കൊരുക്കപ്പെടാനുള്ളതാണ്
ജീവിതമെന്ന്
കാത്തുനില്‍പ്പാണ് ചിലര്‍..
ചെറിയ ഇരയേ വേണ്ടൂ
മറ്റെല്ലാം മറന്ന്
കുരുങ്ങിക്കിടക്കാന്‍..
ചിലപ്പോഴെങ്കിലും
ഇര പോലും വേണ്ട
കൊളുത്തുതേടിപ്പോയി
പിടഞ്ഞുവീഴാന്‍..
എന്നാലും
ചൂണ്ടയിടുന്നവന്‍
എന്നും
വേട്ടക്കാരന്‍ തന്നെ...
എതു വേട്ടക്കാരനേയും
കുരുക്കാനുള്ള ചൂണ്ട
ഉള്ളിലൊളിപ്പിച്
പിടഞ്ഞു തീരുന്നതെന്ന്
അറിയും വരെ..
വാക്കുകളില്‍ കവിത ഒളിപ്പിച്ചു വച്ച് എനിക്ക് പ്രചോദനം തരുന്ന പ്രിയ സുഹൃത്ത് ദേവന്...
ReplyDeleteഹേനേ,
ReplyDeleteകലക്കി. കവിത വായിച്ച് കഴിഞ്ഞ് പേര് ഒന്ന് കൂടെ വായിച്ചപ്പൊ ഒരു എഫക്ടുണ്ട്...
പിന്നെ,
അവനോട് ആ കവിത പുറത്തിറക്കാന്‍ പറ...
എതു വേട്ടക്കാരനേയും
ReplyDeleteകുരുക്കാനുള്ള ചൂണ്ട
ഉള്ളിലൊളിപ്പിച്ചാണ്
പിടഞ്ഞു തീരുന്നതെന്ന്
അറിയും വരെ..
നന്നായിരിക്കുന്നു. ആശംസകള്‍
തൊംബ ചെന്നാഗിദെ ...
ReplyDeleteചില തോന്നലുകള്‍ മാത്രം മതി ചൂണ്ടയില്‍ കുടുങ്ങാന്‍ പലര്‍ക്കും, ചെറിയ ഇര പോലും വേണ്ട.
ReplyDeleteപിടഞ്ഞ് തീരുമ്പോള്‍ മാത്രം അറിയുന്നത് വേട്ടക്കാരന്റെ ചൂണ്ടയ്ക്ക് കരുത്ത് പകരുന്നു.
നല്ല വരികള്‍.
"എതു വേട്ടക്കാരനേയും
ReplyDeleteകുരുക്കാനുള്ള ചൂണ്ട
ഉള്ളിലൊളിപ്പിച്ചാണ്
പിടഞ്ഞു തീരുന്നതെന്ന്
അറിയും വരെ.."
ഈ വരികള്‍ ഇഷ്ടമായി.
ആത്മന്‍, ഹംസ, റാംജി, വായാടി.. നന്ദി..
ReplyDeleteപാവം ഞാന്‍....ശ്ശെടാ..നന്ദിക്കുള്ള കന്നട മറന്നു.. എന്തു തന്നെയായാലും അത്.. :)
ആത്മാ... അവനോട് കവിത പുറത്തിറക്കാന്‍ കുറേ കാലമായി ഞാന്‍ പറയുന്നു.. കേള്‍ക്കുന്നില്ല.. ഭീഷണിപ്പെടുത്തി എഴുതിക്കാന്‍ പറ്റില്ലല്ലോ.. പിന്നെ ഈ പോസ്റ്റിന്റെ ക്രെഡിറ്റ് അവനു തന്നെ കൊടുത്താല്‍ മതി.. കാരണം കുറേ മുന്‍പ് ഞങ്ങളുടെ സംസാരത്തില്‍ വന്ന ചില ആശയങ്ങളാണ് ഇതില്‍...