എന്ന് വച്ചാല്‍ ഇപ്പൊ എന്തൊക്കെ പറയണം എന്ന് അത്ര ആലോചിച്ചിട്ടില്ല... തല്ക്കാലം എന്നെ പറ്റി പറയട്ടെ...
പേര് ഹേന.. വീട് ഇരിഞ്ഞാലക്കുടയില്‍.... വയസ്സ് 33... ഇപ്പൊ കാലടി സംസ്കൃത സര്‍വകലാശാലയില്‍ ഗവേഷക... പഠനകാര്യത്തില്‍ അല്പം മെല്ലെപ്പോക്കുകാരി... അതായത് ഡിഗ്രി കഴിഞ്ഞപ്പോ വിവാഹം, 2-3 കൊല്ലത്തിനു ശേഷം എം എ .......3-4 മാസം പാരലല്‍ കോളേജില്‍ യുദ്ധം ...... മടുത്ത് റ്റാറ്റാ പറഞ്ഞ് ചുമ്മാ ഇരുന്നു.... പിന്നെ ഒരു കൊല്ലം കൂലിപ്പണി (ഗെസ്റ്റ് ലക്ചറര്‍ എന്ന് മലയാളം).. ദേ ഇപ്പൊ എംഫില്‍ -പി എച്ച് ഡി ... ഇതിനിടയില്‍ നാലു കൊല്ലം വ്യത്യാസത്തില്‍ രണ്ടു മക്കളും... (പഠനവും കുടുംബവും ബാലന്‍സ് ചെയ്യണ്ടേ?)
മൂത്തത് പാപ്പു എന്ന് വിളിക്കുന്ന ആതിര..ആറില്‍ പഠിക്കുന്നു...അത്യാവശ്യം നന്നായി ഡാന്‍സ് കളിക്കും...
രണ്ടാമന്‍ അച്ചു എന്ന് വിളിക്കുന്ന ആദിത്യ....പാട്ടിലാണ് കമ്പം ..വായിക്കാനും ഇഷ്ടമാണ്...മൂന്നില്‍ പഠിക്കുന്നു...
.രണ്ടാള്‍ക്കും പട്ടേല്‍ എന്ന് വാലുണ്ട്..അവരുടെ അപ്പയുടെ വീട്ടിലെ സര്‍ നെയിം...
ഇപ്പൊ ഇവിടെ സബ് ജില്ല കലോല്‍സവം നടക്കുകയാണ്.. അച്ചുവിന് മിനിഞ്ഞാന്ന് കവിത ചൊല്ലല്‍ മത്സരം ഉണ്ടായിരുന്നു.. ഒന്നും കിട്ടീല്യ... ഇന്ന് നാടന്‍ പാട്ടും കുട്ടിക്കവിതേം ഉണ്ടത്രേ... പാപ്പുവിനു നാളെ ഭരതനാട്യം.... (അടുത്ത കൊല്ലം മത്സരിക്കില്ലെന്ന് ഇപ്പോഴേ ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്.. എന്താ ചെലവ്!!!)
പ്രൊഫൈലില്‍ വായിച്ചു കാണും എന്റെ ഭര്‍തൃപദം മലയാളി അല്ലെന്നു... കര്‍ണാടക ആണ് സ്വദേശം....ജോലി കിട്ടി വരുമ്പോ ഇങ്ങനെ ഒരു അപകടം തീരെ പ്രതീക്ഷിച്ചു കാണില്ല.... എന്തായാലും ഇപ്പൊ ഏതാണ്ട് മുക്കാലും അതില്‍ കൂടുതലും മലയാളി ആയിക്കഴിഞ്ഞു.... ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തിയാല്‍ മാതൃഭാഷ ആണ് പറയുക എന്നല്ലേ ബീര്‍ബലിന്റെ സിദ്ധാന്തം...അങ്ങനെ ആണെങ്കില്‍ ഏട്ടന്‍ എന്ന് ഞാന്‍ വിളിക്കുന്ന അരവിന്ദയുടെ മാതൃഭാഷ ഇപ്പൊ മലയാളം ആണ്... (കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോ രാവിലെ അമ്മ വിളിച്ചു എങ്ങോട്ടോ പോവാന്‍ .. അപ്പൊ 'എത്ര മണിയായി' എന്ന്, കന്നഡ മാത്രം അറിയുന്ന അമ്മയോട് ഒരു ചോദ്യം...എല്ലാവരും ചിരിച്ചിട്ടും 'എന്താ ചിരിക്കുന്നേ' എന്നല്ലാതെ താന്‍ മലയാളം ആണ് പറയുന്നേ എന്ന് ഓര്‍മ വന്നില്ല എന്നത് വേറെ രസം...)
ഏട്ടന്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ ബി പി ഇ വിഭാഗം തലവന്‍ ആണ്... ഫിസിക്കല്‍ എജുക്കേഷനും മലയാളവും നല്ല ജോഡി അല്ലെ? എന്താ സംശയം ? made for each other എന്ന് പറയുന്നത് ഞങ്ങളെ പറ്റി തന്നെ....
ഉദാഹരണം വേണോ? ദാ പിടിച്ചോ...
എനിക്ക് നേരത്തെ എണീക്കാന്‍ ഇഷ്ടമല്ല ...ഏട്ടന് രാവിലെ കിടക്കുന്നതും....
എനിക്ക് നല്ല സിനിമയോ നല്ല പുസ്തകമോ കിട്ടിയാല്‍ രാത്രി നേരം വൈകി ഉറങ്ങിയാലും കുഴപ്പമില്ല.. ഏട്ടനാണെങ്കില്‍ ഉറക്കത്തിന്റെ താളം തെറ്റിയാല്‍ മൊത്തം തെറ്റും...
ഏട്ടന്‍ നല്ല അടുക്കും ചിട്ടയും ഉള്ള ആളാണ്..ഞാന്‍ മാസത്തില്‍ ഒരിക്കല്‍ മൊത്തം ചിട്ടപ്പെടുത്തുന്ന ജന്മവും...
നിസ്സാര കാര്യം പോലും സീരിയസ് ആയി എടുക്കും ഏട്ടന്‍ .. സീരിയസ് ആയതു പോലും നെവെര്‍ മൈന്‍ഡ് ആണ് എനിക്ക്...
ഏട്ടന് ക്ലാസിക്കല്‍ മ്യുസിക് ആണ് ഇഷ്ടം.. എനിക്ക് സിനിമ പാട്ടും ...
ഇനിയും ഉണ്ട് ഇഷ്ടം പോലെ... തല്ക്കാലം ഇത്രേം മതി..സാമ്പിള്‍ വെടിക്കെട്ട്....
ഞങ്ങള്‍ രണ്ടാളും ഒരേ പോലെ ഇഷ്ടപ്പെടുന്ന രണ്ടേ രണ്ടു ടിവി പരിപാടികളെ ഉള്ളൂ.. (സിനിമ ഒഴിച്ചാല്‍..) ഒന്ന് സ്റ്റാര്‍ വണ്ണിലെ 'ദ ഗ്രേറ്റ് ഇന്ത്യന്‍ ലാഫ്റ്റെര്‍ ചാലന്‍ജ്...' പിന്നെ സീ ടിവിയിലെ 'സരിഗമപ' ....
പിന്നെ യോജിപ്പുകള്‍ ആലോചിച്ചു കണ്ടെത്തണം.. ഗിവ് മി സം ടൈം..
ഇനി എന്താ? ഞാന്‍ പല ബ്ലോഗുകള്‍ തുടങ്ങുന്നേനെ പറ്റി ചോദിച്ചിരുന്നല്ലോ.. എന്തൊക്കെ നടക്കും എന്നറിയില്ല... മോഹം, എന്റെ വായില്‍ തോന്നിയതിനു ഈ ബ്ലോഗ്.. പിന്നെ ഏട്ടന് 'അരവിന്ദദര്‍ശനം'
..മോള്‍ക്ക് 'ആതിര രാവ്' ..മോന് 'ആദിത്യകിരണങ്ങള്‍' ..പിന്നെ 'കര്‍ണാടക വിശേഷങ്ങള്‍'...
" അതിമോഹമാണ് മോനേ ദിനേശാ'' എന്ന് ആരോ പറഞ്ഞത് ഞാന്‍ കേട്ടു.... മോഹിക്കാന്‍ പൈസ കൊടുക്കണ്ടല്ലോ..... 'മനോരാജ്യത്തില്‍ എന്തിന് അര്‍ദ്ധരാജ്യം' എന്ന് പണ്ട് ഡല്‍ഹിയില്‍ നിന്നും പ്രശാന്ത് രഘുവംശം പറഞ്ഞിട്ടുണ്ടല്ലോ...(സലിം കുമാറിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട്..)
സമയം പോയല്ലോ കൂട്ടുകാരേ... അപ്പൊ എല്ലാം പറഞ്ഞ പോലെ....
Monday, 1 December 2008
Sunday, 30 November 2008
സുഖമാണോ?
കുറെ പറയാനുണ്ട്.. സമയം പോര..
പിന്നെ ഒരു കാര്യം കൂടി ചോദിച്ചോട്ടെ? ഒരേ ഐഡി ഉപയോഗിച്ചു എങ്ങനെയാ പല ബ്ലോഗുകള്‍ ഉണ്ടാക്കുന്നത്? അതായത് ഇതേ ഐഡി കൊണ്ട് ഞങ്ങള്‍ എല്ലാര്‍ക്കും പറയാനുള്ളത് പല ബ്ലോഗുകള്‍ ആയി പറയാമോ?
ഇത്രയും ഒക്കെ ചോദിച്ചിട്ട് ഞങ്ങള്‍ എപ്പോഴൊക്കെ ആണ് ആവോ വരുക? വരും.. ഇടയ്ക്ക്...
ഒന്നു കൂടി... വേറെ എവിടെയെങ്കിലും ടൈപ്പ് ചെയ്തിട്ട് പിന്നീട് പോസ്റ്റ് ചെയ്യാന്‍ പറ്റുമോ? കാരണം എനിക്ക് സ്പീഡ് കുറവാണ്.. അത്ര നേരം നെറ്റ് കണക്റ്റ് ആവണ്ടല്ലോ എന്ന് കരുതിയാ...
എന്നാ പിന്നെ പറഞ്ഞ പോലെ...

Tuesday, 18 November 2008
നമസ്കാരം
പലരും നമസ്കാരം പറഞ്ഞു പോയതാണ് ബുലോകത്തില്‍ എന്നറിയാം... ഞാനും കുറെ നാള്‍ മുന്‍പ് ബ്ലോഗ് തുടങ്ങി വച്ചു .. പിന്നെ ഈ വഴി വന്നിട്ടില്ല .....
ഇന്നു വന്നിരിക്കുന്നത് കുറെ സംശയങ്ങളും കൊണ്ടാണ്.... ഇതിന് മറുപടി കിട്ടിയാല്‍ ഇനീം വന്നേക്കും...
ഞാന്‍ ബുലോഗത്തില്‍ പുതിയതാണ്.. നെറ്റ്ഉം അത്ര പരിചയം പോര... മെയില് ചെക്ക് ചെയ്യും, പിന്നെ അത്യാവശ്യം പഠിക്കാനുള്ളത് സേര്‍ച്ച് ചെയ്യും ..അത്ര മാത്രം..... അതുകൊണ്ട് സംശയങ്ങള്‍ ബാലിശമായേക്കാം..... സഹകരിക്കുമല്ലോ ....
---- ഞാന്‍ എഴുതുന്നതിനു നിങ്ങള്‍ ഇടുന്ന കമന്റ് എനിക്ക് മെയില്‍ ആയി കിട്ടാന്‍ വഴിയുണ്ടോ?
---- ഞാന്‍ നിങ്ങളുടെ പോസ്റ്റിനു ഇടുന്ന കമന്റിനു നിങ്ങള്‍ മറുപടി എഴുതിയാല്‍ അത് നിങ്ങളുടെ പോസ്റ്റില്‍ വീണ്ടും വരാതെ എനിക്കറിയാന്‍ വഴിയുണ്ടോ?
---- ഇനീം കുറെ ഉണ്ട് .. ഇതിന് മറുപടി കിട്ടിയാല്‍ വീണ്ടും എഴുതാം...
സ്നേഹത്തോടെ
ഹേന

Friday, 15 August 2008
എന്നെപ്പറ്റി.......
ഞാന്‍ ആതിര പട്ടേല്‍.
അമ്മയുടെ മെയില്‍ ഉപയൊഗിച്ചാണ് ഞാന്‍ ചെയുന്നത്.
ആറില്‍ പഠിക്കുന്നു.
പിന്നെകാണാം.
അമ്മയുടെ മെയില്‍ ഉപയൊഗിച്ചാണ് ഞാന്‍ ചെയുന്നത്.
ആറില്‍ പഠിക്കുന്നു.
പിന്നെകാണാം.
Subscribe to:
Posts (Atom)