മൈലാഞ്ചി

ജാലകം

Wednesday, 28 February 2018

യാത്ര ❤ 9

കുന്നിന്‍മുകളിലെ കാറ്റ്
ചെവിയില്‍ മൂളിയത്
ഒറ്റക്കു നീ വന്നപ്പോള്‍

പാടിയ പാട്ടാണത്രെ..



Monday, 26 February 2018

യാത്ര ❤ 8

പണ്ടെന്നോ നീ പോയതിനാല്‍മാത്രം
എനിക്കു പ്രിയപ്പെട്ടതായ
ഇടവഴികള്‍.. 

Saturday, 24 February 2018

യാത്ര ❤ 7

യാത്രക്കൊടുവിലല്ല...
ഇടയിലേതോ വഴിയിൽ
നീയുണ്ടെന്ന തോന്നൽ മതി
ലക്ഷ്യമില്ലായാത്രകൾ
പൂർണ്ണമാകാൻ..

Thursday, 22 February 2018

യാത്ര ❤ 6

വഴിയാത്രക്കാരാ...
നീ വന്ന വഴി
ഞാൻ കണ്ടിട്ടില്ല
ഞാൻ വന്ന വഴി
നീയും..

എന്നിട്ടും
നമ്മുടെ വഴികൾ
ഒന്നായതെങ്ങനെ?


Wednesday, 21 February 2018

യാത്ര ❤ 5

ഇടത്താവളത്തിൽ കണ്ടുമുട്ടിയ
ദേശാടനക്കിളി
തിരിഞ്ഞു നോക്കാതെ
പറന്നകലുമ്പോൾ

കൂടെപ്പറക്കാൻ ചിറകുമില്ല
ഓടിയെത്താൻ വഴിയറിയില്ല
കാത്തുനില്പുമാത്രമെന്ന്
അടുക്കളപ്പൂച്ച

Tuesday, 20 February 2018

യാത്ര ❤ 4

വഴിയോരത്തെ തണലിൽ
നിന്റെ മടിയിൽ തലചായ്ക്കവേ
ഇത്രദൂരമെന്തേ തനിയെ യാത്ര?
എന്നേതോ യാത്രികൻ...

ഇനിയൊരിക്കലും തനിച്ചാവില്ലെന്ന്
ഞാൻ ചിരിച്ചു...
നീയോ?


യാത്ര ❤ 3

ഊരുതെണ്ടി മടുത്ത്
കൂടണയുന്ന നിനക്ക്
ഉമ്മവെക്കാൻ മാത്രമുള്ള
പിൻകഴുത്തല്ല ഞാൻ...

Monday, 19 February 2018

യാത്ര ❤ 2

മടക്കയാത്ര
നിന്നിൽനിന്നെങ്കിലും
പണ്ടെന്നോ മറന്നുവെച്ച
എന്നിൽനിന്നുകൂടിയാണ്

Sunday, 18 February 2018

യാത്ര ❤ 1


തിരിച്ചു നടക്കേണ്ടിവരുമെന്ന്
അറിയാഞ്ഞതിനാൽ
(ആഗ്രഹിക്കാഞ്ഞതിനാലും)
നിന്നിലേക്കുള്ള യാത്രയിൽ
വഴിയടയാളങ്ങളൊന്നും
നോക്കിവെച്ചിരുന്നില്ല



യാത്ര സീരീസ്

രണ്ടു കൊല്ലമായി മാറാല പിടിച്ചു കിടക്കുന്ന ബ്ലോഗിനെ പൊടിതട്ടിയെടുക്കാന്‍ ഒരു വഴി കിട്ടി.

വാട്സാപില്‍ സ്റ്റാറ്റസ് ഇടാന്‍ വേണ്ടി കുറിച്ചുതുടങ്ങിയ വരികളാണ്.. ഇപ്പോ അത് ഒരു സീരീസായി തുടരുന്നു. എത്രദിവസം കാണുമെന്നറിയില്ല.. എന്തായാലും അത് ഇവിടേക്ക് പറിച്ചു നടാന്‍ തീരുമാനിച്ചു..

കൂട്ടുകാര്‍