അങ്ങനെ ഞാനും ഒരു സംഭവമായി... എന്നു വച്ചാല്‍ എന്നേം കോപ്പിയടിച്ചു ..! ദാ ഇപ്പോ സൈബര്‍ ജാലകം വഴി പുതിയ പോസ്റ്റുകള്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു..അപ്പോള്‍ എന്റെ വരികള്‍ അതാ കിടക്കുന്നു.. ഇതെന്താ വീണ്ടും എന്ന് നോക്കിയപ്പോള്‍ പേര് എന്റെയല്ല...ഒരു ഹാരിസ് ഖാന്‍.. http://hariskhanveliyam.blogspot.com/2010/03/blog-post_9023.html... ഹാരിസിന്റെ പേജ് തുറന്നപ്പോള്‍ കിട്ടിയ അഡ്രസ് ബാര്‍ കോപ്പി ചെയ്തതാ.. ശരിയായോ എന്നറിയില്ല...ലിങ്ക് കൊടുക്കാന്‍ പഠിച്ചിട്ടില്ല..ക്ഷമിക്കൂ..
എന്തായാലും ഇതെഴുതിയതിനു ശേഷം ആ സുഹൃത്തിനു ഞാനൊരു കമന്റിടുന്നുണ്ട്, എന്റെ കൊച്ചിനെ എനിക്കുതന്നെ തന്നേക്കൂ എന്ന്...
കോപ്പിയടിക്കാന്‍ മാത്രമുള്ള ഗുണം അതിനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ആ സുഹൃത്തിനോട് അല്പം നന്ദിയും ആകാം അല്ലെ?
എന്നാലും ദത്തെടുക്കുന്നത് പോലെയല്ലല്ലോ കട്ടെടുക്കുന്നത്....
Showing posts with label ബ്ലോഗ് മോഷണം. Show all posts
Showing posts with label ബ്ലോഗ് മോഷണം. Show all posts
Tuesday, 30 March 2010
Subscribe to:
Posts (Atom)