മൈലാഞ്ചി

ജാലകം

Sunday, 4 April, 2010

ധര്‍മ്മസങ്കടം.

ഇനി വരും ജന്മങ്ങള്‍
നിനക്കുള്ളതാണെന്ന്
എങ്ങിനെ വാക്കു തരും..?

പുനര്‍ജന്മത്തില്‍
നാം
വിശ്വസിക്കുന്നില്ലല്ലോ...

14 comments:

 1. ഇത് ശുമ്മാ ഒരു പോസ്റ്റ്.. എം ഫില്‍ കാലത്ത് ക്ലാസിലിരുന്ന് വട്ടാവുന്ന ചില സമയത്ത് ഓരോന്ന് കുത്തിക്കിറിക്കും... അങ്ങനെ ഒന്നായിരുന്നു മുന്‍പത്തെ ‘വായന‘ എന്നത്... ഇതും ആ കൂട്ടത്തില്‍.....

  ReplyDelete
 2. പുനര്‍ജന്മം ഒരു ഭംഗിവാക്കല്ലെ...

  ReplyDelete
 3. അയ്യോ!

  അതെന്താ പുനർജന്മത്തിൽ വിശ്വസിക്കാത്തേ?

  ReplyDelete
 4. കൊള്ളാം ... ആശംസകൾ

  ReplyDelete
 5. "ഇനിവരും ജന്മങ്ങള്‍ നിനക്കുള്ളതാണ്‌..." എന്ന ആഗ്രഹത്തിനുതന്നെയാകട്ടെ കൂടുതല്‍ പ്രാധാന്യം...

  പുനര്‍ജ്ജന്മം അവിടെ നില്‍ക്കട്ടെ..

  എല്ലാ ആശംസകളും!!

  ReplyDelete
 6. ആഹാ പുനർജന്മമോ? ശരിയാ,കിട്ടിയാൽ നല്ലത്.
  ഇല്ലെങ്കിലും നല്ലത്.

  ReplyDelete
 7. ഇനിവരും ജന്മങ്ങള്‍ നമുക്കുള്ളതാണെന്ന് ഞാനെങ്ങനെ വാക്കുതരും..?

  ഈ ജന്മത്തില്‍ പോലും നമുക്കു വിശ്വാസമില്ലല്ലോ...

  ReplyDelete
 8. ഏവര്‍ക്കും നന്ദി..

  റാംജി.. പുനര്‍ജന്മം ഭംഗി വാക്കു തന്നെ.. പക്ഷേ അതില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇത്രയും ഭംഗിയുള്ള വാക്കു കാണില്ല.

  ജയന്‍... അതെന്താ എന്നൊക്കെ ചോദിച്ചാല്‍ എന്താ പറയുക? ഈ ജന്മത്തില്‍ വിശ്വാസമുള്ളതുകൊണ്ട് എന്ന് വേണമെങ്കില്‍ പറയാം..

  ജിഷാദ് , രാധിക..നന്ദി

  ജോയ്.. ശരിയാണ്.. എന്നും നിന്റെ എന്ന തോന്നലിന് ശക്തി കൂടുതലുണ്ട്..

  ReplyDelete
 9. Hena ellam oru viswasam..
  viswasam athalle ellam...

  ReplyDelete
 10. പുനര്‍ജ്ജന്മം അത് വിശ്വാസമുണ്ടോ ഇല്ലയോ എന്നതിലല്ല പ്രശ്നം.
  പുനര്‍ജ്ജന്മം നമുക്ക് തരുന്നത് ഒരു സാന്ത്വനം ആണ്.
  ഈ ജന്മത്തില്‍ നമുക്ക് നേടാന്‍ കഴിയാതെ പോയത്, അടുത്ത ജന്മതിലെന്കിലെങ്കിലും നെടാമല്ലോ എന്ന് കരുതി സമാധാനിക്കാന്‍ ഒരവസരം.
  അതങ്ങിനെ കിടന്നോടെ. ചുമ്മാ. വെറുതെ അടുത്ത ജന്മത്തില്‍ "ഒബാമ" ആവാം എന്ന് സമാധാനിക്കാമല്ലോ.

  ReplyDelete

കൂട്ടുകാര്‍