മൈലാഞ്ചി

ജാലകം

Sunday 30 November, 2008

സുഖമാണോ?

കുറെ പറയാനുണ്ട്‌.. സമയം പോര..

പിന്നെ ഒരു കാര്യം കൂടി ചോദിച്ചോട്ടെ? ഒരേ ഐഡി ഉപയോഗിച്ചു എങ്ങനെയാ പല ബ്ലോഗുകള്‍ ഉണ്ടാക്കുന്നത്? അതായത് ഇതേ ഐഡി കൊണ്ട് ഞങ്ങള്‍ എല്ലാര്‍ക്കും പറയാനുള്ളത് പല ബ്ലോഗുകള്‍ ആയി പറയാമോ?

ഇത്രയും ഒക്കെ ചോദിച്ചിട്ട് ഞങ്ങള്‍ എപ്പോഴൊക്കെ ആണ് ആവോ വരുക? വരും.. ഇടയ്ക്ക്...

ഒന്നു കൂടി... വേറെ എവിടെയെങ്കിലും ടൈപ്പ് ചെയ്തിട്ട് പിന്നീട് പോസ്റ്റ് ചെയ്യാന്‍ പറ്റുമോ? കാരണം എനിക്ക് സ്പീഡ് കുറവാണ്.. അത്ര നേരം നെറ്റ് കണക്റ്റ് ആവണ്ടല്ലോ എന്ന് കരുതിയാ...

എന്നാ പിന്നെ പറഞ്ഞ പോലെ...

6 comments:

  1. ഹൈ മൈലാഞ്ചി..

    താങ്കളുടെ ചോദ്യത്തിന് ഉത്തരം..

    ഒന്ന്).തന്‍റെ മൈലഞ്ചിസേയ്സ് എന്ന ബ്ലോഗില്‍ തന്‍റെ സുഹൃത്തുക്കളോ മറ്റാരെങ്കിലും പോസ്റ്റ് ചെയ്യണം എങ്കില്‍ ബ്ലോഗ്ഗര്‍ തുറന്നു ആദ്യം കാണുന്ന സ്ക്രീനില്‍ സെറ്റിങ്ങ്സില്‍ പോയി പെര്‍മിഷനില്‍ ക്ലിക്ക് ചെയ്യുക..അതിന് ശേഷം ആരെയാണോ തന്‍റെ ബ്ലോഗില്‍ പോസ്റ്റ്ചെയ്യാന്‍ വിളിക്കേണ്ടത് അയാളുടെ ഇമെയില്‍ ഐഡി ചേര്‍ത്തു ഇന്‍വൈറ്റ് ചെയ്യുക..അയാള്‍ തന്‍റെ ഇമൈയില്‍ തുറന്നു അക്സെപ്റ്റ് ചെയ്‌താല്‍ അയാള്‍ക്കും തന്‍റെ ബ്ലോഗില്‍ എഴുതാം..
    രണ്ട്.) അതല്ല തന്‍റെ ഇമെയില്‍ ഐഡി ഉപയോഗിച്ചു വേറെ പേരില്‍ ബ്ലോഗുകള്‍ ഉണ്ടാക്കണമെങ്കില്‍ ബ്ലോഗ്ഗറില്‍ ലോഗിന്‍ ചെയ്തു ആദ്യം വരുന്ന സ്ക്രീനില്‍ ക്രിയേറ്റ് ന്യൂബ്ലോഗ് എന്നതില്‍ ക്ലിക്ക് ചെയ്യുക..പുതിയ പേരു സെലക്റ്റ് ചെയ്തു കാര്യങ്ങള്‍ ചെയ്യുക..ബാക്കിയെല്ലാം താങ്കള്‍ ആദ്യം ബ്ലോഗ് ഉണ്ടാക്കിയാ കാര്യങ്ങള്‍ തന്നെ...

    ഇനിയും എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ മെയില് ചെയ്യുക..ബ്ലോഗിന്‍റെ വിശാലബൂലോകത്തിലേക്ക് സ്വാഗതം

    സ്നേഹത്തോടെ
    ദീപക് രാജ്
    email :deepaklalu9@gmail.com
    http://kulathumon.blogspot.com/

    ReplyDelete
  2. ഒരേ ഐ ഡി വച്ചു എത്ര ബ്ലോഗുകള്‍ വേണമെങ്കിലും ഉണ്ടാക്കാം..

    ബ്ലോഗ്സ്പോട്ടില്‍ സൈന്‍ ഇന്‍ ചെയ്‌താല്‍ ആദ്യം എത്തുന്ന പേജ് ( ഡാഷ്ബോര്‍ഡില്‍ ) create blog എന്നലിന്കില്‍ ക്ലിക്കിയാല്‍ മതി.. പക്ഷെ ബ്ലോഗര്‍ എല്ലായിടത്തും ഒരാള്‍ തന്നെയാവും..



    പിന്നെ നെറ്റില്ലാതെ തന്നെ കമ്പ്യൂട്ടറില്‍ മലയാളം ഫോണ്ടുന്ടെന്കില്‍ മുമ്പെ എഴുതി വച്ചത് കോപ്പി പേസ്റ്റ് ചെയ്‌താല്‍ മതിയല്ലോ... പുതിയ വിന്‍ഡോസ് ആണെന്കില്‍ മലയാളം ഫോണ്ടുകള്‍ ലഭ്യമാണ്..

    ഇവിടെയൊന്നു തപ്പി നോക്കു

    Start -> settings -> Control panel -> REgional and language settings :

    languages (tab) -> details (button )-> Add (button) -> input languages.



    പക്ഷെ ഇതു വച്ചു ടൈപ്പ് ചെയ്തു ശീലമാവാന്‍ ഇത്തിരി സമയമെടുക്കും.. ബ്ലോഗറില്‍ ചെയ്യുന്നത് പോലെ മന്ഗ്ലിഷ് ഉപയോഗിക്കാനാവില്ല...

    ReplyDelete
  3. http://bloghelpline.blogspot.com/ try this link..:) u will get everything from this blog

    ReplyDelete
  4. പറയാനുള്ളത് കമന്റുകളിൽ വന്നുകഴിഞ്ഞു.ബ്ലോഗുകലത്തിലേക്ക് സ്വാഗതം നേരുക മാത്രം ചെയ്യുന്നു.

    ReplyDelete
  5. എല്ലാവര്‍ക്കും നന്ദി... സംശയങ്ങളുമായി ഇനിയും വരും...

    കാണാം...

    ReplyDelete
  6. http://www.spiderkerala.com/kerala/free/

    ഇവിടെ നിന്നു മലയാളം സോഫ്റ്റ് വൈര്‍ ഡൊണ്‍ലോഡ് ചെയ്യാമല്ലോ...ടൈപ്പ് ചെയ്യാന്‍ നെറ്റിന്റെ ആവശ്യമില്ലല്ലൊ. ടൈപ്പ് ചെയ്ത് കഴിയുമ്പോള്‍ ബ്ളോഗിലേക്ക് പേസ്റ്റ് ചെയ്താല്‍ മതി

    ReplyDelete

കൂട്ടുകാര്‍