മൈലാഞ്ചി

ജാലകം

Thursday, 18 February 2010

ഒന്ന്..രണ്ട്..മൂന്ന്...

----
ചെരിപ്പ് കാണാനില്ലാത്തത് കൊണ്ട്
ഒളിച്ചോട്ടം വേണ്ടെന്നു വച്ചു!!!!


----
എനിക്ക് മുന്നില്‍ തുറന്ന
ഓരോ വാതിലും
കൂടുതല്‍ കൂടുതല്‍
അകത്തേക്ക് മാത്രമുള്ളതായിരുന്നു ...!!!



----
എഴുതാന്‍ ഉദ്ദേശിച്ചത്
ഇതൊന്നുമായിരുന്നില്ല
പക്ഷേ,
എന്റെ ഈ പേന
ഇങ്ങനെയാണ്.
അതിന് എന്റെ ഭാഷ
മനസിലാവുന്നെയില്ല
മഷി കഴിയാറായത് കൊണ്ടാവും
എഴുതിയെഴുതി
തെളിയാതായി...!!!


---

4 comments:

  1. ങ്ങള് കവയിത്രിയാണല്ലേ...!
    എന്തരൊക്കെയോ പരീക്ഷണങ്ങള്‍ നടത്തി ങ്ങളെ ബ്ലോഗ് ഒരു വഴിക്കാക്കീട്ട്ണ്ടല്ലോ(ലേ ഔട്ടാണ് ഉദ്ദേശിച്ചത്). ഫോളോ ചെയ്യാനൊരു ഓപ്ഷന്‍ തരൂ....
    :)

    ReplyDelete
  2. ഫോളോ ചെയ്യാൻ എന്താ ചെയ്യണ്ടേന്ന് എനിക്കറിഞ്ഞൂടാ അളിയാ... ഞാൻ ബാക്കിള്ളോരെ ഫോളോ ചെയ്യണത് അവർ തന്ന ഓപ്ഷനിലൂടെയാ.. അതില്ലാത്തോരെ ഞാൻ ബുക്മാർക് ചെയ്ത് ഇടും...

    കമന്റിയതിനു നന്ദി ട്ടൊ...

    പിന്നെ ന്നെ കവയിത്രി ന്നൊക്കെ വിളിച്ചാല് ശരിക്കുള്ള കവയിത്ര്യോളൊക്കെ തൂങ്ങിച്ചാവൂലേ? എന്തിനാ വെറുതെ..? പാവങ്ങള് ജീവിച്ചോട്ടെ...!!

    ReplyDelete
  3. അതിപ്പോ സിമ്പിളല്ലേ. ലേ ഔട്ടില്‍ പോയി ഒരു ഫോളോവര്‍ വിഡ്ജറ്റ് ആഡ് ചെയ്താപ്പോരേ.

    ReplyDelete
  4. വല്ലപ്പോഴും ഒന്ന്

    പുറകിലേക്ക് തിരിഞ്ഞു

    നോക്കംയിരുന്നല്ലോ

    b madhu

    ReplyDelete

കൂട്ടുകാര്‍