കണ്ണാടികള്‍
കണ്ണാടി നോക്കുമ്പോള്‍
കാണുന്നതെന്ത്?
മറു കണ്ണാടിയുടെ മുഖമോ?
അതില്‍ തെളിയുന്ന
തന്റെ തിളക്കമോ?
നിന്നെ ഞാന്‍ അറിയുന്നു
എന്നൊരു കണ്ണാടി..
നിന്നെ ഞാന്‍ അറിയുന്നതും
നീ എന്നെ അറിയുന്നതും
ഞാന്‍ അറിയുന്നു എന്ന്
കൂട്ടുകണ്ണാടി..
നീയറിയുന്നത്
ഞാനറിയുന്നു എന്ന്
നീയറിയുന്നു എന്ന് എനിക്കറിയാം എന്ന്.........
.....
...
...
Subscribe to:
Post Comments (Atom)
No comments:
Post a Comment