അറിയുന്നില്ലേ..?
നിന്റെ നോട്ടം മാത്രം മതി
എന്നില്‍
പ്രണയത്തിന്റെ ലഹരി നിറക്കാന്‍...
ഒരു വിരല്‍ സ്പര്‍ശം പോലുമില്ലാതെ
എന്റെ ശരീരത്തെ നീ ഉണര്‍ത്തിയത്
ഇന്നലെയായിരുന്നോ?
അതോ...യുഗങ്ങള്‍ക്കു മുന്‍പോ?
''നീ ചുംബിച്ചത് എന്റെ ചുണ്ടുകളെയല്ല, ആത്മാവിനെ ആണെന്ന് ''
പാടിയ കവീ....
നിന്നെ ഞാന്‍ അറിയുന്നു...
എന്റെ പ്രിയനേ...
നിന്റെ കണ്ണില്‍ ഞാന്‍ എന്നെ കാണുകയല്ല,
എന്നില്‍ നിന്നെ കാണുകയാണ്..
ഇന്ന് ഞാന്‍ നീ തന്നെയാണ്..
എന്നില്‍ പ്രണയം പൂര്‍ണമായത്
അത് ശരീരത്തിലേക്ക്
ചുരുങ്ങിയപ്പോഴല്ല,
ശരീരത്തോളം വികസിച്ചപ്പോഴാണ്..
Monday, 15 February 2010
Subscribe to:
Post Comments (Atom)
ആരും സംശയിക്കണ്ട. ഇതു കവിതയാണെന്നു ഞാൻ പോലും പറയില്ല.. പക്ഷേ, ഇന്നലെ കടന്നുപോയ പ്രണയദിനത്തിൽ എനിക്കിങ്ങനെ ഒക്കെ എഴുതണം എന്നു തോന്നി..ജീവിതത്തെ തന്നെയും പ്രണയിക്കാൻ എന്നെ പഠിപ്പിച്ച എന്റെ സുഹൃത്തിന് എന്തെങ്കിലും ഒരു സമർപ്പണം..
ReplyDeleteഎനിക്കു പാടാൻ അറിയില്ല..പക്ഷെ, ഞാൻ പാടും..
എനിക്കു കവിത വഴങ്ങില്ല...എന്നാലും എഴുതും..
എനിക്കു നൃത്തം ചെയ്യാൻ അറിയില്ല.. എന്നാലും ആടും...
ഞാനാണ് ഇതൊക്കെ ചെയ്യുന്നത് എന്നതുകൊണ്ട്മാത്രം ഇതെല്ലാം ആസ്വദിക്കുന്ന എന്റെ പ്രിയനു നൽകാൻ ഇതു മാത്രം...