അറിയുന്നില്ലേ..?
നിന്റെ നോട്ടം മാത്രം മതി
എന്നില്‍
പ്രണയത്തിന്റെ ലഹരി നിറക്കാന്‍...
ഒരു വിരല്‍ സ്പര്‍ശം പോലുമില്ലാതെ
എന്റെ ശരീരത്തെ നീ ഉണര്‍ത്തിയത്
ഇന്നലെയായിരുന്നോ?
അതോ...യുഗങ്ങള്‍ക്കു മുന്‍പോ?
''നീ ചുംബിച്ചത് എന്റെ ചുണ്ടുകളെയല്ല, ആത്മാവിനെ ആണെന്ന് ''
പാടിയ കവീ....
നിന്നെ ഞാന്‍ അറിയുന്നു...
എന്റെ പ്രിയനേ...
നിന്റെ കണ്ണില്‍ ഞാന്‍ എന്നെ കാണുകയല്ല,
എന്നില്‍ നിന്നെ കാണുകയാണ്..
ഇന്ന് ഞാന്‍ നീ തന്നെയാണ്..
എന്നില്‍ പ്രണയം പൂര്‍ണമായത്
അത് ശരീരത്തിലേക്ക്
ചുരുങ്ങിയപ്പോഴല്ല,
ശരീരത്തോളം വികസിച്ചപ്പോഴാണ്..
Monday, 15 February 2010
Subscribe to:
Posts (Atom)