെട്ടും, എഴുതിയതും തമ്മിൽ ഒരു പൊരുത്തക്കേട് മണക്കുന്നു..

  ReplyDelete

കൂട്ടുകാര്‍