മൈലാഞ്ചി

ജാലകം

Saturday, 27 March 2010

ഇടക്കു മാത്രം റേയ്ഞ്ചില്‍ വരുന്ന ജീവിതങ്ങള്‍.....

പരിധിക്കു പുറത്താണ്
പലപ്പോഴും ജീവിതം.
പരിധി നിശ്ചയിക്കുന്നത്
ഞാനല്ലാതാവുമ്പോള്‍
പ്രത്യേകിച്ചും...

ഒരു ടവറിന്റെ പരിധിയില്‍ നിന്നും
മറ്റൊരു ടവറിന്റേതിലേക്ക്..
അതിനിടയില്‍ എപ്പൊഴോ
വീണുകിട്ടുന്ന
റെയ്ഞ്ചില്ലാമൂലകള്‍..

ഈ റെയ്ഞ്ചില്ലാമൂലകളുടെ
ഓരം ചേര്‍ന്ന്
ഒരു യാത്ര പോകണം...

8 comments:

  1. "ഇടക്കു മാത്രം റേയ്ഞ്ചില്‍ വരുന്ന ജീവിതങ്ങള്‍....." എന്നത് മൊബൈല്‍ സംഭാഷണത്തിനിടയില്‍ ഇടക്കിടെ ഇവിടെ റേയ്ഞ്ച് പോകുന്നതിനെക്കുറിച്ച് ദേവന്‍ പറഞ്ഞ വാക്കുകള്‍..
    പിന്നീട് ഒരു ദിവസം ബസ് കാത്തിരിക്കുമ്പോള്‍ ഈ വരികള്‍ ഓര്‍മ വന്നു.. നേരം കളയാനായി എഴുതിയത്..
    മനസില്‍ ഉണ്ടായിരുന്ന ആശയം വരികളില്‍ വന്നിട്ടില്ല...ഒട്ടും..

    ReplyDelete
  2. മൊബൈല്‍ എത്രയെണ്ണം ഉണ്ട്?

    ഹും. വെര്‍തെ പറ്റിക്കരുത് റേഞ്ചില്ലാന്നും പറഞ്ഞ്. ഷംഷാരിക്കാന്‍ മനസില്ലെങ്കില്‍ അതു പറഞ്ഞാ മതി.

    ReplyDelete
  3. എഴുതിയത് നന്നായില്ലെന്ന് ഇതിലും ഭംഗിയായി എങ്ങനെ പറയും ല്ലേ? തകര്‍ത്തു....

    ReplyDelete
  4. എല്ലാ സരിയാഗുത്തെ..മുഞ്ചെ നോടി ഹൊഗിരി...

    ReplyDelete
  5. "മനസില്‍ ഉണ്ടായിരുന്ന ആശയം വരികളില്‍ വന്നിട്ടില്ല...ഒട്ടും..."
    എളിമ അല്പം കുറയുമോ?

    ReplyDelete
  6. nannayi..nalla thalakkettu.
    avasanippichathum kollam.

    ReplyDelete
  7. ജിഷാദ്.നന്ദി

    പാവം ഞാന്‍.. കന്നട പറഞ്ഞ് പേടിപ്പിക്കരുത്.. എനിക്ക് അവിടെ വീട്ടിലെ ഹവ്യക കന്നടയേ അറിയൂ.. ഗ്രമാറ്റിക്കല്‍ കന്നട ഒട്ടും അറിയില്ല.. ചതിക്കല്ലേ..

    ആത്മാ..എളിമയല്ല, അല്ലായ്കയുമില്ല...!!!(അജയന്‍ മാഷ്ക്ക് കടപ്പാട്)

    പ്രതി... വളരെ നന്ദി..

    ReplyDelete

കൂട്ടുകാര്‍