മൈലാഞ്ചി

ജാലകം

Thursday, 20 May 2010

പ്രണയഗംഗ

ഹിമവാനില്‍ നിന്ന്
ഒഴുകിത്തുടങ്ങിയത്
നിഷ്കളങ്കതയായിരുന്നു..

കാലവും ദേശവും കടന്ന്
കാശിയിലെത്തി
മറ്റുള്ളവരുടെ പാപങ്ങള്‍ ഏറ്റുവാങ്ങി
അകം നിറയെ
ശവഗന്ധവും പേറി
പുറമേ സ്വച്ഛമായൊഴുകി...

പാപങ്ങളെല്ലാം
പൂര്‍ണമനസോടെ
ഏറ്റെടുക്കുമ്പോഴും
പുണ്യമാണല്ലോ ചെയ്യുന്നതെന്ന്
മനസു നിറഞ്ഞു...

തീരത്തിന്റെ വിശുദ്ധിയും
ജലത്തിന്റെ നിര്‍മലതയും
വ്യാപാരതന്ത്രമാണെന്ന്
തിരിച്ചറിഞ്ഞപ്പോള്‍
എല്ലാ പുണ്യങ്ങളും
പാപങ്ങളായി
വിഷം ചീറ്റുന്നു...

ഈ കറയെല്ലാം കഴുകി
വിശുദ്ധയായ്
മുങ്ങിനിവരാന്‍
അഗാധ സമുദ്രമേ
നിന്നിലേക്കടിയട്ടെയോ?

16 comments:

  1. നിന്നില്‍ മുങ്ങി ശുദ്ധയായ് യാത്ര തുടരാന്‍...

    ReplyDelete
  2. തീരത്തിന്റെ വിശുദ്ധിയും
    ജലത്തിന്റെ നിര്‍മലതയും
    വ്യാപാരതന്ത്രമാണെന്ന്


    കൊള്ളാം.
    :-)

    ReplyDelete
  3. വരികള്‍ക്കിടയിലൂടെ വിരിയുന്നത് ജീവിതത്തിന്റെ കഥ കൂടിയാണ്.
    നന്നായിട്ടുണ്ട്!!

    ReplyDelete
  4. ഹേന എന്ന ഒരു പ്രിയ കൂട്ടുക്കാരി എനിക്ക് ഉണ്ടായിരുന്നു .
    അവളെ കുറിച്ച് എന്‍റെ ബ്ലോഗില്‍ ഉണ്ട് ...ഈ പേര് കണ്ടു വായിച്ചു വന്നപ്പോള്‍ ഇവിടെയും കവിതകള്‍ അവളും ഒരു കലാകാരി തന്നെ ആയിരുന്നു ...എല്ലാവിധ ആശംസകളും ...........

    ReplyDelete
  5. നന്നായിട്ടുണ്ട്

    ReplyDelete
  6. "തീരത്തിന്റെ വിശുദ്ധിയും
    ജലത്തിന്റെ നിര്‍മലതയും
    വ്യാപാരതന്ത്രമാണെന്ന്
    തിരിച്ചറിഞ്ഞപ്പോള്‍
    എല്ലാ പുണ്യങ്ങളും
    പാപങ്ങളായി
    വിഷം ചീറ്റുന്നു..."

    നല്ല വരികള്‍

    ReplyDelete
  7. i liked the ending lines..eventhough i expected..it touched me.

    ReplyDelete
  8. ഇഷ്ടമായി..ഇനിയും വരാം.

    ReplyDelete
  9. എല്ലാ ജനനവും നിഷ്കളങ്കമാണ്.
    ഒഴുകവെ, വളരവെ, ജീവിക്കവെ,
    എല്ലാം മലിനമാവും, മനസ്സും, ശരീരവും
    ഇല്ല കെടുത്താ‍ന്‍ ഒരു പരിശുദ്ധപാലാഴിയും
    ലോകം മുഴുവനും വിഷം നിറഞ്ഞീടവേ
    ഒഴുകിയൊഴുകി ശുദ്ധമാവാനെവിടെ
    നാം തിരയും വിണ്ട്കീറാത്തൊരു സ്ഥലരാശികള്‍
    ഒഴുകുകയാണു നമ്മുടെ ധര്‍മ്മം
    എത്രയും ശുദ്ധമായ്,
    എത്രയും നിഷ്കളങ്കമായ്

    ReplyDelete
  10. കൊള്ളാം ....നല്ല കവിത...പ്രണയപാപങ്ങള്‍ കഴുകിക്കളയാനും ഒരു ഗംഗ....

    ReplyDelete
  11. പ്രിയപ്പെട്ട മൈലാഞ്ചി,

    വായാടിയുടെ ബൂലോകത്താണ് നിങ്ങളെ കണ്ടത്,

    നല്ല എഴുത്ത്, ആശംസകള്‍
    സ്നേഹ പൂര്‍വ്വം റൂബിന്‍

    ReplyDelete
  12. നന്നായിട്ടുണ്ട്, ആശംസകള്‍ !

    ReplyDelete
  13. നല്ല വരികൾ...

    ReplyDelete
  14. ഉപാസന..നന്ദി
    ടെക്കി.. അതിലെ ജീവിതത്തെ കണ്ടതിന് പ്രത്യേകം നന്ദി
    സിയ..ഈ ഹേനയെയും കൂട്ടുകാരി ആയി കണക്കാക്കിക്കോളൂ.. സന്ദര്‍ശനത്തിന് നന്ദി
    ശ്രീ...ആഥില.. സന്തോഷം
    പ്രതി.. വളരെ സന്തോഷം , പ്രത്യേകിച്ചും അവസാന വരികള്‍ പ്രതീക്ഷിച്ചതു തന്നെ എന്നതിന്.
    വായാടി.. ഇനിയും വരൂ.. നന്ദി
    സുരേഷ്... ആ നല്ല വരികള്‍ക്ക് പ്രത്യേകം നന്ദിയും സന്തോഷവും.
    മധൂ.. മധൂന്റെ സ്പെഷ്യല്‍ ഡിഷ് കണ്ടു.. വളരെ നന്നായിട്ടുണ്ട്.. വായിച്ച നേരം കമന്റ് ഇടാന്‍ പറ്റീല്ല്യ.. ഇനി ഇടാം ട്ടോ.. ഇവിടത്തെ കമന്റിന് നന്ദി.
    റൂബിന്‍..വായാടിയിലൂടെ ഈ വായാടിയിലേക്ക് സ്വാഗതം. നന്ദി
    രാഹുല്‍, സുകുമാരന്‍, ജയന്‍...നന്ദി

    ReplyDelete
  15. ഇവിടെയും പുതിയതൊന്നുമില്ലേ.
    എന്തെ ശൂന്യത തോന്നുന്നുവോ?

    ReplyDelete

കൂട്ടുകാര്‍