മൈലാഞ്ചി

ജാലകം

Monday, 1 March 2010

മൌനം..

വാക്കുകള്‍
അപ്രസക്തമാകുന്നിടത്ത്
പ്രകൃതിയുടെ ദാനമാണ്
ചുംബനമെന്ന് കവി...

ചുംബനം
പ്രസക്തമല്ലാത്തിടത്ത്
വാക്കുകള്‍
അപ്രസക്തമാകുമ്പോള്‍
ദാനമായി നല്കാന്‍
പ്രകൃതിയില്‍ എന്തുണ്ട്?


കൂട്ടുകാരാ...
ചിലപ്പോഴെങ്കിലും
നമ്മള്‍
മൌനത്തിന്റെ സംഗീതം
കേള്‍ക്കുന്നത്
ഇങ്ങനെയല്ലേ...........

6 comments:

  1. ചിലപ്പോഴെങ്കിലും വാക്കുകളേക്കാള്‍ സുന്ദരമാ‍യി മൌനം സംവദിക്കാറില്ലേ?

    ReplyDelete
  2. ഹേന, പരിചയപ്പെട്ടതിൽ സന്തോഷം. ഫോളോവർ വിഡ്ജറ്റ് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടല്ലോ. രണ്ടു ബ്ലോഗുകളും ഒരേ ഐ.ഡിയിൽ നിന്നാണ് ലോഗിൻ ചെയ്യുന്നതെങ്കിലും, അവയുടെ സെറ്റിംഗ്സ് വെവ്വേറെതന്നെ ക്രമീകരിച്ചാലെ പറ്റുകയുള്ളൂ.

    ഇനി ഓൺ ടോപ്പിക്: കവിത വായിച്ചു. നന്നായിട്ടുണ്ട്.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. സത്യം.മൌനം വാചാലമാവുന്ന നിമിഷങ്ങള്‍..

    ReplyDelete
  5. കൂട്ടുകാരാ...
    ചിലപ്പോഴെങ്കിലും
    നമ്മള്‍
    മൌനത്തിന്റെ സംഗീതം
    കേള്‍ക്കുന്നത്
    ഇങ്ങനെയല്ലേ...........


    :)

    ReplyDelete

കൂട്ടുകാര്‍