കുട്ടിക്കാലം
ശബ്ദങ്ങളാണ്..
കൂട്ടുകാരോടൊത്തുള്ള
കൂക്കിവിളി..
ഇഷ്ടപ്പെട്ടതിനു വേണ്ടി
നിലത്തുവീണുരുണ്ട്
വാശി..
താന്‍ നില്‍ക്കുന്ന മൂലയിലേക്ക്
അമ്മ വരാന്‍ വേണ്ടി
ഉറക്കെ ഉറക്കെ അലറല്‍..
ശ്രുതിയും സംഗതിയും നോക്കാതെ,
വരികള്‍ പോലും വേണ്ടാതെ,
അസമയമെന്തെന്നറിയാതെ
വായില്‍ത്തോന്നുന്ന പാട്ട്..
സങ്കല്പ വളയം തിരിച്ച്
ആഞ്ഞുനിന്ന് ഗിയറു മാറ്റി
പി പീ.. ബ്രും ബ്രൂം...
അച്ചൂ..
വരികളില്‍
ഗൃഹാതുരത്വം നിറച്ചാല്‍
തീര്‍ക്കാവുന്നതല്ലല്ലോ
വോയ്സ് റെസ്റ്റിന്‍റെ
ക്രൂരത....
ഓളിയിടാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച്
റസ്സല്‍ പറഞ്ഞെന്നു കരുതി
അവസ്ഥകള്‍
മാറുന്നുമില്ലല്ലോ....
Tuesday, 23 November 2010
Thursday, 11 November 2010
സോഷ്യലിസം റീലോഡഡ്
എനിക്കെന്നെഴുതുമ്പോള്‍
നിനക്കെന്നാവുന്നത്
കെ.ജി.എസ് കവിതയില്‍ മാത്രമായിരുന്നു
ഇന്നലെ വരെ..
‘നീ തന്നെ’ എന്നു പറയുമ്പോള്‍
തുറക്കുന്ന വാതിലുകള്‍
സൂഫിക്കഥകളില്‍ മാത്രമായിരുന്നു
ഇന്നലെ വരെ...
എന്റെ വിശപ്പ്
എന്റേതു മാത്രമായിരുന്നു
ഇന്നലെ വരെ...
എന്റെ ശരി
എന്റെ കാഴ്ച
എന്റെ പിഴ
എന്റെ ചിരി
എന്റെ കണ്ണീര്‍
എന്റെ എന്റെ
എന്നെണ്ണിപ്പറയുവാന്‍
ഒന്നുമില്ലാതാകും വിധം
ഞാന്‍
നീയായി മാറുന്നു
ഇന്ന്...
നിനക്കെന്നാവുന്നത്
കെ.ജി.എസ് കവിതയില്‍ മാത്രമായിരുന്നു
ഇന്നലെ വരെ..
‘നീ തന്നെ’ എന്നു പറയുമ്പോള്‍
തുറക്കുന്ന വാതിലുകള്‍
സൂഫിക്കഥകളില്‍ മാത്രമായിരുന്നു
ഇന്നലെ വരെ...
എന്റെ വിശപ്പ്
എന്റേതു മാത്രമായിരുന്നു
ഇന്നലെ വരെ...
എന്റെ ശരി
എന്റെ കാഴ്ച
എന്റെ പിഴ
എന്റെ ചിരി
എന്റെ കണ്ണീര്‍
എന്റെ എന്റെ
എന്നെണ്ണിപ്പറയുവാന്‍
ഒന്നുമില്ലാതാകും വിധം
ഞാന്‍
നീയായി മാറുന്നു
ഇന്ന്...
ലേബലുകള്‍
കവിത
Subscribe to:
Posts (Atom)