മൈലാഞ്ചി

ജാലകം

Tuesday, 30 March 2010

ഒറ്റയൊറ്റ മണിക്കൂറുകളിലെ ജീവിതങ്ങള്‍...

ഒറ്റയൊറ്റ മണിക്കൂറുകളില്‍
ദശാവതാരമത്രയും
ജീവിച്ചു തീര്‍ക്കാം
ഒരു നിമിഷമെങ്കിലും
ഞാനായി പിറക്കാന്‍...

6 comments:

  1. മൈലാഞ്ചിയുടെ കവിതകള്‍ ഈയിടെയാണു കണ്ടു തുടങ്ങിയത്.

    നന്നായിരിക്കുന്നു..വീണ്ടും എഴുതുക

    ReplyDelete
  2. കൊച്ചുവെളുപ്പാന്‍ കാലത്ത് മറ്റുള്ളവര്‍ ഉണരും മുന്‍പുള്ള അല്പനേരത്തിന്റെ ഓര്‍മക്ക്...


    സുനില്‍ജി..നന്ദി..

    ReplyDelete
  3. എനിക്കൊന്നും മനസ്സിലായില്ലാ..!!(എന്റെ വിവരമില്ലായ്മ ആകാം)
    സുനിൽ കൃഷ്ണൻ പറയുന്നു നന്നായിരിക്കുന്നു എന്ന്,
    അപ്പൊ നല്ലതായിരിക്കും തീര്‍ച്ച, ...ന്നാലും എനിക്ക്...........

    ReplyDelete
  4. ദശാവതാരങ്ങൾ....
    തീർച്ചയായും പത്ത് ഒരു വലിയ സംഖ്യയല്ല; നമ്മൾ ആടുന്ന വേഷങ്ങൾ ചിന്തിച്ചാൽ!
    ബ്രാഹ്മമുഹൂർത്തത്തിന്റെ വിശുദ്ധിയിൽ, പുലർകാല കുളിർ തെന്നലിൽ....
    ഒരു പക്ഷേ കഴിഞ്ഞേക്കാം!

    ആശംസകൾ!

    ReplyDelete
  5. ദശാവതാരങ്ങൾ....
    തീർച്ചയായും പത്ത് ഒരു വലിയ സംഖ്യയല്ല; നമ്മൾ ആടുന്ന വേഷങ്ങൾ ചിന്തിച്ചാൽ!
    ബ്രാഹ്മമുഹൂർത്തത്തിന്റെ വിശുദ്ധിയിൽ, പുലർകാല കുളിർ തെന്നലിൽ....
    ഒരു പക്ഷേ കഴിഞ്ഞേക്കാം!

    ആശംസകൾ!

    ReplyDelete
  6. കുതറ.. എല്ലാം എല്ലാവര്‍ക്കും മനസിലാവണം എന്നില്ല, അത് നമ്മുടെ കുറ്റവും ആവണം എന്നില്ല.. ഇത് മനസിലാവാതെ പോയതിന് താങ്കളുടെ വിവരത്തെ പഴിക്കണ്ട.. എന്റെ കമ്മ്യൂണിക്കേഷന്‍ പവറിനെ പറഞ്ഞാല്‍ മതി..

    ജയന്‍... തീര്‍ച്ചയായും... പക്ഷേ ആ മുഹൂര്‍ത്തതിന്റെ വിശുദ്ധി എന്നതിനേക്കാള്‍ ഞാന്‍ ഞാന്‍ മാത്രമാവുന്ന നിമിഷങ്ങള്‍ (ഒരു ആടയാഭരണങ്ങളും വേണ്ട) എന്നതാണ് എനിക്ക് സന്തോഷം നല്‍കുന്നത്

    ReplyDelete

കൂട്ടുകാര്‍