മൈലാഞ്ചി

ജാലകം

Wednesday, 14 January, 2009

ജനല്‍ക്കമ്പികള്‍ക്കിടയിലൂടെ
നോക്കിയാല്‍ കാണാം
മുറ്റത്ത് തെങ്ങിന്‍ ചുവട്ടില്‍
അടിച്ചുകൂട്ടിയ കരിയിലകള്‍ക്കിടയില്‍
മെല്ലെ അനങ്ങുന്നത് .......

പിടക്കോഴിയും കുഞ്ഞുങ്ങളും
ജീവിതം ചികഞ്ഞു ചെല്ലുന്നതും കാത്ത്
പതുങ്ങി കിടക്കുന്നത് ......

'എന്റെ അടുത്തേക്ക് നീ വന്നത്
ഇരയാവാന്‍ ഒരുങ്ങിത്തന്നെ'യെന്ന്
വാ പിളര്‍ത്തി വിഴുങ്ങുന്നത് ......

ചണ്ടിയായി പുറത്തേക്ക് എറിയും വരെ
കുഞ്ഞിക്കോഴി കരഞ്ഞിട്ടില്ലെന്നു
നാവു നീട്ടുന്നത് .......

......
......
......

ജനലിനിപ്പുറം
കരിയിലകളില്ല...
പതുങ്ങലില്ല ...
ചില നിഴലനക്കങ്ങള്‍ മാത്രം മതി
വാലു മടക്കി
കണ്ടതും കേട്ടതും
ഒതുക്കി
ചുരുണ്ടു കൂടാന്‍ ......

4 comments:

 1. നന്നായിരിക്കുന്നു.
  ആദ്യമായി കാണുകയാണ്.ആശംസകള്‍ !!
  പുതിയ ബ്ലോഗറാണോ ?
  OT:കേരള ബ്ലോഗ് അക്കാദമിയിലേക്ക് ഇവിടെ ഞെക്കുക.

  ReplyDelete
 2. വാക്കുകളുടെ ഒതുക്കം
  മൈലാഞ്ചി ബ്ലോഗ് നന്നായി ആസ്വദിച്ചു...
  പുതിയ പോസ്റ്റുവരുമ്പോള്‍ അറിയിക്കുക....

  ReplyDelete
 3. ചിത്രകാരന്.. പുതിയ ബ്ളോഗര്‍ തന്നെ.. ബാലാരിഷ്ടതകള്‍ കാണും.. നന്ദി...

  ദിനേശന്‍.. നന്ദി..

  ReplyDelete
 4. വളരെ നന്നായിരിക്കുന്നു മൈലാഞ്ചി കവിതകള്‍...

  ReplyDelete

കൂട്ടുകാര്‍