മഴ പെയ്യുംമുന്‍പേ
എല്ലാം ശാന്തമായിരുന്നു.
കുടകളെല്ലാം ബാഗിനകത്ത്
സുരക്ഷിതരായിരുന്നു.
കുടയില്ലാത്തവര്‍
നിര്ഭയരായിരുന്നു.
മേല്‍ക്കൂരയിലെ വിള്ളലുകള്‍
ഉറങ്ങുകയായിരുന്നു.
മേല്ക്കൂരയില്ലാത്തവരും
ഉറങ്ങുകയായിരുന്നു.
നിരത്തിലെ കുഴികള്‍
ആഴം വെളിവാക്കി
മലര്‍ന്നു കിടന്നിരുന്നു.
കുഴികള്‍ മൂടിയവ
പുതിയ വേഷത്തില്‍
ചിരിച്ചു നിന്നിരുന്നു.
പക്ഷെ,
ഇതെല്ലാം
മഴക്ക് മുന്‍പായിരുന്നു..
Sunday, 11 January 2009
Subscribe to:
Post Comments (Atom)
2 വര്‍ഷം മുന്പ് എഴുതിയതാണ്. എഴുതുന്നത് ഏതു വിഭാഗത്തില്‍ പെടുത്തണമെന്ന് ഇനിയും തീരുമാനമാവുന്നില്ല...
ReplyDeleteകണ്ടറിയാത്തവര്‍ കൊണ്ടറിയട്ടെ പല വ്യത്യാസങ്ങളും :)
ReplyDelete2 വര്‍ഷമല്ല 10 വര്‍ഷമായാലും ഗതിയെന്നും ഇതു തന്നെ.
ReplyDeleteസത്യത്തില്‍ സത്യമല്ല നാം കാണുന്നതും അറിയുന്നതും, എല്ലാം മഴക്ക് ശേഷമേ അറിയൂ. മൂടപ്പെട്ട കുഴികള്‍ ചതിക്കുഴികളാവുന്നത്.
നല്ല കവിത.
ഓടോ : ഇവിടെ ഒരു മൈലാഞ്ചി ഉണ്ട്. ഒന്നു നോക്കിക്ക
സുരക്ഷിതരല്ലാത്ത കുടകള്‍ അല്ലേ?
ReplyDeleteഞാന്‍ ഒരു അയല്‍ക്കാരിയാട്ടോ, നെല്ലായി.
ക്ഷമിക്കണം.... കവിത എന്തു ഇപ്പോഴുമെന്റെ മനസ്സില്‍ കയറാത്ത ഒരു സംഗതിയാ......... അതിനാല്‍ തന്നെ ഞാനശക്തനാണ് വല്ലതും പറയാന്‍
ReplyDelete