കഴിഞ്ഞാഴ്ചത്തെ മാതൃഭൂമി വീക്കിലി ഇന്നാണ് വായിച്ചത്.. ജാതി, അയിത്തം
തുടങ്ങിയ ചര്‍ച്ചകള്‍ വായിച്ചപ്പോള്‍ കഴിഞ്ഞയാഴ്ച കര്‍ണാടകയില്‍ ഏട്ടന്റെ
സഹോദരന്മാരുടെ അടുത്ത് ഇതേ കാര്യങ്ങളാണല്ലോ ചര്‍ച്ച ചെയ്തത് എന്നത്
കൌതുകത്തോടെ ഓര്‍ത്തു ..
കാര്യമായ ഉച്ചനീചത്വം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് അവിടെ .. ചെറിയ തോതിലെങ്കിലും അതില്‍ വരുന്ന മാറ്റത്തില്‍ അസ്വസ്ഥരാണ് പലരും (സവര്‍ണര്‍ എന്നു പറയേണ്ടതില്ലല്ലോ) ... താഴ്ന്ന ജാതിക്കാര്‍ ഇപ്പോള്‍ അഹങ്കാരികളാകുന്നു എന്നും ഗവണ്‍മെന്റ് സൌജന്യങ്ങള്‍ കൊടുത്തുകൊടുത്ത് അവരെ മടിയന്മാരാക്കുന്നു എന്നും ഒക്കെ കേട്ടു (എന്നുവച്ചാല്‍ പഴയപോലെ ഇവരുടെ വീടുകളില്‍ നിസ്സാരകൂലിക്ക് ആളെ കിട്ടുന്നില്ല എന്നുസാരം)..

ജാതിവ്യവസ്ഥ നിലനില്ക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റി അവരും ജാതിയേ
ഇല്ലാത്ത ഒരു ലോകം ആവശ്യമാണെന്നതിനെപ്പറ്റി ഏട്ടനും ഞാനും വാദിച്ചു...
(ഇത്തരം വാദങ്ങള്‍കൊണ്ടൊന്നും വലിയ കാര്യമില്ലെന്നറിയാം..
ജീവിതത്തില്‍നിന്ന് പൂര്‍ണമായും ജാതിയെ ഇല്ലാതാക്കാന്‍ ഇപ്പോള്‍ എനിക്ക്
കഴിയില്ലെന്നും അറിയാം..എന്നാലും..... )
വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും അതിലൂടെ പുലര്‍ന്നേക്കാവുന്ന സമഭാവനയെക്കുറിച്ചുമുള്ള സ്വപ്നങ്ങള്‍ പറഞ്ഞപ്പോള്‍ ഏട്ടന്റെ രണ്ടാമത്തെ സഹോദരന്റെ ചോദ്യം.. "ഇവരൊക്കെ പഠിച്ച് ജോലിക്ക് പോയാല്‍ തൊഴുത്തിലെ ചാണകം ആരുവാരും?"
എക്സാറ്റ്‍ലി ദ പോയ്ന്റ് ...!!! വിദ്യാഭ്യാസമില്ലാതെ, ജീവിക്കാന്‍ മറ്റു നിവൃത്തിയില്ലാതെ പശുക്കളുടെയും മനുഷ്യന്റെയും ചാണകം വാരാന്‍ ഒരു കൂട്ടര്‍ ഉണ്ടാവേണ്ടത് ചിലരുടെ ആവശ്യമാണ്...

വിദ്യാഭ്യാസം ജാതിചിന്ത തുടച്ചു മാറ്റും എന്നു കരുതരുത്. ജാതിചിന്ത ഭംഗിയായി ഒളിച്ചു വെയ്ക്കാന്‍ വിദ്യാഭ്യാസം സഹായകരമാവും.പക്ഷേ കീഴാളര്‍ക്ക് വിദ്യാഭ്യാസം ഉയര്‍ത്തെഴുന്നേപ്പിന് സഹായകമാകും.
ReplyDeleteഅത്രപെട്ടെന്നന്നല്ല, വഴിമാറാന്‍ ഒരു സാദ്ധ്യതയും കാണുന്നുമില്ല
ReplyDeleteവിദ്യാഭ്യാസംകൊണ്ട് ജാതി തീരെ ഇല്ലാതാവും എന്നല്ല, പക്ഷേ കുറെമാറ്റങ്ങള്‍ വരും എന്നൊരു പ്രതീക്ഷ
ReplyDeleteജാതി ചിന്ത ഇപ്പോഴാണ് കൂടുതലായിരിക്കുന്നത്... മാറുമെന്ന പ്രതീക്ഷ ദിവസം തോറും നേര്‍ത്ത് നേര്‍ത്ത് പോകുന്നു ...
ReplyDeleteജാതി മാത്രമല്ല, മതചിന്തയും മാറില്ല. അത് അകത്ത് കാണും. ഒരു ഇന്റർ റിലിജിയൺ കല്യാണത്തിൽ ആളുകൾ പങ്കെടുത്തത് പയ്യൻ നമ്മുടെ കൂട്ടക്കാരനാണെന്ന് പറഞ്ഞുകൊണ്ടാണ്. കഴിഞ്ഞ ആഴ്ചയിലായിരുന്നു സംഭവം. വിദ്യാഭ്യാസം ഇതു പറഞ്ഞവർക്കൊക്കെ കുറെ അധികമായിരുന്നു. പോസ്റ്റ് ഡോക്ടറേറ്റ് ഒക്കെ ഉണ്ടായിരുന്നു. ജാതിയും മതവും ജനങ്ങളെ തമ്മിൽത്തല്ലിക്കാനും അവർ അധികാരത്തെ ചോദ്യം ചെയ്യാതിരിക്കാനും അധികാരികൾ കണ്ടുപിടിച്ച സൂത്രമാണ്. എല്ലാ വേർതിരിവുകളും അതിനുവേണ്ടി മാത്രമുള്ളതാണ്. എല്ലാവേർതിരിവുകൾക്കു പുറകിലും ഒരു അധികാരസമവാക്യം കാണും. ചിലപ്പോൾ പ്രബലം ചിലപ്പോൾ അല്പം ബലക്കുറവുള്ളത്.. അത്രേയുള്ളൂ. അധികാരവും പണവും തന്നെയാണ് എല്ലാ വേർതിരിവുകളുടേയും ആധാരം.
ReplyDeleteനല്ല ചിന്ത തന്നെ.
ReplyDelete