ഹൃദയത്തിന്റെ
കോണില്‍
ഒരു കമ്പ്യൂട്ടര്‍
ഒളിച്ചിരിപ്പുണ്ട് ...
വെര്‍ച്വല്‍ റിയാലിറ്റിയുടെ
ഡിജിറ്റല്‍ ലോകത്ത്
റിയാലിറ്റി എന്തെന്ന്
തിരിച്ചറിയാതെ
ഇന്ന് ഞാന്‍....
തെറ്റും ശരിയും
സ്നേഹവും വിശ്വാസവും
ഒന്ന്-പൂജ്യം കണക്കില്‍
അപ്‌ലോഡ് ചെയ്യനാവാത്തതിനാല്‍
എന്റെ കമ്പ്യൂട്ടര്‍
എന്നും ഹാങ്ങാവുന്നു....
ഏതോ വൈറസ് കയറി
എന്റെ റിയാലിറ്റികളെ മുഴുവന്‍
ഡിലീറ്റ് ചെയ്യുന്നു...
ഓര്‍മ്മകള്‍ ചിലപ്പോള്‍
ഒരുമിച്ചു ഡിസ്പ്ലേ ചെയ്യുന്നു....
ചിലപ്പോള്‍ പക്ഷേ......
ദിസ് പ്രോഗ്രാം ഈസ്
നോട്ട് റെസ്പോണ്ടിംഗ് ...............
ഒന്നു ഫോര്‍മാറ്റ് ചെയ്തു നോക്കിയാലോ?
പക്ഷേ, പേടിയാവുന്നു..
അത്യാവശ്യം വേണ്ട ഫയലുകള്‍
നഷ്ടമായാലോ?
Sunday, 28 February 2010
Subscribe to:
Post Comments (Atom)
ഈ വരികൾക്ക് നഫ്സാനയുടെ ‘വെയ്സ്റ്റ് ബാസ്കറ്റ്’ എന്ന കവിതയോട് കടപ്പാടുണ്ട്...
ReplyDeleteപിന്നെ, മൈൻഡ്ടോപ് എന്നത്... ഡെസ്ക്ടോപ്, ലാപ്ടോപ് എന്ന മട്ടിൽ എഴുതിയതാ... മറ്റൊന്നും കിട്ടീല്യ....
:)
ReplyDeleteഒന്ന് ഫോര്‍മാറ്റ് ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്നുള്ളത് ഒരു ആഗ്രഹം മാത്രം ആണ് .. കുറച്ചു അത്യാവശ്യം വേണ്ട ഫയല്‍സ് പോയാലും .. ഒന്ന് ഫോര്‍മാറ്റ് ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാനും ചിലപ്പോള്‍ ആഗ്രഹിക്കാറുണ്ട് :) .. നല്ല കവിത !
ReplyDelete